പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കൽ കടുത്ത കർഷകദ്രോഹം
Tuesday, December 6, 2022 11:05 PM IST
അ​​ല​​ക്സ് ഒ​​ഴു​​ക​​യി​​ൽ

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് 1970 ജ​​നു​​വ​​രി ഒ​​ന്നി​​നു ​​മു​​​​മ്പ് കൈ​​​​വ​​​​ശം വ​​​​ച്ച് കൃ​​​​ഷി​​​​ചെ​​​​യ്തി​​​​രു​​​​ന്ന കൃ​​​​ഷി​​​​ഭൂ​​​​മി​​​​ക​​​​ൾ ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലെ 72കെ ​​​​വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ലാ​​​​ൻ​​​​ഡ് ട്രി​​​​ബ‍്യൂ​​​​ണ​​​​ലി​​​​ൽ​​​​നി​​​​ന്ന് ക്ര​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വ​​​​ഴി പ​​​​തി​​​​ച്ചു ന​​​​ൽ​​​​ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ലെ താ​​​​ഴ്‌വാ​​​​ര​​​​ങ്ങ​​​​ളി​​​​ലും മ​​​​ല​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള പ​​​​തി​​​​നാ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​ത്ത​​​​രം പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ നി​​​​യ​​​​മ​​​​സം​​​​ര​​​​ക്ഷ​​​​ണം ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലെ 72കെ ​​​​വ​​​​കു​​​​പ്പ് ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

1971ലെ ​​​​കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് (വെ​​​​സ്റ്റിം​​​​ഗ് & അ​​​​സൈ​​​​ൻ​​​​മെ​​​​ന്‍റ്) നി​​​​യ​​​​മം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​തി​​​​നു ശേ​​​​ഷം മു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞ ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം പ​​​​തി​​​​ച്ചുകി​​​​ട്ടി​​​​യ നി​​​​ര​​​​വ​​​​ധി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ത് സ്വ​​​​കാ​​​​ര്യ വ​​​​ന​​​​ഭൂ​​​​മി ആ​​​​ണെ​​​​ന്നും ആ​​​​യ​​​​തു​​​​കൊ​​​​ണ്ട് ലാ​​​​ൻ​​​​ഡ് ട്രി​​​​ബ‍്യൂ​​ണ​​​​ൽ ന​​​​ൽ​​​​കി​​​​യ പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് കേ​​​​ര​​​​ള വ​​​​നംവ​​​​കു​​​​പ്പ് കേ​​​​സു​​​​ക​​​​ൾ ഫ​​​​യ​​​​ൽ ചെ​​​​യ്തു തു​​​​ട​​​​ങ്ങി.

ഇ​​​​ത്ത​​​​രം കേ​​​​സു​​​​ക​​​​ളി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​രാ​​​​യ ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് ലാ​​​​ൻ​​​​ഡ് ട്രി​​​​ബ്യൂണ​​​​ലി​​​​ൽ​​നി​​​​ന്നു കി​​​​ട്ടി​​​​യ ക്ര​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ആ​​​​ധി​​​​കാ​​​​രി​​​​ക​​​​മാ​​​​യി ഉ​​​​ട​​​​മ​​​​സ്ഥ​​​​ത തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. 2019​​ൽ ​​സു​​​​പ്രീം​​കോ​​​​ട​​​​തി ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യ അ​​​​ത്ത​​​​ര​​​​മൊ​​​​രു കേ​​​​സി​​​​ൽ ( State of Kerala Vs Mohammed Basheer, 2019, 2, SC 260) ലാ​​​​ൻ​​​​ഡ് ട്രി​​​​ബ്യൂ​​​​ണ​​​​ൽ ന​​​​ൽ​​​​കി​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ​​പ്പെ​​​​ട്ട ഭൂ​​​​മി​​​​യി​​​​ൽ സ്വ​​​​കാ​​​​ര്യ വ​​​​നം നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള ന​​​​ട​​​​പ​​​​ടി നി​​​​ല​​നി​​​​ൽ​​​​ക്കി​​​​ല്ല എ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വാ​​​​യി.​​ അ​​​​ത്ത​​​​രം പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​നി​​​​യ​​​​മം 72കെ ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​മു​​​​ണ്ട് എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് കാ​​​​ര​​​​ണം.

തുടരുന്ന കർഷക ദ്രോഹം

2019ൽ ​​വ​​​​ന്ന ഈ ​​​​വി​​​​ധി​​​​യോ​​​​ടുകൂ​​​​ടി, കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഫോ​​​​റ​​​​സ്റ്റ് വ​​​​കു​​​​പ്പി​​​​ന് കൃ​​​​ഷി​​​​ക്കാ​​​​രെ ദ്രോ​​​​ഹി​​​​ക്കാ​​​​നു​​ള്ള ഒ​​​​രു വാ​​​​തി​​​​ൽ അ​​​​ട​​​​ഞ്ഞ​​​​തു​​​​കൊ​​​​ണ്ട്, ആ ​​​​വാ​​​​തി​​​​ൽ വീ​​​​ണ്ടും തു​​​​റ​​​​ക്കാ​​​​നും പൂ​​​​ർ​​​​വാ​​​​ധി​​​​കം ശ​​​​ക്തി​​​​യോ​​​​ടു​​​​കൂ​​​​ടി ക​​​​ർ​​​​ഷ​​​​ക​​​​ദ്രോ​​​​ഹം തു​​​​ട​​​​രാ​​​​നു​​മാ​​ണ് ഇ​​പ്പോ​​ൾ നി​​യ​​മ​​ ഭേ​​ദ​​ഗ​​തി​​യോടെ സ​​ർ​​ക്കാ​​ർ മു​​തി​​രു​​ന്ന​​ത്. ഇ​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ല​​​​യോ​​​​ര ജ​​​​ന​​​​ത​​​​യെ കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ന്‍റെ മു​​​​ൾ​​​​മു​​​​ന​​​​യി​​ലാ​​ക്കു​​ക​​യാ​​ണ്.

കേരള ഭൂപ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മത്തിലെ 72കെ ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​വും സ​​​​ഹാ​​​​യ​​​​വും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു കി​​​​ട്ട​​​​രു​​​​ത് എ​​​​ന്ന ഉ​​​​ദ്ദേ​​​​ശ‍്യ​​​​ത്തി​​ലാ​​ണ് 1971ലെ ​​​​കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് (വെ​​​​സ്റ്റിം​​​​ഗ് & അ​​​​സൈ​​​​ൻ​​​​മെ​​ന്‍റ്) നി​​​​യ​​​​മ​​​​ത്തി​​​​ലെ മൂ​​​​ന്നാം വ​​​​കു​​​​പ്പ് 50 വ​​​​ർ​​​​ഷ​​​​ത്തെ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടുകൂ​​​​ടി ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​ൻ ത​​​​യാ​​​​റാ​​​​ക്കിയ നിയമമാണ് പാ​​​​സാ​​​​ക്കി​​​​യിരിക്കുന്നത്.

2020 മേ​​​​യ് 22ന് ​​​​ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന ബി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​ക്കി മാ​​​​റ്റി കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വ​​​​നംവ​​​​കു​​​​പ്പി​​​​നെ ക​​​​യ​​​​റൂ​​​​രി വി​​​​ടു​​​​ക​​​​യും ഇ​​​​പ്പോ​​​​ൾ​​ത്ത​​​​ന്നെ തു​​​​ട​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ന് ആ​​​​ക്കം കൂ​​​​ട്ടു​​​​ക​​​​യു​​​​മാ​​​​ണ് ഈ ​​​​നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യ​​മെ​​​​ന്ന് നി​​​​സം​​​​ശ​​​​യം പ​​​​റ​​​​യാം.


ഡെ​​​​മോ​​​​ക്ലി​​സി​​​​ന്‍റെ വാ​​​​ൾ

ഈ ​​​​നി​​​​യ​​​​മം പാ​​​​സാ​​​​യതോടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ത​​​​ല​​​​യ്ക്കു മു​​​​ക​​​​ളി​​​​ൽ ഡെ​​​​മോ​​​​ക്ലി​​സി​​​​ന്‍റെ വാ​​​​ൾ പോ​​​​ലെ പ​​​​ട്ട​​​​യം റ​​​​ദ്ദ് ചെ​​​​യ്യ​​​​ലും കു​​​​ടി​​​​യി​​​​റ​​​​ക്കും കാ​​​​ലാ​​കാ​​​​ല​​​​ങ്ങ​​​​ളോ​​​​ളം തു​​​​ട​​​​രും. കാ​​​​ര​​​​ണം സ്വ​​​​കാ​​​​ര്യ വ​​​​ന​​​​ഭൂ​​​​മി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച് 1974ൽ ​​ഉ​​​​ണ്ടാ​​​​യ ച​​​​ട്ട​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള അ​​​​ള​​​​വ്, അ​​​​തി​​​​ർ​​​​ത്തി തി​​​​രി​​​​ക്ക​​​​ൽ, പ​​​​ര​​​​സ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ എ​​​​ന്നി​​​​വ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഒ​​​​രി​​​​ട​​​​ത്തും ചെ​​​​യ്യേ​​​​ണ്ട രീ​​​​തി​​​​യി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യു​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. അ​​താ​​യ​​ത് ഏ​​​​തൊ​​​​രു ഫോ​​​​റ​​സ്റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വി​​​​ചാ​​​​രി​​​​ച്ചാ​​​​ലും ഇ​​​​ത് മു​​മ്പ് സ്വ​​​​കാ​​​​ര്യ വ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന ന്യാ​​​​യം പ​​​​റ​​​​ഞ്ഞ് ഏ​​​​തു ക​​ർ​​ഷ​​​​ക​​​​ന്‍റെ​​​​യും പ​​​​ട്ട​​​​യം റ​​​​ദ്ദ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് ലാ​​​​ൻ​​​​ഡ് ട്രി​​​​ബ‍്യൂ​​​​ണ​​​​ലി​​​​ൽ അ​​​​പ്പീ​​​​ൽ കൊ​​​​ടു​​​​ക്കാം എ​​​​ന്ന അ​​​​വ​​​​സ്ഥ വ​​​​രും. പി​​​​ന്നെ ഇ​​​​ത് സ്വ​​​​കാ​​​​ര്യ വ​​​​ന​​​​ഭൂ​​​​മി ആ​​​​യി​​​​രു​​​​ന്നി​​​​ല്ല എ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ക​​​​ർ​​ഷ​​​​ക​​ന്‍റേ​​​​താ​​​​യി മാ​​​​റു​​​​ക​​​​യും നി​​​​ല​​​​വി​​​​ലു​​​​ള്ള പ​​​​ട്ട​​​​യ​​​​ത്തി​​​​ന് നി​​​​യ​​​​മസാ​​​​ധു​​​​ത ഇ​​​​ല്ലാ​​​​ത്ത​​​​തുകൊ​​​​ണ്ട് മ​​​​റ്റു രേ​​​​ഖ​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു കൊ​​​​ണ്ട് ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം തെ​​​​ളി​​​​യി​​​​ക്കേ​​​​ണ്ടിവ​​​​രു​​​​ക​​​​യും ചെ​​​​യ്യും. പ​​​​ട്ട​​​​യം അ​​​​ല്ലാ​​​​തെ 50 വ​​​​ർ​​ഷം മു​​മ്പു​​ള്ള ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ ആ​​​​രു​​​​ടെ​​യും കൈ​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​വാ​​​​നും വ​​​​ഴി​​​​യി​​​​ല്ല. കേ​​സി​​ൽ കു​​ടു​​ങ്ങു​​ന്ന​​വ​​രു​​ടെ ആ​​​​യു​​​​സു മു​​​​ഴു​​​​വ​​​​ൻ കോ​​​​ട​​​​തിവ​​​​രാ​​​​ന്ത​​​​യി​​​​ൽ തീ​​​​രും.

നി​​​​യ​​​​മം ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സാ​​​​യി വ​​​​ന്ന 2020​​ൽ​​ത്ത​​ന്നെ ഈ ​​​​വ​​​​കു​​​​പ്പു​​​​പ​​​​യോ​​​​ഗി​​​​ച്ചു​​കൊ​​​​ണ്ട് 1983​​ൽ ​​കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​ന്ന​​​​മം​​​​ഗ​​​​ല​​​​ത്തു​​​​ള്ള ലാ​​​​ൻ​​​​ഡ് ട്രി​​​​ബ‍്യൂ​​​​ണ​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ച്ച പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ മു​​​​ത്ത​​​​പ്പ​​​​ൻ​​പു​​​​ഴ​​​​യി​​​​ൽ 17 ക​​​​ർ​​ഷ​​​​ക​​​​ർ​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി​​​​രുന്നു. റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ എ​​​​ല്ലാ​​​​വി​​​​ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞു സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​ട്ട​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​തെ​​​​ങ്കി​​​​ലും ഫോ​​​​റ​​സ്റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ക​​​​ത്ത് ന​​​​ൽ​​​​കി​​​​യാ​​​​ൽ വി​​​​ല​​​​യി​​​​ല്ലാ​​​​താ​​​​കും എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ജ​​​​നാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തെ പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണ്.

അ​​​​ത​​​​ല്ല നി​​​​ല​​​​വി​​​​ലെ വ​​​​നം മ​​​​ന്ത്രി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചപോ​​​​ലെ കേ​​​​ര​​​​ള​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള 30 ശ​​​​ത​​​​മാ​​​​നം വ​​​​നം 33 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ഇ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ങ്ങ​​​​ൾ വ​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ അ​​​​ത് തു​​​​റ​​​​ന്നുപ​​​​റ​​​​യാ​​​​നു​​​​ള്ള ആ​​​​ർ​​​​ജ​​​​വം സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണി​​​​ക്ക​​​​ണം.

ഒ​​​​രേസ​​​​മ​​​​യം വേ​​​​ട്ട​​​​ക്കാ​​​​ര​​​​നാ​​​​കു​​​​ക​​​​യും ഇ​​​​ര​​​​യോ​​​​ടൊ​​​​പ്പം ഓ​​​​ടു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഇ​​​​ര​​​​ട്ട​​​​ത്താ​​​​പ്പ് എ​​ൽ​​ഡി​​എ​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക​​​​യും ഈ ​​​​വ​​​​ഞ്ച​​​​നാ​​​​പ​​​​ര​​​​മാ​​​​യ നി​​​​യ​​​​മ​​നി​​ർ​​മാ​​ണം പി​​ൻ​​വ​​ലി​​ക്കു​​ക​​യും ചെ​​യ്യ​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.