പ​ഞ്ചാ​ബും പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്ത്; ചെ​ന്നൈ​ ജയത്തിൽ രാ​ജ​സ്ഥാ​ൻ കടന്നു
പ​ഞ്ചാ​ബും പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്ത്; ചെ​ന്നൈ​ ജയത്തിൽ രാ​ജ​സ്ഥാ​ൻ കടന്നു
ഐ​പി​എ​ലി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബും പ്ലേ ​ഓ​ഫ് കാ​ണാ​തെ പു​റ​ത്താ​യി. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​ബ് പു​റ​ത്താ​യ​ത്. ഇ​തോ​ടെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ്ലേ ​ഓ​ഫി​ൽ‌ ക​ട​ന്നു. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ചെ​ന്നൈ​യും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സു​മാ​ണ് രാ​ജ​സ്ഥാ​നെ കൂ​ടാ​തെ പ്ലേ ​ഓ​ഫി​ൽ ഇ​ടം​നേ​ടി​യ​ത്.

ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റി​നാ​ണ് പ​ഞ്ചാ​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സു​രേ​ഷ് റെ​യ്ന​യു​ടെ അ​ർ​ധ സെ​ഞ്ചു​റി ക​രു​ത്തി​ൽ പ​ഞ്ചാ​ബി​ന്‍റെ 153 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ അ​ഞ്ച് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. റെ​യ്ന 48 പ​ന്തി​ൽ നാ​ല് ഫോ​റും ര​ണ്ടു സി​ക്സും പ​റ​ത്തി 61 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. തു​ട​ക്ക​ത്തി​ലെ (നാ​ലി​ന് 58) പ​ത​ർ​ച്ച​യ്ക്കു ശേ​ഷം ദീ​പ​ക് ചാ​ഹ​റും (39) റെ​യ്ന​യും ചേ​ർ​ന്നാ​ണ് ചെ​ന്നൈ​യി​നെ വി​ജ​യ​വ​ഴി​യി​ൽ മ​ട​ക്കി​കൊ​ണ്ടു​വ​ന്ന​ത്. സി​ക്സ​ടി​ച്ച് ക​ളി ഫി​നീ​ഷ് ചെ​യ്ത നാ​യ​ക​ൻ എം.​എ​സ് ധോ​ണി​യും (16) റെ​യ്ന​യ്ക്കൊ​പ്പം പു​റ​ത്താ​കാ​തെ​നി​ന്നു.


നേ​ര​ത്തെ ക​രു​ൺ നാ​യ​രു​ടെ (54) വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് പ​ഞ്ചാ​ബി​നു മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി​യ​ത്. 26 പ​ന്തി​ൽ മൂ​ന്നു ഫോ​റും അ​ഞ്ച് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​രു​ണി​ന്‍റെ ഇ​ന്നിം​ഗ്സ്. 30 പ​ന്തി​ൽ 35 റ​ൺ​സെ​ടു​ത്ത മ​നോ​ജ് തി​വാ​രി മാ​ത്ര​മാ​ണ് ക​രു​ണി​നെ കൂ​ടാ​തെ പ​ഞ്ചാ​ബി​ന്‍റെ സ്കോ​ർ​ഡ് കാ​ർ​ഡി​ൽ ച​ല​നം സൃ​ഷ്ടി​ച്ച​ത്.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്

സൺറൈസേഴ്സ് 14 9 5 0 18
സൂപ്പർ കിംഗ്സ് 14 9 5 0 18
നൈറ്റ് റൈഡേഴ്സ് 14 8 6 0 16
രാജസ്ഥാൻ റോയൽസ് 14 7 7 0 14
മുംബൈ ഇന്ത്യൻസ് 14 6 8 0 12
റോയൽ ചലഞ്ചേഴ്സ് 14 6 8 0 12
കിംഗ്സ് ഇലവൻ 14 6 8 0 12
ഡെയർ ഡെവിൾസ് 14 5 9 0 10

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.