ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി ജോളി സില്‍ക്‌സ്, ജോയ്ആലുക്കാസ് ഷോറൂമുകളില്‍ വിവാഹ് ഉത്സവ് ഷോപ്പിംഗ് ഫെസ്റ്റിവല്‍
എന്നെന്നും മനസ്സില്‍ നിലനില്‍ക്കുന്ന വൈവാഹിക മുഹൂര്‍ത്തം സന്തോഷത്തിന്റെ ഉല്‍സവഘോഷമാക്കിത്തീര്‍ക്കുവാനായി ജോളി സില്‍ക്‌സും ജോയ്ആലുക്കാസും നിങ്ങള്‍ക്കായി അവതരിപ്പിക്കുന്ന വിവാഹ് ഉത്സവ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. 2019 മാര്‍ച്ച് 30 മുതല്‍ 9 ആഴ്ച്ചകളിലായി നീുനില്‍ക്കുന്ന ഒരു കോടി രൂപയുടെ സമ്മാനോത്സവമാണ് 'വിവാഹ് ഉത്സവ്'. സ്വപ്‌നതുല്യമായ ഓരോ വിവാഹങ്ങള്‍ക്കും ഇരിട്ടിമധുരമേകാന്‍ 2 സാന്‍ട്രോ കാറുകള്‍, 5 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍, ഹണിമൂണ്‍ പാക്കേജ്, എല്‍.ഇ.ഡി ടി.വി, സ്മാര്‍ട്ട്‌ഫോണുകള്‍, ഗോള്‍ഡ് കോയിനുകള്‍, ഹോം അപ്ലയന്‍സസ്, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിങ്ങനെ നിരവധി സര്‍പ്രൈസുകളാണ് വിവാഹ് ഉത്സവ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ സര്‍പ്രൈസുകള്‍ക്ക് പുറമേ ഷോപ്പിങ്ങിനെത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി ഐസ്‌ക്രീം, പോപ്‌കോണ്‍, മെഹന്തി തുടങ്ങിയവയും ഒരുക്കിയിട്ടു്.
മാള്‍ ഓഫ് ജോയ്, ദ കംപ്ലീറ്റ് വെഡ്ഡിംഗ് മാളില്‍ പൊന്ന്, പട്ട്, ഫൂട്‌വെയറുകള്‍, ബ്രാന്റഡഡ് വാച്ചുകള്‍ തുടങ്ങി നിങ്ങളുടെ വിവാഹത്തിനു ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിയിട്ടു്. കൂടാതെ, സൂപ്പര്‍മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

വെഡ്ഡിംഗ് ഫാഷന്‍ രംഗത്തെ ഏറ്റവും പുതിയ ട്രെന്‍ഡുകളും നൂതന ഡിസൈനുകളും അവതരിപ്പിക്കുന്ന ഫാഷന്‍ ഡെസ്റ്റിനേഷനായ ജോളി സില്‍ക്‌സ് ലോകോത്തര നിലവാരം പുലര്‍ത്തുന്ന ടെക്‌സ്‌റ്റൈല്‍ ഷോപ്പിംഗ് അനുഭൂതിയാണ് പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. മെന്‍സ്, ലേഡീസ്, കിഡ്‌സ് കളക്ഷന്‍സിന്റെ വിശാലമായ ലോകം. വിവാഹ വേളകള്‍ക്കായ് സവിശേഷമായി രൂപകല്‍പ്പന ചെയ്ത വെഡ്ഡിംഗ് കളക്ഷന്‍സ്, ഡിസൈനര്‍ സാരികള്‍, ലെഹങ്ക ചോളികള്‍, ചുരിദാറുകള്‍, കുര്‍ത്തികള്‍, കുര്‍ത്തകള്‍, ഫോര്‍മല്‍ ഡ്രസ് മെറ്റീരിയല്‍സ്, ഡെയ്‌ലി വെയറുകള്‍ തുടങ്ങി ഏത് അവസരത്തിനും അനുയോജ്യമായ വസ്ത്ര വിസ്മയങ്ങള്‍ സവിശേഷ കോംബിനേഷനുകളിലും അത്യാകര്‍ഷക ഡിസൈനുകളിലും ഇവിടെനിന്നും തിരഞ്ഞെടുക്കാം.

നിങ്ങളുടെ മനസ്സാഗ്രഹിച്ച സ്വപ്‌നതുല്യമായ വിവാഹവേളയ്്ക്ക് പവിത്രമായ സൗന്ദര്യം പകരുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പട്ടുസാരികളുടെ അനുപമമായ ശേഖരമാണ് ജോളി സില്‍ക്‌സ് ഉപഭോക്താക്കള്‍ക്കായി കാഴ്ചവയ്ക്കുന്നത്. അതില്‍ കാഞ്ചീപുരം ബ്രൈഡല്‍ കളക്ഷന്‍സിന്റെ ഏറ്റവും പുതിയ ശ്രേണി ജോളി സില്‍ക്‌സിനെ വിവാഹാഘോഷവേളകളില്‍ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ദേവികാപുരം, ആര്‍ണ്ണി, കുത്തൂര്‍, മരുതൂര്‍, ചിന്നേരി, ഒന്നുപുരം, ചെയ്യാര്‍ തുടങ്ങിയ കാഞ്ചീപുരത്തെ നെയ്ത്തു ഗ്രാമങ്ങളില്‍നിന്നും പരിചയസമ്പനരായ നെയ്ത്തുകാരന്റെ പ്രതിഭ എന്നിവകൊ് സവിശേഷമായതാണ് ഈ കാഞ്ചീപുരം ശ്രേണി. ഇതിനും പുറമേ വൈദേഹിപ്പട്ട്, സന്‍സ്‌കാര്‍, ചിത്രാംഗദ തുടങ്ങിയവയും ഡിസൈനര്‍ ബ്രൈഡല്‍ കളക്ഷനുകളുടെയും കോട്ടണ്‍ സാരികളുടെയും വിപുലമായ കളക്ഷന്‍ ജോളി സില്‍ക്‌സിലു്.


ലോകത്തെ അണിയിച്ചൊരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ജോയ്ആലുക്കാസില്‍ ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ ഡിസൈനുകളിലുള്ള സംശുദ്ധ 916 BIS ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളുടെ പുത്തന്‍ ഡിസൈനുകളിലും പാറ്റേണുകളിലുമുള്ള ആഭരണങ്ങള്‍ മറ്റാരും നല്‍കാത്ത ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരുക്കിയിരിക്കുന്നു. സ്‌പെഷ്യല്‍ ബ്രൈഡല്‍ സെറ്റുകള്‍ വിവാഹ സ്വര്‍ണ്ണാഭരണ പര്‍ചേസ് ഏറെ അനായാസവും ലാഭകരവുമാക്കുന്നു. സ്വര്‍ണ്ണവില വര്‍ദ്ധനവില്‍ നിന്നും സംരക്ഷണമേകാന്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ജോയ്ആലുക്കാസില്‍ ലഭ്യമാണ്. ഡയമ്, ജെംസ്‌റ്റോണുകള്‍, പേള്‍, പ്ലാറ്റിനം തുടങ്ങിയവയുടെ അന്താരാഷ്ട്ര കളക്ഷനുകളാണ് പ്രിയപ്പെട്ടവരുടെ
ആഘോഷവേളകള്‍ക്ക് തിളക്കമേകാന്‍ ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് അണിയിച്ചൊരുക്കുന്നത്.

'ഓരോ വിവാഹവും വ്യത്യസ്തമാണ്, മഹനീയവും! ഓരോ വിവാഹമുഹൂര്‍ത്തങ്ങളുടേയും പവിത്രതയും പ്രാധാന്യവും ഞങ്ങള്‍ മനസ്സിലാക്കുന്നു. ഓരോരുത്തരുടേയും വിവാഹസങ്കല്‍പ്പങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന തരത്തില്‍, ഓരോ കുടുംബത്തിന്റേയും ബഡ്ജറ്റിനനുയോജ്യമായ വിവാഹപര്‍ച്ചേയ്‌സ് സാധ്യമാക്കുക എന്നതാണ് വിവാഹ് ഉത്സവിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മനസ്സിനും ബഡ്ജറ്റിനുമിണങ്ങിയ ഓരോ വിവാഹ പര്‍ച്ചേയ്‌സിനൊപ്പവും വമ്പന്‍ സമ്മാനങ്ങളടക്കം നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് ഞങ്ങള്‍, വിവാഹ് ഉത്സവിലൂടെ.' ജോയ്ആലുക്കാസ് ഗ്രൂപ്പ് സി.എം.ഡി ജോയ് ആലുക്കാസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.