ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
യപ് ടിവിക്ക് 2019-20 ബിസിസിഐ ഹോം സീസണ്‍ പ്രക്ഷേപണവകാശം
യപ് ടിവിക്ക് 2019-20 ബിസിസിഐ ഹോം സീസണ്‍ പ്രക്ഷേപണവകാശം
ദക്ഷിണേഷ്യന്‍ കണ്ടന്റുകളില്‍ ലോകത്തെ മുന്‍നിരയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ യപ് ടിവിക്ക് ബിസിസിഐയുടെ 2019-20 ലെ ഹോം സീസണിന്റെ ഡിജിറ്റല്‍ പ്രക്ഷേപണവകാശം ലഭിച്ചു.
ഇതുവഴി കോണ്ടിനെന്റല്‍ യൂറോപ്പ് (നോണ്‍ എക്‌സ്‌ക്ലൂസീവ്), സാര്‍ക്ക് രാജ്യങ്ങള്‍ (ഇന്ത്യ ഒഴികെ), മധ്യ, തെക്കേ അമേരിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലെ എല്ലാ ഉപയോക്താക്കള്‍ക്കും അവര്‍ ഏറെആകംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ആവേശം യപ് ടിവിയിലൂടെ ആസ്വദിക്കാം.

മിഡില്‍ഈസ്റ്റ് മേഖലയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് യപ് ടിവി പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയുടെ പേടിഎം ദക്ഷിണാഫ്രിക്കന്‍ പര്യടനം ലഭ്യമാകും.

മൊത്തം 26 മത്സരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹോം സീസണ്‍, 2019 സെപ്റ്റംബര്‍ 15 ന് ധര്‍മ്മശാലയില്‍ പേടിഎം ദക്ഷിണാഫ്രിക്ക- ഇന്ത്യ പര്യടനത്തിലെ ആദ്യ മത്സരത്തോടെ ആരംഭിച്ചു. 2020 മാര്‍ച്ച് 18 ന് കൊല്‍ക്കത്തയിലെ മത്സരത്തോടെയാണ് ദക്ഷിണാഫ്രിക്ക ഹോം സീസണ്‍ അവസാനിക്കുന്നത്. ഇതിനുള്ളില്‍ ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, ഓസ്‌ട്രേലിയ എന്നിവയും ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയോട് മത്സരിക്കും.

ബംഗളൂരു, മൊഹാലി, മുംബൈ, ഡല്‍ഹി, പൂനെ, ഇന്‍ഡോര്‍, രാജ്‌കോട്ട്, വിശാഖ്, ചെന്നൈ, ഹൈദരാബാദ്, ഗുവാഹത്തി തുടങ്ങിയ നിരവധി നഗരങ്ങളിലാണ് ഇന്ത്യയിലെ മത്സരങ്ങള്‍ നടക്കുന്നത്.
'ബിസിസിഐയുടെ 2019-20 ലെ ഹോം സീസണിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്കായി എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ആരാധകര്‍ക്ക് എവിടെയായിരുന്നും തത്സമയം പ്രാപ്തമാക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് സീസണില്‍ നോണ്‍ എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍ അവകാശങ്ങള്‍ നേടിയതിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് അവരുടെ പ്രിയപ്പെട്ട കായിക താരങ്ങളുടെ പ്രകടനങ്ങളെ ആസ്വദിക്കാനുള്ള അവസരമാണ് ഞങ്ങള്‍ ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന ഒക്ടേനിലുള്ള കായിക പ്രകടനങ്ങള്‍ തത്സമയം സൗകര്യപ്രദമായ ഇടങ്ങളിലിരുന്ന് ആസ്വദിക്കാമെന്നത് ഞങ്ങളുടെ നിരന്തര പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതുമാണ്'്'യപ് ടിവിയുടെ സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡി പറഞ്ഞു.


യപ് ടിവി
പതിമൂന്ന് ഭാഷകളിലായി 250 ലധികം ടിവി ചാനലുകളും 3000+ മൂവികളും വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് അധിഷ്ഠിത ടിവിയും ദക്ഷിണേഷ്യന്‍ ഉള്ളടക്കത്തിനായുള്ള ഓണ്‍ഡിമാന്‍ഡ് സേവന ദാതാക്കളില്‍ ഒന്നുമാണ് യപ് ടിവി.
പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആര്‍ സ്ഥാപിച്ച പാന്‍ഏഷ്യന്‍ പ്ലാറ്റ്‌ഫോമായ എമറാള്‍ഡ് മീഡിയയില്‍ നിന്ന് മാധ്യമ, വിനോദ മേഖലകളിലെ ഫണ്ടിംഗ് യപ് ടിവിക്ക് ലഭിച്ചിരുന്നു. എമറാള്‍ഡ് മീഡിയ 50 മില്യണ്‍ യുഎസ് ഡോളറിന് കമ്പനിയുടെ ന്യൂനപക്ഷ ഓഹരികളും സ്വന്തമാക്കിയിരുന്നു. അലബാമയിലെ പോര്‍ച്ച് ക്രീക്ക് ഇന്ത്യന്‍ ട്രൈബില്‍ നിന്ന് യപ് ടിവി നേരത്തെ സീരീസ് എ റൗണ്ട് ഫണ്ട് സ്വരൂപിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.