കർക്കിടകത്തിലെ (മഴക്കാലം) ആയുർവേദ ചികിത്സകളുടെ പ്രസക്തി

 


ജൂൺ മുതൽ ആരംഭിക്കുന്ന മൺസൂൺ കാലം ചൂടുളള കാലാവസ്ഥയിൽ നിന്ന്കനത്ത മഴയിലേക്കുള്ള മാറ്റത്തിന് കാരണമാകുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ശക്തിയിലും പ്രതിരോധശേഷിയിലും മാറ്റങ്ങളെ ഉണ്ടാക്കുന്നു,അതുപോലെ തന്നെ ശരീര ഘടകങ്ങളായ മൂന്ന് ദോഷങ്ങളേയും (വാതം, പിത്തം,കഫം) അസ്വസ്ഥമാക്കി, മറ്റ്‌ അണുബാധകൾക്കും രോഗങ്ങൾക്കും ഇരയാക്കുകയും ചെയ്യുന്നു.  
 

ജൂൺ മുതൽ ഓഗസ്റ്റ് പകുതി വരെ നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്തെ അവസാന പാദമായിവരുന്ന കർക്കിടകം, കടുത്ത വേനലിൽ നിന്ന് കനത്ത മഴയിലേക്കുള്ള മാറ്റത്തെത്തുടർന്നുണ്ടായ കാലിക മാറ്റത്തിനാൽ വന്ന ശക്തിക്ഷയത്തെ വീണ്ടെടുക്കുന്നതിന് സഹായകമാകുന്ന കാലഘട്ടമാണ്. ഈ കാലഘട്ടം ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കുന്നതിന്റെ ഒരു പ്രധാന കാരണം, അത്യധികം ഈർപ്പമുള്ള ഈ മഴക്കാലത്ത് ചർമ്മത്തിന്റെ സുഷിരങ്ങൾ പൂർണ്ണമായി തുറക്കുവാനും,കഴിയുന്നത്ര ഔഷധഗുണങ്ങൾ പൂർണ്ണമായി ആഗിരണം ചെയ്യുവാനുംപ്രാപ്തമാണ് എന്നതാണ്. ഈ കാലഘട്ടത്തിൽ, ആയുർവേദ ചികിത്സകൾക്കും മരുന്നുകൾക്കും ശരീരം ഏറ്റവും സ്വീകാര്യമാണ്, അതിനാൽ അവ മനസ്സിലും ശരീരത്തിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ്. 
 



വർദ്ധിച്ച ദോഷങ്ങളെ സമാവസ്ഥയിൽ കൊണ്ടുവരുന്നതിനുംശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുക്കുന്നതിനുമുള്ള ചികിത്സാപ്രയോഗങ്ങളാണ്കർക്കിടക ചികിത്സകൾ.
 


ആയുർവ്വേദ ശാസ്ത്രപ്രകാരം, വർഷ ഋതുവിൽ (മഴക്കാലം) അഗ്നി (ദഹനശക്തി) ദുർബലമായിരിയ്ക്കുന്നതോടൊപ്പം എല്ലാ ദോഷങ്ങളും, പ്രധാനമായും വാതദോഷം വളരെയധികം രൂക്ഷസ്വഭാവത്താൽ വർദ്ധിച്ചിരിയ്ക്കുന്നതുമാണ്. കർക്കിടക ചികിൽസകൾ വർധിച്ച ദോഷങ്ങളെ നിയന്ത്രിക്കുന്നതിനും പ്രധാനമായും വാതദോഷത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള ഒരു ഉപാധിയായാണ് നിശ്ചയിയ്ക്കപ്പെട്ടിട്ടുള്ളത്. ഇത് ഒരു വ്യക്തിയെ
പുനരുജ്ജീവിപ്പിക്കുകയും ഊർജ്ജസ്വലമായ ശരീരവും മനസ്സും ഉണ്ടാകുവാൻ പ്രാപ്ത മാക്കുകയും ചെയ്യുന്നതിനാൽ വരും വർഷം യാതൊരുബുദ്ധിമുട്ടുമില്ലാത്തവണ്ണം കടന്നുപോകാൻസഹായിക്കുകയും ചെയ്യുന്നു.





ആവിപിടിയ്ക്കൽ) വസ്തി (ഔഷധസിദ്ധ എനിമ) എന്നിവ പ്രാധാന്യേനഉൾപ്പെടുന്നു. ശാരീരികമോ മാനസികമോ ആയ ആരോഗ്യ വൈകല്യങ്ങൾക്കുള്ളആയുർവ്വേദ ചികിത്സയ്ക്ക് വിധേയമാകുന്നതിനുംമൊത്തത്തിലുള്ളആരോഗ്യംവീണ്ടെടുക്കുന്നതിനുംനിലനിർത്തുന്നതിനും ഈ കാലഘട്ടം അനുയോജ്യമാണ്. 



കർക്കിടകത്തിലെ ആയുർവ്വേദ ചികിത്സകളിൽ സ്‌നേഹനം (അനുയോജ്യമായ എണ്ണയുടെ പ്രയോഗം), സ്വേദനം (മരുന്നിട്ടുവെന്ത വെള്ളംകൊണ്ട്സഞ്ജീവനത്തിന്റെ കർക്കിടകം ആരോഗ്യ പരിപാടി വ്യക്തിഗത ആരോഗ്യപരിപാലനത്തിനായി മുതിർന്ന ആരോഗ്യപരിപാലകരടങ്ങിയ വിദഗ്ധസമിതിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. ആരോഗ്യ പുനരധിവാസത്തിന്ഒരു സമഗ്രമായസമീപനമാണ് ഈ പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്.രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുന്നതോടൊപ്പം നിലവിലുള്ള അസുഖങ്ങൾക്കുള്ള കുറവും, ഭാവിയിലുണ്ടാകുവാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾക്കുള്ള കുറവും ഇതിനാൽ ലഭ്യമാകുന്നു. സവിശേഷമായ ഒരു രോഗശാന്തി അനുഭവം ലഭിയ്ക്കുന്നതിന്, ചികിത്സാപദ്ധതിയിൽ പരമ്പരാഗത ആയുർവ്വേദത്തോടൊപ്പം യോഗയും, ഫിസിയോതെറാപ്പിയും കൂടാതെ പ്രകൃതിചികിത്സ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമവും ഉൾപ്പെടുത്തിയിട്ടുണ്ട്. 

 

സഞ്ജീവനത്തിന്റെ കർക്കിടക ചികിത്സാ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കർക്കിടക കഞ്ഞി, അസന്തുലിതാവസ്ഥയിലുള്ള ദോഷങ്ങളാലുണ്ടാകാവുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിനും, അവയെ പുറന്തള്ളുന്നതിനുംസഹായിക്കുന്നതാണ്. ഇത്തരത്തിലുള്ള ഒരു സമ്പൂർണ്ണ കർക്കിടകചികിത്സാരീതി മനുഷ്യ മനസ്സിനെയും ശരീരത്തിനേയും ഊർജ്ജ സ്വലമാക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കുന്നതിനും ഏറെ പ്രയോജനകരമാണ്. 

 

പ്രത്യേകിച്ച് ഈ കർക്കിടകം, കാലാവസ്ഥയോ ദോഷമോ മാത്രമല്ല നമുക്കെതിരെ
പോരാടുന്നത്. കൊവിഡ് 19 പാൻഡെമിക് മൂലം നാമെല്ലാം ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമായിക്കണ്ട്‌ അവഗണിക്കാതെ ഈ കർക്കിടകത്തിൽ ആയുർവ്വേദ ത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി പ്രകൃതിദത്തമായ ചര്യകളിലൂടെ ആരോഗ്യ
പരിപാലനം നേടേണ്ടത് അവശ്യം വേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക –
https://sanjeevanam.com/