റോഷന്‍ ഐ കെയര്‍ മികവ്: കാഴ്ചയിലും കാഴ്ചപ്പാടിലും
റോഷന്‍ ഐ കെയര്‍ മികവ്: കാഴ്ചയിലും കാഴ്ചപ്പാടിലും
നേത്ര ചികിത്സ രംഗത്ത് 18 വര്‍ഷമായി തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച് മുന്നേറുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഡോ. മറിയം റോഷന്‍ സക്കറിയ. തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന റോഷന്‍ ഐ കെയര്‍ ആശുപത്രി കേവലമൊരു നേത്ര ചികിത്സ കേന്ദ്രം മാത്രമല്ല. ഒരു മികവിന്റെ കേന്ദ്രം കൂടിയാണ്. തന്റെ പ്രവര്‍ത്തനങ്ങളെ വെറുമൊരു കടമ നിര്‍വഹണം എന്നതിലുപരി ശുശ്രൂഷ മനോഭാവത്തോടെയാണ് ഡോ. റോഷന്‍ കാണുന്നത്. ആ മനോഭാവമാണു റോഷന്‍ ഐ കെയര്‍ ആശുപത്രിയെ വേറിട്ടു നിര്‍ത്തുന്നതും.

പ്രത്യേകതകളാണ് ഏറെ


ഡ്രൈ ഐ, തിമിരം, പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പ്രമേഹം മൂലം കാഴ്ചയ്ക്കു സംഭവിക്കുന്ന തകരാറുകള്‍, റെറ്റിനോപതി, മൈഗ്രേന്‍ എന്നിങ്ങനെ കണ്ണും കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ഇവിടെ ചികിത്സ ലഭ്യമാണ്. പ്രസര്‍വേറ്റീവുകളില്ലാത്ത ഐ ഡ്രോപ്പുകള്‍,ആന്റി ബയോട്ടിക്കുകളുടെ കുറഞ്ഞ ഉപയോഗം. എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഈ ആശുപത്രിക്കുണ്ട്. ആശുപത്രിയുടെ മികവുകളെ അക്കമിട്ട് നിരത്തുമ്പോള്‍ അത് ഡോക്ടറുടെ കൂടെ മികവാകുന്നു.

ഒഫ്താല്‍മോളജിസ്റ്റായി 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. റോഷന്‍ 2001 ലാണു സ്വന്തമായ സ്ഥാപനവുമായി ചികിത്സാ രംഗത്തേക്ക് എത്തുന്നത്. അതുവരെ ഫ്രീലാന്‍സായും കാംപുകള്‍ നടത്തിയുമൊക്കെയായിരുന്നു ഡോക്ടറുടെ സേവനം. തൃപ്പൂണിത്തുറയില്‍ ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ച ആശുപത്രി 2005 ലാണ് സ്വന്തമായ കെട്ടിടത്തിലേക്ക് മാറുന്നത്.

ഗുണമേന്മയെന്ന മുഖമുദ്ര

തുടക്കം മുതല്‍ ആശുപത്രി അതിന്റെ വലുപ്പത്തിന്റെ പേരില്‍ അറിയപ്പെടരുത്, മറിച്ച് ചികിത്സ മികവിന്റെ പേരില്‍ അറിയപ്പെടണമെന്നതു ഡോക്ടറുടെ നിര്‍ബന്ധമായിരുന്നു. ആ നിര്‍ബന്ധത്തെ 18 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും ഡോക്ടര്‍ വിട്ടു വീഴ്ച വരുത്തിയിട്ടുമില്ല.'വലുതാകുന്തോറും ഗുണമേന്മ കുറയാം എന്നതാണ് എന്റെ ചിന്ത. അതുകൊണ്ടു തന്നെ ആശുപത്രി വലുതാക്കുന്നതിനെക്കുറിച്ചല്ല ഞാനൊരിക്കലും ചിന്തിച്ചത്. പകരം ഏറ്റവും ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണെന്ന്'ഡോക്ടര്‍ പറയുന്നു. ഒരു സ്ത്രീ സംരംഭം എന്ന നിലയില്‍ തുടക്ക കാലത്ത് ബുദ്ധിമുട്ടുകളുണ്ടായിരുന്നു.ഇന്ന് അതൊക്കെയും തരണം ചെയ്ത് ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. ആളുകളുടെ വിശ്വാസം പൂര്‍ണമായും ആര്‍ജിക്കാന്‍ റോഷന്‍ ഐ കെയറിന് കഴിഞ്ഞിട്ടുണ്ട്. ആ വിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ടു പോകുക തന്നെയാണ് ലക്ഷ്യം.കാഴ്ചയുടെ പുതുവെളിച്ചം

കാഴ്ചയുടെ പുതുവെളിച്ചം തേടി റോഷന്‍ ഐ കെയര്‍ ആശുപത്രിയിലെത്തുന്നവര്‍ മടങ്ങുന്നത് കണ്ണു പോലെ വിലപ്പെട്ടതാണീ ഭൂമിയും എന്ന തിരിച്ചറിവോടെയായിരിക്കും.സോളാര്‍ എനര്‍ജി,വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, മണ്ണിര കമ്പോസ്റ്റ് എന്നിങ്ങനെ പ്രകൃതിയോടുള്ള തന്റെ ഉത്തരവാദിത്തവും ഡോക്ടര്‍ ഭംഗിയായി നിറവേറ്റുന്നു. അതോടൊപ്പം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നു.

കൂടെ ജോലി ചെയ്യുന്നവരെല്ലാം ഡോക്ടര്‍ക്ക് കൂടപ്പിറപ്പുകളാണ്. അവരുടെ വ്യക്തിപരമായ ഉന്നമനത്തിനൊപ്പം തന്നെ കുടുംബങ്ങളുടെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ഡോക്ടര്‍ റോഷന്‍. സ്ത്രീകളാണ് ജോലിക്കാരിലെല്ലാവരും. ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്നീഷും ഹോസ്പിറ്റലിന്റെ മാനേജരുമായ റെജി ടി.പിമാത്രമാണ് പുരുഷനായിട്ടുള്ളത്. ഗ്രീന്‍ പ്രോജക്ടിന്റെ ചുമതല കൂടിയും ഇദ്ദേഹത്തിനാണ്.


'മെഷീനുകളുടെ മൂല്യം വര്‍ഷം ചെല്ലുന്തോറും കുറയാം. പക്ഷേ, മനുഷ്യര്‍ അങ്ങനെയല്ല. അവരുടെ മൂല്യം കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ എല്ലാ വര്‍ഷവും ശമ്പളം വര്‍ധിപ്പിക്കും. അവര്‍ക്കും കുടുംബത്തിനും ഇന്‍ഷുറന്‍സ് കവറേജ് നല്‍കും.പ്രതിരോധ കുത്തിവെയപ്പുകള്‍ എന്നിവയെല്ലാം നല്‍കും. ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഞങ്ങള്‍' ഡോ. റോഷന്‍ പറഞ്ഞു.

കുടുംബം
കടവന്ത്രയിലാണ് ഡോ. റോഷനും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ഡോ. ജോര്‍ജി കെ. നൈനാന്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ നെഫ്രോളജിസ്റ്റാണ്. അദ്ദേഹം തന്റെ സംരംഭത്തിനു പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടെന്നു ഡോക്ടര്‍ പറയുന്നു. രണ്ടു മക്കളാണ് ഇവര്‍ക്ക് മകന്‍ നൈനാന്‍ ജോര്‍ജ് ഓക്ലന്‍ഡില്‍ താമസം, മകള്‍ റോഷ്നി ദുബായിയില്‍.അമേരിക്ക ആസ്ഥാനമായുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ എ്ന്ന് ഓര്‍ഹനൈസേഷന്റെ 2001 ലെ മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ഡോക്ടര്‍ റോഷ്‌നിക്ക് ലഭിച്ചിരുന്നു.

ഗ്രീന്‍ പ്രോജക്ട്

റോഷന്‍ ഐ കെയറിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഈ ഗ്രീന്‍ പ്രോജക്്ടാണ്. മക്കള്‍ക്കൊപ്പം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴൊക്കെ അവിടെയുള്ളവര്‍ എത്ര കാര്യമായാണ് പ്രകൃതിയെ സംരംക്ഷിക്കുന്നതെന്ന് മനസിലാക്കാനായി. അങ്ങനെയാണ് തന്റെ സംരംഭവും ഒരു ഗ്രീന്‍ പ്രോജക്ടാക്കി മാറ്റണമെന്ന് ഡോക്ടര്‍ ചിന്തിക്കുന്നത്.
ഉയര്‍ന്ന ഊര്‍ജ ഉത്പാദനശേഷിയുള്ള സോളാര്‍ പാനലുകളാണ് ആശുപത്രിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയിലെ ലൈറ്റുകളും ഫാനുകളുമെല്ലാം പ്രവര്‍ത്തിക്കുന്നത് ഈ കറന്റിലാണ്.

2005 മുതല്‍ മണ്ണിര കമ്പോസ്റ്റുണ്ട്. ബയോഡീഗ്രേഡബിള്‍ മാലിന്യങ്ങളെല്ലാം സംസ്‌കരിക്കുന്നത് ഇപ്രകാരമാണ്. അതില്‍ നിന്നും ലഭിക്കുന്ന വെര്‍മി വാഷാണ് ആശുപത്രിയുടെ വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ ഉപയോഗിക്കുന്നത്. മഴവെള്ള സംഭരണം, ആശുപത്രി കോംപൗണ്ടിലെ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളോ, ഗ്ലാസുകളോ, പേപ്പര്‍ കപ്പുകളോ ഉപയോഗിക്കുന്നില്ല. ഇങ്ങനെ ഗ്രീന്‍ പ്രോജക്ടിനെ യാഥാര്‍ഥ്യമാക്കുന്ന നിരവധി പരിഷ്‌കാരങ്ങളാണു റോഷന്‍ ഐ കെയറിലുള്ളത്.

Contact Deatils:

Roshan Eye Care Hospital

S.N Junction Thripunithura, Ernakulam 682301

Phone : +91 484 277 4701

email : [email protected]

Web site https://roshaneyecare.com