ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
കഠുവ കേസ് പ്രതികൾ സുപ്രീം കോടതിയിൽ
ജമ്മു കാഷ്മീരിലെ കഠുവയിൽ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആവശ്യത്തിനെതിരേയും കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് മുഖ്യപ്രതികളായ സഞ്ജി റാം, വിശാൽ ജാൻഗോത്ര എന്നിവർ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, സംസ്ഥാന സർക്കാരിന്‍റെ മറുപടി ലഭിച്ച ശേഷമേ സംസ്ഥാനമാറ്റക്കാര്യം സുപ്രീം കോടതി പരിഗണിക്കൂ. കേസ് ജമ്മു കാഷ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂർ വഴിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തങ്ങൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.