കെ.എല്‍.എം ആക്‌സിവയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
കെ.എല്‍.എം ആക്‌സിവയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി : ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ് കേരളത്തിലെ മുന്‍നിര എന്‍.ബി.എഫ്.സി കളില്‍ ഒന്നായി മാറികഴിഞ്ഞുവെന്ന് ഇസാഫ് ബാങ്കിന്റെ എം.ഡി യും സി.ഇ.ഒ യുമായ കെ.പോള്‍ തോമസ് പറഞ്ഞു. കെ.എല്‍.എം ആക്‌സിവയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനി ചെയര്‍മാന്‍ ഡോ. ജെ. അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജിയോജിത് എം.ഡി. സി.ജെ ജോര്‍ജ്ജ്, Whole Time Director ഷിബു തെക്കുംപുറം, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, ബ്രാന്‍ഡ് അംബാസിഡര്‍ മംമ്ത മോഹന്‍ദാസ്, കെ.എല്‍.എം ഗ്രൂപ്പ് ഡയറക്ടറും കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റുമായ ബേബി മാത്യു സോമതീരം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോാസ്‌കുട്ടി സേവ്യര്‍, ഡയറക്ടര്‍ ബിജി ഷിബു എന്നിവര്‍ പ്രസംഗിച്ചു.


കെ.എല്‍.എം ആക്‌സിവയുടെ ബ്രാഞ്ചുകളുടെ എണ്ണം 1000 ആക്കുമെന്നും, വായ്പ 10000 കോടിയിലേക്ക് എത്തിക്കുമെന്ന് ചെയര്‍മാന്‍ ഡോ.ജെ.അലക്‌സാണ്ടര്‍ IAS (Rtd) അറിയിച്ചു. ഇരുപതാം വാര്‍ഷകത്തോടനുബന്ധിച്ച് ഒട്ടേറെ ക്ഷേമപദ്ധതികള്‍ ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതര്‍ക്ക് ഇരുപത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. കാന്‍സര്‍ രോഗികളെ സഹായിക്കാനും രോഗം വരുന്നത് തടയാനും വേണ്ടിയുള്ള ക്യാന്‍ സേവ് കാന്‍സര്‍ കെയര്‍ പദ്ധതി, ഇതുമായി ബന്ധപ്പെട്ട് രോഗികള്‍ക്കുള്ള സഹായം, വിവിധ ബോധവല്‍ക്കരം പരിപാടികള്‍, രോഗനിര്‍ണ്ണയ ക്യാംപുകള്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.