Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉണ്ണി കാത്തിരിക്കുന്നത്...
പ്രശ്നങ്ങൾ ഒന്നിനു പിറകെ ഒന്നായി തങ്ങളെ വേട്ടയാടുന്നു എന്നു പരാതിപ്പെടുന്നവരുണ്ട്. എന്നാൽ, പ്രശ്നങ്ങളെല്ലാം ഒരുമിച്ചു വന്നാലത്തെ സ്ഥിതിയോ? അതും ഒരു കൈ സഹായിക്കാൻ ആരുമില്ലെന്നുംകൂടി വന്നാൽ? ഏതാണ്ട് അതേ അവസ്ഥയിലായിരുന്നു ആദ്യത്തെ ക്രിസ്മസ് സംഭവിച്ചത്.
എല്ലാവരും പേരെഴുതിക്കണമെന്ന ‘സർക്കാർ ഉത്തരവാ’യിരുന്നു യൗസേപ്പിനെയും മറിയത്തെയും ബുദ്ധിമുട്ടിച്ച ഒരു കാര്യം. രാജകല്പന അനുസരിക്കാൻ എൺപതു മൈലോളമാണ് പൂർണഗർഭിണിയായ മറിയവുമായി യൗസേപ്പിനു യാത്രചെയ്യേണ്ടി വന്നത്. ദീർഘയാത്ര കഴിഞ്ഞുവരുന്ന ആരും ആഗ്രഹിക്കും ഒന്നു നന്നായി കുളിക്കണം, എന്തെങ്കിലും കഴിക്കണം, ഇത്തിരി നേരമൊന്നു കിടക്കണം എന്നൊക്കെ. എന്നാൽ, ബേത്ലഹേമിൽ എത്തിയ തിരുക്കുടുംബത്തിനു ഭാണ്ഡക്കെട്ടിറക്കിവയ്ക്കാൻപോലും ഒരിടം കിട്ടിയില്ല.
ബേത്ലഹേമിൽ എത്തിയാൽ യാത്ര കഴിഞ്ഞുവെന്ന ചിന്തയോടെയാകാം അവർ യാത്ര പുറപ്പെട്ടത്. എന്നാൽ ബേത്ലഹേമിൽ എത്തിയ ശേഷമാണ് അതുവരെ നടത്തിയതിനേക്കാൾ ക്ലേശകരമായ യാത്ര ആരംഭിച്ചത്. അന്യദേശത്ത് അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരിടത്തിനുവേണ്ടിയുള്ള ആധിയോടെയുള്ള അന്വേഷണം. ‘സ്ഥലമില്ല’ എന്നു കേൾക്കുന്പോൾ പെരുകിവരുന്ന ഉത്കണ്ഠ, ദുഃഖം, അടുത്ത സ്ഥലത്തേക്കുള്ള ബദ്ധപ്പെട്ട യാത്ര... ഒടുവിൽ പരാജിതനായി തന്റെ ഭാര്യയുമൊത്ത് ഒരു തൊഴുത്തിലേക്കു നടക്കുന്പോൾ ആത്മനിന്ദയുടെ പരമകാഷ്ഠയിലെത്തിയിട്ടുണ്ടാകില്ലേ യൗസേപ്പ്? മറിയത്തിന്റെ മുഖത്തേക്കു നോക്കാൻ അദ്ദേഹം ധൈര്യപ്പെട്ടുകാണുമോ?
ആദ്യത്തെ കൺമണിയെ കാണാനുള്ള ആവേശം മാതാപിതാക്കൾക്കു സഹജമാണ്. പക്ഷേ മറിയത്തിനോ? അവളുടെ പ്രസവവേദനയെക്കാൾ കഠിനമായിരുന്നില്ലേ അവളുടെ മാനസികവേദന? ‘ദൈവമേ ഇപ്പോഴായിരിക്കരുതേ... ഇവിടെയായിരിക്കരുതേ... ഈ വൃത്തികെട്ട തൊഴുത്തിൽനിന്നുമാറി, ഒരു ചെറിയ മുറി കിട്ടുന്നതുവരെ... ഒരു രണ്ടു ദിവസംകൂടി താമസിച്ചാകണേ ഉണ്ണിയുടെ ജനനം’ എന്ന് അവൾ തേങ്ങിയിട്ടുണ്ടാവില്ലേ. എന്നാൽ ദൈവത്തിന്റെ ഇഷ്ടം മറ്റൊന്നായിരുന്നു - നിസഹായരും നിരാലംബരുമായ എല്ലാ മനുഷ്യർക്കും കൂട്ടായി ഒരു തൊഴുത്തിൽ പിറക്കാം എന്നായിരുന്നു അത്.
ഓരോ കുഞ്ഞും ആ കുടുംബത്തിന്റെ ഭാഗധേയം ഏറ്റെടുക്കുന്നു. അതോടൊപ്പം ആ കുടുംബത്തിന്റെ ഭാഗധേയം നിർണയിക്കുകയും ചെയ്യുന്നു. ഒരു കുഞ്ഞിന്റെ ജനനം ആ കുടുംബത്തിൽ എത്രയോ വിസ്മയകരങ്ങളായ മാറ്റങ്ങളാണ് ഉളവാക്കുന്നത്. ആ കുഞ്ഞിന്റെ സാന്നിധ്യവും നോട്ടവും ചിരിയും ചേഷ്ടകളും ചലനങ്ങളും ഏതു പ്രതിസന്ധികൾക്കിടയിലും മാതാപിതാക്കൾക്ക് ആനന്ദമാണ്, ആവേശമാണ്, കരുത്താണ്. കുറവുകൾ നിറഞ്ഞ നമ്മുടെ ജീവിതമാകുന്ന പുൽക്കൂട്ടിൽ പിറക്കാൻ കാത്തിരിക്കുന്ന ഒരു ദൈവമാണ് നമ്മുടേതെന്ന ഓർമപ്പെടുത്തലാണ് ക്രിസ്മസ്.
നമുക്കായി കാത്തിരിക്കുന്ന ആ ശിശുവിനെ ഹൃദയത്തിലേക്കു സ്വീകരിക്കുന്പോൾ നമ്മുടെ ജീവിതവും വിസ്മയനീയമാംവിധം വ്യത്യസ്തമാകും. എല്ലാ കഷ്ടപ്പാടുകൾക്കു നടുവിലും സ്വർഗീയമായ ആനന്ദവും ആവേശവും കരുത്തും സമാധാനവും നമുക്കും സ്വന്തമാകും. അപ്പോഴാണ്, അപ്പോൾ മാത്രമാണ് നമ്മുടെയും ഉണ്ണിയുടെയും കാത്തിരിപ്പ് ഒരേപോലെ സഫലമാകുന്നത്.
ക്രിസ്മസ് കാത്തിരിപ്പിന്റെ തിരുനാൾ - 25
ഫാ.ജേക്കബ് ചാണിക്കുഴി
മംഗലപ്പുഴ സെമിനാരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉറ്റവരുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ...
ഹെലൻ കുട്ടികളുമായി ക്രിസ്മസിന്റെ പാതിരാകുർബാനയ്ക
കരുണയുള്ളവരായി കാത്തിരിക്കാം...
‘ക്രിസ്മസ് ദിവസം എന്റെ വലിയ ദുഃഖം അന്ന് ഒരിക്കൽ
രാജാക്കന്മാരെപ്പോലെ
വിരുന്നുകാർ നമ്മെ സന്തോഷിപ്പിക്കുന്നവരാണ്, ഒ
ഭയമകറ്റുന്ന ദൈവം...
എന്റെയടുത്തു വന്ന്, എന്റെ തോളിൽ കൈയമർത്തിക്കൊണ്ട്, “പേടിക്കണ്ട,
ഭാഗ്യവാന്മാരാകാൻ...
പലരും ഭാഗ്യം അന്വേഷിക്കുന്നു; എന്നാൽ ഭാഗ്യം ചിലരെ മാത്രമാണ് അന്വേഷ
ചുറ്റുമുള്ള നന്മകളിൽ സന്തോഷിച്ചുകൊണ്ട്...
“അവളൊന്നും അത്രകണ്ട് ഞെളിയണ്ട. അവളൊക്കെ എങ്ങനെ കിടന്നതാണെന്നെനിക്കറിയാം. എന്
പരിമിതികളിൽ പതറാതെ...
പശുവിനെ തൊഴുത്തിൽകേറ്റിക്കെട്ടി, കാടിയും കൊടുത്ത് തന്റെ കൈയും കാലു
മറ്റൊരു മംഗളവാർത്തയായി...
വിദേശത്തുനിന്ന് അവധിക്കു വന്നതാണു പ്രിൻസ്. പ്രായമായ അങ്കിളിനെ
ദൈവദൂതരാകാൻ...
“അപ്പോഴാണ് ആ മനുഷ്യൻ ദൈവദൂതനെപ്പോലെ കടന്നുവന്നത്...’’ എന്ന് ഒ
ആശയടക്കിക്കൊണ്ട്...
കൗമാര ചാപല്യങ്ങൾക്കടിപ്പെട്ട് ജീവിതം നശിപ്പി
ദൈവകരത്തിലെ കാത്തിരിപ്പ്...
പതിമൂന്നാം വയസിൽ എവറസ്റ്റിന്റെ നെറുകയിൽ; 13-ാം വയസിൽ ഒളിന്പി
പേരിടുന്പോൾ...
എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വാക്കു
അപരന്റെ നന്മയിൽ സന്തോഷിച്ചുകൊണ്ട്...
പച്ചമാങ്ങ മലയാളികളുടെ മനസിൽ ഗർഭകാലത്തിന്റെ പ്രതീകമാണ്. പച്ചമാങ്ങയടക്കം
കൂട്ടിരുന്നുകൊണ്ട്...
“ഓ, ഒരു പുണ്യാളൻ, എല്ലാം അറിയാമെന്നാ വിചാരം. താൻ ചെയ്യു
കുറ്റപ്പെടുത്താതെ...
രാത്രിയിൽ ഭർത്താവ് സ്ഥിരമായി ഉറക്കപ്പിച്ചു പറയുന്നതിൽ സഹികെട്ട് ഡോക്ടറ
തിരിച്ചടിയിൽ അടിതെറ്റാതെ...
അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നാണല്ലോ പറയാറ്. പക്ഷേ, മക്കളെ തല്ലുന്ന കാര്യത
മൗനപൂർവം
ജോലിയും കഴിഞ്ഞു ക്ഷീണിച്ചാണു റോസ് വീട്ടിലെത്തിയത്. രണ്ടാം ക്ലാസിൽ പ
അറിയാത്തതിനു വേണ്ടിയുള്ള കാത്തിരിപ്പ്
""അച്ചനറിയാമല്ലോ, ഏഴു കൊല്ലം നോക്കിയിരുന്നുണ്ടായ ക
കാത്തിരിപ്പിന്റെ ആത്മീയത
“കഠിനാധ്വാനം കൂടാതെ വിജയിക്കാമെന്നു വിചാരിക്കുന്നതു വിത്തു വിത
കാത്തിരിപ്പിന്റെ കുഞ്ഞുങ്ങൾ...
“മൂന്നു മിനിറ്റുകൊണ്ട് ബാ ങ്ക് ലോൺ’’, “മൂന്നു മണിക്കൂർ ക
കാത്തിരിപ്പിന്റെ കല
ഏതു നേരത്താണോ ദൈവമേ ഈ വണ്ടിയിൽ വന്നു കയറാൻ തോന്നിയത്. ട്രെയിനി
കാത്തിരിപ്പിന്റെ ഭാഗ്യം
കുട്ടികൾ ഉമ്മറത്തുതന്നെയുണ്ട്. പപ്പ ജോലിയും കഴിഞ്ഞു വ
Latest News
കാസർഗോഡ് ഇരട്ടക്കൊല: സിപിഎം ലോക്കൽ കമ്മിറ്റി അംഗം കസ്റ്റഡിയിൽ
കാസർഗോഡ് കൊലപാതകം: പ്രതിപക്ഷ നേതാവ് ഗവർണറെ കാണും
ടൈംസ് സ്ക്വയറിലെ ആ ചുംബനം ഇനി ഓർമ്മച്ചിത്രം; നാവികനും യാത്രയായി
ഡൽഹിയിലെ ഷൂ ഫാക്ടറിയിൽ തീപിടുത്തം
ഒറ്റയടിയിൽ വിറച്ചുപോയ ഭീകരനാണ് മസൂദ് അസർ: മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്
Latest News
കാസർഗോഡ് ഇരട്ടക്കൊല: സിപിഎം ലോക്കൽ കമ്മിറ്റി അംഗം കസ്റ്റഡിയിൽ
കാസർഗോഡ് കൊലപാതകം: പ്രതിപക്ഷ നേതാവ് ഗവർണറെ കാണും
ടൈംസ് സ്ക്വയറിലെ ആ ചുംബനം ഇനി ഓർമ്മച്ചിത്രം; നാവികനും യാത്രയായി
ഡൽഹിയിലെ ഷൂ ഫാക്ടറിയിൽ തീപിടുത്തം
ഒറ്റയടിയിൽ വിറച്ചുപോയ ഭീകരനാണ് മസൂദ് അസർ: മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top