കർഷകരെ കേരളം ചേർത്തുനിർത്തണം
Saturday, November 26, 2022 10:23 PM IST
ജോ​​​സ് കെ. ​​​മാ​​​ണി എംപി

ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ള്‍കൊ​​​ണ്ട് ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വേ​​​റി​​​ട്ടു നി​​​ല്‍ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​മാ​​​ണ് കേ​​​ര​​​ളം. മ​​​ല​​​നാ​​​ട്, ഇ​​​ട​​​നാ​​​ട്, തീ​​​ര​​​പ്ര​​​ദേ​​​ശം എ​​​ന്നി​​​ങ്ങ​​​നെ കൃ​​​ത്യ​​​മാ​​​യും വേ​​​ര്‍തി​​​രി​​​ക്കാ​​​വു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ന്‍റെ മൊ​​​ത്തം ഭൂ​​​വി​​​സ്തൃ​​​തി 38,863 ച​​​തു​​​രശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ ആ​​​ണ്. ഇ​​​തി​​​ല്‍ 30.6 ശ​​​ത​​​മാ​​​നം ഭൂ​​​മി മാ​​​ത്ര​​​മാ​​​ണ് മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​വാ​​​സ​​​ത്തി​​​നും കൃ​​​ഷി​​​ക്കു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. പ​​​ശ്ചി​​​മ​​​ഘ​​​ട്ട പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല പ്ര​​​ദേ​​​ശ സം​​​ര​​​ക്ഷ​​​ണ​​​ം സംബന്ധിച്ച് ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 2011ലെ ​​​വി​​​ധി ന​​​ട​​​പ്പി​​​ലാ​​​ക്കുന്നതിന് തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കേ​​​ണ്ട​​​തും ഈ ​​​ഭൂ​​​വി​​​സ്തൃ​​​തി​​​യി​​​ലാ​​​ണ്.

ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട പ​​​ര​​​മ​​​പ്ര​​​ധാ​​​ന​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ടി​​​യേ​​​റ്റ ക​​​ര്‍ഷ​​​ക​​​രു​​​ടെ ജീ​​​വി​​​ത​​​വും നി​​​ല​​​നി​​​ല്‍പ്പും അ​​​വ​​​രു​​​ടെ അ​​​തി​​​ജീ​​​വി​​​ന​​​ത്തി​​​നാ​​​യു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ളും. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​ന​​​വി​​​സ്തൃ​​​തി 2021 ലെ ​​​ഇ​​​ന്ത്യ സ്റ്റേ​​​റ്റ് ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് റി​​​പ്പോ​​​ര്‍ട്ട് പ്ര​​​കാ​​​രം 9,679 ച.​​​കി.​​​മീ ആ​​​ണ്. ഇ​​​തു​​​മാ​​​യി ചേ​​​ര്‍ന്ന് കി​​​ട​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ റ​​​വ​​​ന്യൂ ഭൂ​​​മി​​​ക​​​ളെ​​​യാ​​​ണ് ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍ണ​​​യം പ്ര​​​ത്യ​​​ക്ഷ​​​മാ​​​യും ബാ​​​ധി​​​ക്കു​​​ന്ന​​​ത്. ഈ ​​​വി​​​ഷ​​​യ​​​മാ​​​ണ് ഇ​​​ന്ന് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നാ​​​യു​​​ള്ള മ​​​ല​​​യോ​​​ര ക​​​ര്‍ഷ​​​ക കു​​​ടും​​​ബ​​​ങ്ങ​​​ളെ നേ​​​രി​​​ട്ട് ബാ​​​ധി​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന നി​​​ത്യ​​​ജീ​​​വി​​​ത​​​പ്ര​​​ശ്‌​​​ന​​​മാ​​​യി ഉ​​​യ​​​ര്‍ന്നു നി​​​ല്‍ക്കു​​​ന്ന​​​ത്.

കുടിയേറ്റത്തിന്‍റെ ചരിത്രം

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ്പ​​​ദ്ഘ​​​ട​​​ന കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യി​​​ലാ​​​ണ് പ​​​ടു​​​ത്തു​​​യ​​​ര്‍ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള കു​​​തി​​​പ്പി​​​നി​​​ട​​​യി​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍ക്കാ​​​വ​​​ശ്യ​​​മു​​​ള്ള ഭ​​​ക്ഷ്യവ​​​സ്തു​​​ക്ക​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്‍ഷി​​​കോ​​​ത്പാ​​​ദ​​​ന​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​യി​​​രു​​​ന്നു തു​​​ട​​​ക്ക​​​കാ​​​ലം മു​​​ത​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ള്‍ പി​​​ന്തു​​​ട​​​ര്‍ന്ന​​​ത്. ഇ​​​തു​​​മൂ​​​ലം രാ​​​ജ​​​ഭ​​​ര​​​ണ​​​കാ​​​ലം മു​​​ത​​​ല്‍ മാ​​​റി​​​മാ​​​റി വ​​​ന്ന സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ പ​​​രി​​​പൂ​​​ര്‍ണ​​​മാ​​​യ പ്രോ​​​ത്സാ​​​ഹ​​​ന​​​ത്തോ​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യും ധാ​​​രാ​​​ളം ക​​​ര്‍ഷ​​​ക കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ള്‍ ഫ​​​ല​​​ഭൂ​​​യി​​​ഷ്ഠ​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ന​​​ട​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ചേ​​​ര്‍ന്നു​​​കി​​​ട​​​ക്കു​​​ന്ന ഭൂ​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​ത്ത​​​രം കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ള്‍ ഏ​​​റെ​​​യു​​​മു​​​ണ്ടാ​​​യ​​​ത്.ഇ​​​ത്ത​​​രം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ഷി ചെ​​​യ്ത് കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം ജീ​​​വി​​​ക്കാ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ള്‍ ക​​​ര്‍ഷ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യും നി​​​ര്‍ബ​​​ന്ധി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ട്ട ഭൂ​​​മി​​​യി​​​ല്‍ കൃ​​​ഷി​​​യി​​​റ​​​ക്കി ജീ​​​വി​​​ച്ച​​​വ​​​ര്‍ക്ക് ആ ​​​ഭൂ​​​മി​​​യു​​​ടെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ​​​വും സ​​​ര്‍ക്കാ​​​ര്‍ ന​​​ല്‍കി.

ഇ​​​ങ്ങ​​​നെ രൂ​​​പം​​​കൊ​​​ണ്ട ക​​​ര്‍ഷ​​​ക കുടി​​​യേ​​​റ്റ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ കാ​​​ലാ​​​ന്ത​​​ര​​​ത്തി​​​ല്‍ അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തെ തു​​​ട​​​ര്‍ന്ന് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഭ​​​വ​​​ന​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മാ​​​നു​​​സൃ​​​ത നി​​​ര്‍മി​​തി​​​ക​​​ളു​​​ണ്ടാ​​​യി. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും വി​​​വി​​​ധ​​​ത​​​രം​​​ ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ങ്ങ​​​ളും റോ​​​ഡു​​​ക​​​ളും പാ​​​ല​​​ങ്ങ​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ക്കം മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ​ഇ​​​തോ​​​ടെ ഇ​​​ത്ത​​​രം പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ളാ​​​യി രൂ​​​പ​​​പ്പെ​​​ട്ടു. കൃ​​​ഷി​​​യെ​​​യും കൃ​​​ഷി അ​​​നു​​​ബ​​​ന്ധ വ​​​രു​​​മാ​​​നസ്രോ​​​ത​​​സു​​ക​​​ളെ​​​യും പൂ​​​ര്‍ണ​​​മാ​​​യും ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് ഇ​​​ത്ത​​​രം മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍ മു​​​ന്നോ​​​ട്ട് പോ​​​കു​​​ന്ന​​​ത്. മ​​​ണ്ണി​​​നെ​​​യും മ​​​നു​​​ഷ്യ​​​നെ​​​യും ബ​​​ന്ധി​​​പ്പി​​​ച്ചെ​​​ടു​​​ത്ത് കു​​​ടി​​​യേ​​​റ്റ ക​​​ര്‍ഷ​​​ക​​​ജ​​​ന​​​ത കേ​​​ര​​​ള​​​ത്തി​​​ലെ വ​​​നാ​​​തി​​​ര്‍ത്തി​​​ക​​​ളോ​​​ട് ചേ​​​ര്‍ന്നു​​​ള്ള കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ അ​​​ത്യ​​​ധ്വാ​​​നംകൊ​​​ണ്ടു പ​​​ടു​​​ത്തു​​​യ​​​ര്‍ത്തി​​​യ​​​തെ​​​ല്ലാം സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ടും അ​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ക്ക് പ​​​രി​​​പൂ​​​ര്‍ണമാ​​​യ വി​​​രാ​​​മവി​​​ട്ടു​​​കൊ​​​ണ്ടും മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന ഏ​​​ത് വി​​​ഷ​​​യ​​​ത്തി​​​ലും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​വു​​​മെ​​​ടു​​​ക്കാ​​​ന്‍ ആ​​​ര്‍ക്കും സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ.

ജനസാന്ദ്രത പരിഗണിക്കണം

ഇ​​​തി​​​നാ​​​ധാ​​​ര​​​മാ​​​യ വ​​​സ്തു​​​ത​​​ക​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ ഗ്ര​​​ഹി​​​ക്കാ​​​തെ ആ​​​ര്‍ക്കും ബ​​​ഫ​​​ര്‍ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തെ സ​​​മീ​​​പി​​​ക്കാ​​​നാ​​​വി​​​ല്ല. കേ​​​ര​​​ള സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഭൂ​​​വി​​​സ്തൃ​​​തി രാ​​​ജ്യ​​​ത്തെ മൊ​​​ത്തം ഭൂ​​​വി​​​സ്തൃ​​​തി​​​യു​​​ടെ 1.1 ശ​​​ത​​​മാ​​​നം ആ​​​ണ്. ഇതിൽ പ​​​ശ്ചി​​​മ​​​ഘ​​​ട്ട വി​​​സ്തൃ​​​തി 21,856 ച.​​​കി​​​ലോ​​​മീ​​​റ്റ​​​ർ. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മൊ​​​ത്തം ഭൂ​​​വി​​​സ്തൃ​​​തി​​​യു​​​ടെ 56% ആ​​​ണിത്. ഉ​​​ള്‍നാ​​​ട​​​ന്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും തീ​​​ര​​​ദേ​​​ശ ത​​​ണ്ണീ​​​ര്‍ത്ത​​​ട​​​ങ്ങ​​​ളും ചേ​​​ര്‍ന്ന് 1,279.30 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ ഉ​​​ണ്ട് . ഇ​​​തി​​​ല്‍ 300 കി​​​ലോ​​​മീ​​​റ്റ​​​ര്‍ തീ​​​ര​​​ദേ​​​ശ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രു​​​ന്ന​​​താ​​​ണ്.​

കൂ​​​ടാ​​​തെ കേ​​​ര​​​ള പാ​​​ഡി ലാ​​​ന്‍ഡ്‌​​​സ് ആ​​​ന്‍ഡ് വെ​​​റ്റ് ലാ​​​ന്‍ഡ്‌​​​സ് (ക​​​ണ്‍സ​​​ര്‍വേ​​​ഷ​​​ന്‍) ആ​​​ക്ടി​​​ന്‍റെ കീ​​​ഴി​​​ല്‍ വ​​​രു​​​ന്ന 3,818.3 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ നെ​​​ല്‍പ്പാ​​​ട​​​ങ്ങ​​​ളും ഉ​​​ണ്ട് . വി​​​വി​​​ധ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ നി​​​ല​​​വി​​​ലു​​​ള്ള 26,983.6 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ്ര​​​ദേ​​​ശം കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തം ഭൂ​​​വി​​​സ്തൃ​​​തി​​​യു​​​ടെ 69.4% ആ​​​ണി​​​ത്. മ​​​നു​​​ഷ്യ​​​വാ​​​സ​​​ത്തി​​​നും കൃ​​​ഷി​​​ക്കും മ​​​റ്റ് വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള ഭൂ​​​മി 11,879.4 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ ഇ​​​പ്പ​​​റ​​​ഞ്ഞ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും പ്രാ​​​ദേ​​​ശി​​​ക മു​​​നി‍സി​​​പ്പ​​​ല്‍ നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ​​​യും കേ​​​ര​​​ള ബി​​​ല്‍ഡിം​​​ഗ് റൂ​​​ള്‍സി​​​ന്‍റെ​​​യും നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ് എ​​​ന്നു​​​ള്ള​​​താ​​​ണ് നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ. ഈ ​​​വ​​​സ്തു​​​ത​​​ക​​​ളു​​​ടെ വെ​​​ളി​​​ച്ച​​​ത്തി​​​ല്‍ വേ​​​ണം ആ​​​വാ​​​സ​​​യോ​​​ഗ്യ​​​മാ​​​യ ഭൂ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഏ​​​തു​​​ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​വും ഏ​​​ര്‍പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്.


മ​​​റ്റൊ​​​രു ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വി​​​ഷ​​​യം ഒ​​​രു നൂ​​​റ്റാ​​​ണ്ടാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഗ്രാ​​​മീ​​​ണ ജ​​​ന​​​സം​​​ഖ്യ നാ​​ലും ​ന​​​ഗ​​​ര ജ​​​ന​​​സം​​​ഖ്യ 18 ഉം ​​​ഇ​​​ര​​​ട്ടി​​​യു​​​മാ​​​യി വ​​​ര്‍ധന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​ണ്ട് എന്നതാണ്.​ ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ്ര​​​ദേ​​​ശ​​​ത്തി​​​നു​​​ള്ളി​​​ലെ ജ​​​ന​​​സാ​​​ന്ദ്ര​​​ത എ​​ട്ട് ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യും വ​​​ര്‍ധന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ആ​​​ളോ​​​ഹ​​​രി ഭൂ​​​മില​​​ഭ്യ​​​ത​​​യി​​​ല്‍ വ​​​ലി​​​യ കു​​​റ​​​വാ​​​ണ് സം​​​ഭ​​​വി​​​ച്ച​​​ത്. വാ​​​സ​​​സ്ഥ​​​ല​​​ത്തി​​​നും ന​​​ഗ​​​ര​​​വ​​​ലത്കര​​​ണ​​​ത്തി​​​നും മ​​​നു​​​ഷ്യ​​​വാ​​​സ​​​ത്തി​​​നും അ​​​ത്യ​​​ന്താ​​​പേ​​​ക്ഷി​​​ത​​​മാ​​​യ ഇ​​​ത​​​ര വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും ല​​​ഭ്യ​​​മാ​​​കേ​​​ണ്ട ഭൂ​​​മി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത അ​​​നേ​​​ക ഇ​​​ര​​​ട്ടി​​​യാ​​​യി വ​​​ര്‍ധിച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത് ഏ​​​റെ ബാ​​​ധി​​​ച്ച​​​ത് കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യെയാ​​​ണ്. കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​താ​​​വു​​​ക​​​യോ ഉ​​​ള്ള​​​വ​​​യി​​​ല്‍ വ​​​ന്‍ കു​​​റ​​​വു​​​ണ്ടാ​​​വു​​​ക​​​യോ ചെ​​​യ്തു.​ ഇ​​​ന്ത്യ​​​യി​​​ലെ പ​​​ത്തു ശ​​​ത​​​മാ​​​നം തൊഴിൽരഹിതരും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് ജീ​​​വി​​​ക്കു​​​ന്ന​​​ത്.​ ഈ ​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഇ​​​ത​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു വ​​​ന​​​മേ​​​ഖ​​​ല​​​യോ​​​ട് ചേ​​​ര്‍ന്ന് കി​​​ട​​​ക്കു​​​ന്ന ഫ​​​ല​​​ഭൂ​​​യി​​​ഷ്ഠ​​​വു​​​മാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ര്‍ഷ​​​ക കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ളു​​​ണ്ടാ​​​കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യി.

സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​മാ​​​നു​​​സൃ​​​തം കൈ​​​വ​​​ശാ​​​വ​​​കാ​​​ശം ന​​​ല്‍കി​​​യ ഭൂ​​​മി​​​യി​​​ല്‍ കൃ​​​ഷി ചെ​​​യ്ത് ജീ​​​വി​​​ക്കു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കു​​​ടും​​​ബ​​​ങ്ങ​​​ള്‍ പ​​​ശ്ചി​​​മ​​​ഘ​​​ട്ട പ​​​ര്‍വ​​​ത​​​നി​​​ര​​​ക​​​ളോ​​​ട് ചേ​​​ര്‍ന്ന് വ​​​ന​​​മേ​​​ഖ​​​ല അ​​​തി​​​രി​​​ടു​​​ന്ന ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഇ​​​ന്ന് ജീ​​​വി​​​ക്കു​​​ന്നു​​​ണ്ട്.​​​അ​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ അ​​​ന്തി​​​മ നി​​​യ​​​മം ആ​​​കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ജാ​​​ഗ്ര​​​ത കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളും ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നാ​​​ഷ​​​ണ​​​ല്‍ എം​​​പ​​​വൈ​​​ഡ് ക​​​മ്മി​​​റ്റി​​​യും സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മു​​​മ്പാ​​​കെ എ​​​ത്തി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. പ​​​ശ്ചി​​​മ​​​ഘ​​​ട്ട താ​​​ഴ്‌​​​വാ​​​ര​​​ങ്ങ​​​ളോ​​​ട് ചേ​​​ര്‍ന്നുകി​​​ട​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ ജീ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കൈ​​​വ​​​ശ​​​ഭൂ​​​മി​​​യി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​വ​​​ര്‍ക്കു​​​ള്ള അ​​​വ​​​കാ​​​ശം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന ഏ​​​ത് ന​​​ട​​​പ​​​ടി​​​യോ​​​ടും ആ​​​ര്‍ക്കും സ​​​ന്ധി ചെ​​​യ്യാ​​​നാ​​​വി​​​ല്ല. വാ​​​സ​​​സ്ഥ​​​ല​​​ത്തെ കൈ​​​വ​​​ശ ഭൂ​​​മി​​​യും സ്വ​​​ത്തു​​​വ​​​ക​​​ക​​​ളും ഒ​​​രു സു​​​പ്ര​​​ഭാ​​​ത​​​ത്തി​​​ല്‍ കൈ​​​വി​​​ട്ടു പോ​​​കു​​​ന്ന​​​വ​​​രു​​​ടെ വേ​​​ദ​​​ന ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​വി​​​ല്ല.

വ​​​ന​​​മേ​​​ഖ​​​ല​​​യു​​​ള്ള സം​​​സ്ഥാ​​​നം

രാ​​​ജ്യ​​​ത്തെ ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ള്‍ ഉ​​​യ​​​ര്‍ന്ന തോ​​​തി​​​ല്‍ വ​​​ന​​​മേ​​​ഖ​​​ല​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. കേ​​​ര​​​ള സം​​​സ്ഥാ​​​ന രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം വ​​​ന വി​​​സ്തൃ​​​തി​​​യി​​​ല്‍ ഒ​​​രി​​​ഞ്ചു​​​പോ​​​ലും കു​​​റ​​​വു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ​മ​​​റി​​​ച്ച്, കേ​​​ന്ദ്രസ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​ത്തുവി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് വ​​​ന വി​​​സ്തൃ​​​തി വ​​​ര്‍ധിക്കു​​​ക​​​യാ​​​ണു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്. 2021 ലെ ​​​വ​​​ന​​​സ​​​ര്‍വേ​​​പ്ര​​​കാ​​​രം ആ​​​കെ​​​യു​​​ള്ള 28,852 ച.​​​കി.​​​മീ​​​റ്റ​​​റി​​​ല്‍ 9,679 ച.​​​കി.​​​മീ (24.9 ശ​​​ത​​​മാ​​​നം) സ​​​ര്‍ക്കാ​​​ര്‍ വ​​​ന​​​വും 1157.5ച.​​​കി മീ​​​റ്റ​​​ര്‍ (29.8 ശ​​​ത​​​മാ​​​നം) ക​​​ര്‍ഷ​​​ക ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​നാ​​​വ​​​ര​​​ണ​​​വു​​​മാ​​​ണ്. അ​​​ങ്ങ​​​നെ സം​​​സ്ഥാ​​​ന​​​ത്തെ മൊ​​​ത്തം വ​​​നാ​​​വ​​​ര​​​ണം 21,253.5 ച.​​​കി മീ​​​റ്റ​​​ര്‍ (54.7 ശ​​​ത​​​മാ​​​നം) ആ​​​ണ്. ബ​​​ഫ​​​ര്‍ സോ​​​ണ്‍ നി​​​ര്‍ണ​​യി​​​ക്കു​​​മ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ശാ​​​സ്ത്രീ​​​യ​​​വും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ സ​​​മീ​​​പ​​​ന​​​ത്തി​​​നാ​​​വ​​​ണം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളും ഇ​​​ത​​​ര നി​​​യ​​​മാ​​​നു​​​സൃ​​​ത സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​യാ​​​റാ​​​കേ​​​ണ്ട​​​ത്.

ഇ​​​തി​​​നാ​​​യി ജ​​​ന​​​ങ്ങ​​​ള്‍ക്ക് വി​​​ശ്വാ​​​സ​​​മു​​​ള്ള സ​​​മീ​​​പ​​​ന​​ങ്ങ​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​തി​​​നാ​​​യി ബ​​​ഫ​​​ര്‍ സോ​​​ണ്‍ വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ സാ​​​റ്റ​​​ലൈ​​​റ്റ് സ​​​ര്‍വേ​​​യു​​​ടെ റി​​​പ്പോ​​​ര്‍ട്ട് ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​ലേ​​​ക്കാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യ​​പ​​​ടി​​​യാ​​​യി ചെ​​​യ്യേ​​​ണ്ട​​​ത്.​ ബ​​​ഫ​​​ര്‍ സോ​​​ണു​​​ക​​​ളി​​​ല്‍പ്പെ​​​ട്ട വി​​​ല്ലേ​​​ജു​​​ക​​​ളി​​​ല്‍ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്ക് സ​​​ര്‍വേ റി​​​പ്പോ​​​ര്‍ട്ട് പ​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യം പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ആ​​​വ​​​ശ്യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​ക്ക് നി​​​വേ​​​ദ​​​നം ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ള്‍, ദേ​​​ശീ​​​യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കു ചു​​​റ്റും ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ര്‍ വീ​​​തി​​​യി​​​ല്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന 2022 ജൂ​​​ണ്‍ മൂ​​ന്നി​​നു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ബ​​​ഫ​​​ര്‍സോ​​​ണു​​​ക​​​ളി​​​ലെ നി​​​ര്‍മി​​​തി​​​ക​​​ളെ​​​യും ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കെ​​​ടു​​​പ്പ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ആ ​​​റി​​​പ്പോ​​​ര്‍ട്ട് വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്കാനും ജ​​​സ്റ്റീസ് തോ​​​ട്ട​​​ത്തി​​​ല്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ഒ​​​രു സ​​​മി​​​തി​​​യെ​​​യും സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ല്‍ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും ബ​​​ഫ​​​ര്‍ സോ​​​ണു​​​ക​​​ളി​​​ലും പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ല്‍ നേ​​​രത്തേ ന​​​ട​​​ത്തി​​​യ സാ​​​റ്റ​​​ലൈ​​​റ്റ് സ​​​ര്‍വേയി​​​ല്‍ ഏ​​​റെ അ​​​പാ​​​ക​​​ത​​​ക​​​ള്‍ ക​​​ട​​​ന്നു​​​കൂ​​​ടി​​​യി​​​രു​​​ന്നു. അ​​​തൊ​​​ഴി​​​വാ​​​ക്കാ​​​നാ​​​യാ​​​ണ് വി​​​ദ​​​ഗ്ധസ​​​മി​​​തി സ്ഥ​​​ല​​​സ​​​ന്ദ​​​ര്‍ശം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്‍പുത​​​ന്നെ ബ​​​ഫ​​​ര്‍ സോ​​​ണ്‍ സാ​​​റ്റ​​​ലൈ​​​റ്റ് സ​​​ര്‍വേ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക​​​ര്‍ഷ​​​ക​​​രെ​​​യും കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യെ​​​യും ചേ​​​ര്‍ത്തുനി​​​ര്‍ത്താ​​​തെ കേ​​​ര​​​ള​​​ത്തി​​​ന് നി​​​ല​​​നി​​​ല്‍ക്കാ​​​നാ​​​വി​​​ല്ല. അ​​​വ​​​ര്‍ക്ക് ജീ​​​വി​​​ത​​​പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്ന ഒ​​​രു ന​​​ട​​​പ​​​ടി​​​യോ​​​ടും കേ​​​ര​​​ള​​​ത്തി​​​ന് യോ​​​ജി​​​ക്കാ​​​നു​​​മാ​​​വി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.