Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അറിവ് നേടാം, ആപ്പിലൂടെ
Tuesday, May 30, 2023 11:18 PM IST
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ- 2 / ഡോ. ജൂബി മാത്യു
അറിവ് നേടാനായി ഇന്റർനെറ്റിനെ സമീപിക്കുന്ന ഏതൊരാൾക്കും സന്ദർശിക്കാവുന്ന ചില വെബ്സൈറ്റുകളും പ്രയോഗിച്ചു നോക്കാവുന്ന ആപ്ലിക്കേഷനുകളെയും പരിചയപ്പെടാം.
1. മൂഡിൽ
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സകലസാധ്യതകളെയും ഉപയോഗിക്കുന്ന കാര്യക്ഷമമായ ഓപ്പൺസോഴ്സ് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റമാണ് മൂഡിൽ (Moodle). ഓൺലൈനായി അസൈൻമെന്റ് സമർപ്പിക്കാനും പഠനോപാധികൾ പങ്കുവയ്ക്കാനും പരീക്ഷകൾ നടത്തുവാനുമുള്ള അനുയോജ്യമായ പ്ലാറ്റ്ഫോമാണ് മൂഡിലിന്റേത്.
https://moodle.org/
2. മൂക്
മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് എന്ന നൂതന സമ്പ്രദായത്തിലൂടെ ലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖല അടിമുടി മാറുകയാണ്. അടിസ്ഥാനപരമായി ഒരേസമയം ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് വ്യക്തികൾക്ക് പങ്കെടുക്കാവുന്ന ക്ലാസ് മുറികളുടെ സൃഷ്ടിക്ക് വഴിയൊരുക്കുന്ന സാങ്കേതിവിദ്യ സൂചിപ്പിക്കുന്ന പദമാണ് മൂക് (MOOC- Massive open online course). ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലെയും പ്രഫസർമാരുടെയും ക്ലാസുകൾ ലോകത്ത് എവിടെയുള്ളവർക്കും സൗജന്യമായി ലഭ്യമാകും ഇതിലൂടെ.
https://www.coursera.org/
https://www.edx.org/
https://www.udemy.com/
3. സ്വയം
കേന്ദ്ര മാനവശേഷി വകുപ്പിനു കീഴിലുള്ള മൂക് സംരംഭമാണ് സ്വയം (SWAYAM - Study Webs of Active Learning for Young Aspiring Minds). ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകൾ ലഭ്യമാക്കുകയാണ് ഈ സേവനത്തിന്റെ ലക്ഷ്യം. സ്വയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ വിഷയത്തിനടിസ്ഥാനത്തിലും പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ അടിസ്ഥാനത്തിലും കോഴ്സുകൾ കണ്ടെത്തി ചേരാവുന്നതാണ് . ഇതിലെ കോഴ്സുകൾക്ക് ഇന്ത്യയിൽ എവിടെയും അംഗീകാരമുണ്ട്. 15 ആഴ്ചയാണു മിക്ക കോഴ്സുകളുടേയും ദൈര്‍ഘ്യം. അനുബന്ധ അധ്യയനക്കുറിപ്പുകൾ, ഗൃഹപാഠങ്ങൾ എന്നിവ ഉണ്ടാകും. ഏറ്റവും പിന്നാക്കം നിൽക്കുന്നവരുൾപ്പെടെ എല്ലാവരിലേക്കും മികച്ച അധ്യാപന പഠനവിഭവങ്ങൾ എത്തിക്കുകയെന്നതാണ് ഈ ശ്രമത്തിന്റെ ലക്ഷ്യം.
https://swayam.gov.in/
4. എൻപിടിഇഎൽ
മാനവ വിഭവശേഷി വകുപ്പിന്റെ ധനസഹായമുള്ള മറ്റൊരു മൂക് സംരംഭമാണ് എൻപിടിഇഎൽ (National Programme on Technology Enhanced Learning). ഐഐടികളും ഐഐഎസുമാണ് ഇതു നടപ്പിലാക്കുന്നത്. കോഴ്സുകൾ സൗജന്യമായി പഠിക്കാം. താത്പര്യമുണ്ടെങ്കിൽ ചെറിയൊരു ഫീസ് നൽകി പരീക്ഷയെഴുതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം.
https://nptel.ac.in/
5.സമഗ്ര
അധ്യാപകർക്കും വിദ്യാർഥികൾക്കും ആവശ്യമായ പഠനവിഭവങ്ങൾ പൂർണമായും ലഭ്യമാക്കുന്ന പോർട്ടലാണ് സമഗ്ര (Samagra). എൻസിഇആർടിയും ഐടി അറ്റ് സ്കൂളും ചേർന്നാണ് ഇതു തയാറാക്കുന്നത്. കേരള സർക്കാർ സംരംഭമായ കൈറ്റിനു കീഴിലെ ഇ -വിഭവശേഖരമാണു സമഗ്ര. അധ്യാപകർക്ക് പഠനവിഭവങ്ങളും മാതൃകാചോദ്യങ്ങളുമെല്ലാം ഇതിൽ അപ്ലോഡ് ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. സ്കൂൾ സമൂഹത്തിന്റെ ഭാഗമല്ലാത്തവർക്കടക്കം അക്കൗണ്ടൊന്നുമില്ലാതെ ഇവ ഡൗൺലോഡ് ചെയ്യാം. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും സമഗ്ര പോർട്ടലിൽ ലഭ്യമാണ്.
പ്ലേസ്റ്റോറിൽ സമഗ്ര എന്നു നൽകി ഇൻസ്റ്റാൾ ചെയ്യുന്ന മൊബൈൽ ആപ്പ് വഴിയും മുഴുവൻ പാഠപുസ്തകങ്ങളും ഡിജിറ്റൽ റിസോഴ്സുകളും പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രൂപത്തിൽ കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
https://samagra.kite.kerala.gov.in/
6. ദിക്ഷ
ദിക്ഷ (Digital Infrastructure for Knowledge Sharing) എന്നത് സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഒരു ദേശീയ പ്ലാറ്റ്ഫോമാണ്. ഇത് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (NCERT) സംരംഭമാണ്. ഒരാളുടെ മുഴുവൻ അധ്യാപനജീവിതവും ഡിജിറ്റലാക്കുകയാണ് കേന്ദ്രസർക്കാരിന്റെ ദിക്ഷ പോർട്ടലിന്റെ ലക്ഷ്യം. ഇവിടെ നിരവധി പഠനവിഭവങ്ങൾ ലഭ്യമാണ്.
https://diksha.gov.in/
7. ഇൻഫ്ലിബ്നെറ്റ്
സർവകലാശാല ഗ്രന്ഥാലയങ്ങളും വിജ്ഞാനവും ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെ 1991 മുതൽ മാനവ വിഭവശേഷിവകുപ്പിന്റെ കിഴിൽ പ്രവർത്തിച്ചുവരുന്ന ഇൻഫർമേഷൻ ആൻഡ് ലൈബ്രറി നെറ്റ്വർക്ക് സെന്ററാണു ഇൻഫ്ലിബ്നെറ്റ് (INFLIBNET). ദേശീയതലത്തിൽ സർവകലാശാലകളെയും ഗവേഷണസംരംഭങ്ങളെയും ബന്ധിപ്പിക്കുന്നതിൽ വലിയൊരു പങ്കാളിത്തമാണ് ഇൻഫ്ലിബ്നെറ്റ് വഹിക്കുന്നത്.
ഇൻഫ്ലിബ്നെറ്റ് നടപ്പിലാക്കുന്ന ചില സംരംഭങ്ങൾ
ശോധ് ഗംഗ(Shodhganga): ഇന്ത്യയിലെ സർവകലാശാലകളിൽനിന്നുള്ള ഗവേഷണ പ്രബന്ധങ്ങളുടെ ഡിജിറ്റൽ ശേഖരം. ഇന്ത്യയിലെ സർവകലാശാലകൾക്കു കീഴിലുള്ള ഗവേഷണപ്രബന്ധങ്ങൾ ഡിജിറ്റൽ രൂപത്തിൽ ശേഖരിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് ശോധ്ഗംഗ.
ഇ-പിജി പാഠശാല(e-PG Pathshala): ബിരുദാനന്തര ബിരുദ പഠനത്തിന് സഹായകമായ ഡിജിറ്റൽ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
https://epgp.inflibnet.ac.in
https://www.inflibnet.ac.in/
https://vidwan.inflibnet.ac.in/
https://ess.inflibnet.ac.in/
http://soul.inflibnet.ac.in/
8. ഇ -ബുക്ക് ശേഖരങ്ങൾ
സൗജന്യവും അല്ലാത്തതുമായ ഒരുപാട് ഇ-ബുക്ക് സ്രോതസുകൾ ഇന്റർനെറ്റിൽ ഉണ്ട്. അതിൽത്തന്നെ പ്രോജക്ട് ഗുട്ടൺബർഗ്(https://www.gutenberg.org/), വിക്കി ബുക്സ് (https://en.wikibooks.org/), വിക്കി സോഴ്സ് (https://wikisource.org/) എന്നിങ്ങനെ സ്വതന്ത്ര ലൈസെൻസോടുകൂടിയതാണ്.
ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ ഇ-ബുക്ക് സ്രോതസാണു പ്രോജക്ട് ഗുട്ടൻബർഗ്. ഇംഗ്ലീഷിനു പുറമേയുള്ള ഭാഷകളിലും പുസ്തകങ്ങൾ ലഭ്യമാണ്.
9. വിക്കിപീഡിയ
മനുഷ്യൻ ഇന്നോളം ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും വലിയ വൈജ്ഞാനിക സംരംഭങ്ങളിൽ ഒന്നാണ് വിക്കിപീഡിയ. നിഘണ്ടു, ഉദ്ധരണികൾ, പകർപ്പവകാശം ബാധകമല്ലാത്തതോ തീർന്നതോ ആയ പുസ്തകങ്ങൾ, വാർത്തകൾ, വഴികാട്ടി, പഠനവിഭവങ്ങൾ തുടങ്ങിയവ ചിലതു മാത്രമാണ്.
https://www.wikipedia.org/
https://en.wikiversity.org/
https://en.wikivoyage.org/
https://en.wiktionary.org/
10. വിജ്ഞാന കോശങ്ങൾ
വിക്കിപീഡിയയുടെ പ്രഭാവലയത്തിൽ നാം കാണാതെ പോകുന്ന ഒരുപാട് വൈജ്ഞാനിക സൈറ്റുകൾ ഉണ്ട് .വലിപ്പം കൊണ്ടോ സ്വാതന്ത്ര്യം കൊണ്ടോ അവയിൽ പലതും വിക്കിപീഡിയയോളം വരില്ലെങ്കിലും ഓരോന്നിനും അതിന്റേതായ സ്ഥാനമുണ്ട്.
https://www.britannica.com/
https://www.encyclopedia.com/
https://ml.vikaspedia.in/
https://eol.org/
11. ഡ്യൂയൂലിംഗോ
ഭാഷാപഠനം എളുപ്പമാക്കാൻ സഹായിക്കുന്ന ആപ്പാണ് ഡ്യൂയൂലിംഗോ (Duolingo). ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിൻ, ജർമൻ തുടങ്ങി വിവിധ ഭാഷകൾ പഠിക്കാനായി ഈ ആപ്പ് സഹായകമാകും. ചിത്രങ്ങളിലൂടെയാണു പരിശീലനം ആരംഭിക്കുന്നത്. നിരവധി ഇൻട്രാക്ടീവ് കഥകൾ ലഭ്യമാണ്.
https://www.duolingo.com/
12. ഫോട്ടോമാത്
പലപ്പോഴും വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്ന ഒരു വിഷയമാണ് ഗണിതം. ഫോട്ടോമാത് (Photomath) എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് സങ്കീർണമായ കണക്കുകൾപോലും അനായാസം ചെയ്യാൻ കഴിയും. കൈകൊണ്ട് എഴുതിയതോ പ്രിന്റെടുത്തതോ ആയ ചോദ്യത്തിന്റെ ഒരു ഫോട്ടോയെടുക്കുക. ഈ ചോദ്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ആപ്പ് പറഞ്ഞുതരും. ആനിമേറ്റ് ചെയ്ത് നിർദേശങ്ങളും ഇൻട്രാക്ടീവ് ഗ്രാഫുകളും സയന്റിഫിക് കാൽക്കുലേറ്ററുമെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.
https://photomath.com/
13. സോളോലേൺ
കോഡിംഗും പ്രോഗ്രാമിംഗും ഇന്ന് വളരെയധികം സാധ്യതകൾ നിറഞ്ഞ മേഖലയാണ്. കോഡിംഗ് ഇഷ്ടപ്പെടുന്നവർക്കായി തയാറാക്കിയിരിക്കുന്ന ആപ്പാണ് സോളോലേൺ (Sololearn). തുടക്കക്കാർക്കും പ്രഫഷണലുകൾക്കും കോഡിംഗ് സുഗമമാക്കാൻ ഉപകരിക്കുന്ന ആപ്ലിക്കേഷനാണിത്. ജാവ, പൈത്തൺ, PHP, HTML , ജവാസ്ക്രിപ്റ്റ്, സിഎസ്എസ് തുടങ്ങിയ എല്ലാ ഭാഷകളിലുമുള്ള കോഡിംഗ് ട്യൂട്ടോറിയലുകളുടെ ഒരു ശേഖരംതന്നെ സോളോലേണിൽ ഉണ്ട്.
https://www.sololearn.com/
14. ഗൂഗിൾ ട്രാൻസ്ലേറ്റ്
ഒരു ഭാഷയിലുള്ള വിവരങ്ങൾ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിനുള്ള സേവനമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. ടെക്സ്റ്റ്, ഡോക്യുമെന്റ്, വെബ് പേജ് തുടങ്ങിയവയ്ക്കൊപ്പം ചിത്രങ്ങളിലെ ടെക്സ്റ്റുകൾ ഇഷ്ടമുള്ള ഭാഷയിലേക്ക് വിവർത്തനം ചെയ്യാം. വോയിസ് ഇൻപുട്ടും ലഭ്യമാണ്. ഇപ്പോൾ നിലവിൽ 133 ഭാഷകളെ ഗൂഗിൾ ട്രാൻസ്ലേറ്റ് പിന്തുണയ്ക്കുന്നുണ്ട്.
https://translate.google.com/
15. ഗൂഗിൾ എർത്ത്
ഗൂഗിൾ പുറത്തിറക്കുന്ന ഒരു ഭൂമിശാസ്ത്ര വിവരസംവിധാന സോഫ്റ്റ്വേറാണു ഗൂഗിൾ എർത്ത് (Google earth). ജോഗ്രഫി പഠിക്കുന്ന കുട്ടികൾക്ക് വലിയ മുതൽക്കൂട്ടാണ് .
https://earth.google.com/
https://www.google.com/sky/
16. ഗൂഗിൾ ലെൻസ്
കാണുന്നത് എന്താണെന്ന് മനസിലാക്കാനും അവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും കഴിയുന്ന ദൃശ്യങ്ങളിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യയാണ് ഗൂഗിൾ ലെൻസ് (Google lens). അതായത് നിങ്ങൾ കാണുന്ന ഒരു വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ലെൻസിന് സാധിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകൾ കൂടിച്ചേരുകയാണ് ഇവിടെ. ഉദാഹരണത്തിന് നിങ്ങൾ പോകുന്ന വഴിയിൽ ഒരു പൂവ് ഉണ്ടെന്നിരിക്കട്ടെ ഏതു പൂവാണെന്ന് പിടികിട്ടാത്ത അവസ്ഥയിൽ അത് അറിയണമെങ്കിൽ ഗൂഗിൾ ലെൻസ് പ്രവർത്തിപ്പിക്കുക. കാമറയിൽ ഫോട്ടോയെടുക്കുക. പൂവിന്റെ പേര്, ശാസ്ത്രീയ നാമം തുടങ്ങി സകല വിവരങ്ങളും ഗൂഗിൾ ലെൻസ് പറഞ്ഞുതരും. https://lens.google/
( അവസാനിച്ചു)
(ലേഖകൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവിയാണ്.)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Latest News
മോദിയുടെ വിവാദപ്രസംഗം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി എന്നത് ഇന്ത്യ മുന്നണിയുടെ സൂത്രവാക്യമെന്ന് മോദി
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top