ഭൂരിഭാഗം ഉത്പന്നങ്ങൾക്കും വില കൂടും; ശബരിമലയെ കൈവിടാതെ സർക്കാർ
ഭൂരിഭാഗം ഉത്പന്നങ്ങൾക്കും വില കൂടും; ശബരിമലയെ കൈവിടാതെ സർക്കാർ
തിരുവനന്തപുരം: ജിഎസ്ടിയുടെ ഉയർന്ന സെസ് സ്ലാബിലെ ഉത്പന്നങ്ങൾക്കെല്ലാം ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. 12, 18, 28 ശതമാനം ജിഎസ്ടി നിരക്കുള്ള ഉത്പന്നങ്ങൾക്ക് രണ്ടു വർഷത്തേക്കാണ് സെസ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

മദ്യത്തിന് രണ്ടു ശതമാനവും സ്വർണം, വെള്ളി ആഭരണങ്ങൾക്ക് കാൽശതമാനവും നികുതി വർധിപ്പിച്ചു. സിനിമാ ടിക്കറ്റുകൾക്ക് 10 ശതമാനം വിനോദ നികുതി പിരിക്കാനും 3,000 ചതുരശ്രഅടിയിൽ കൂടുതലുള്ള വീടുകൾക്ക് ആഡംബര നികുതി പിരിക്കാനും സർക്കാർ തീരുമാനിച്ചു.

നിർമാണ മേഖലയിലെ ഭൂരിഭാഗം വസ്തുക്കൾക്കും വില വർധിക്കും. പ്ലൈവുഡ്, സിമന്‍റ്, പെയിന്‍റ്, മാർബിൾ, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ്, മുള ഉരുപ്പടികൾ എന്നിവയുടെയെല്ലാം വില ഉയരും. സ്വർണം, കാർ, എസി, ഫ്രിഡ്ജ്, സിഗററ്റ്, ശീതള പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ, ടൂത്ത് പേസ്റ്റ്, സോപ്പ്, കംപ്യൂട്ടർ, നോട്ടുബുക്ക്, കണ്ണട, ടെലിവിഷൻ, സ്കൂൾ ബാഗ്, കയർ, ബിസ്കറ്റ് എന്നിവയുടെയെല്ലാം വില കൂടും.

നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ശബരിമലയെ കാര്യമായി തന്നെ സർക്കാർ പരിഗണിച്ചിട്ടുണ്ട്. ശബരിമലയുടെ സമഗ്ര വികസനത്തിന് 739 കോടി രൂപയും തിരുവതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയും ബജറ്റിൽ വകയിരുത്തി. കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി രൂപയും അനുവദിച്ചു.

നവകേരളത്തിനായി 25 പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ചു. രണ്ടാം കുട്ടനാട് പാക്കേജിന് 1,000 കോടിയും കുടുംബശ്രീക്ക് 1,000 കോടിയും കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് 1,000 കോടിയും ബജറ്റിൽ വകയിരുത്തി.

മറ്റ് പ്രഖ്യാപനങ്ങൾ

വ​നി​താ മ​തി​ലി​നു സ്മാ​ര​ക​ങ്ങ​ൾ, ന​വോ​ഥാ​ന പ​ഠ​ന മ്യൂ​സി​യം തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പി​ക്കും.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ത്തി​ന് ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ അ​വാ​ർ​ഡ്.

അ​ന്പ​ല​മു​ക​ളി​ൽ പെ​ട്രോ​കെ​മി​ക്ക​ൽ കോം​പ്ല​ക്സി​ന് ഫാ​ക്ടി​ന്‍റെ 600 ഏ​ക്ക​ർ ഏ​റ്റെ​ടു​ക്കും.

വ​യ​നാ​ട​ൻ കാ​പ്പി മ​ല​ബാ​ർ എ​ന്ന ബ്രാ​ൻ​ഡ് പേ​രി​ൽ വി​ൽ​ക്കാ​ൻ ന​ട​പ​ടി.

വ​യ​നാ​ടി​നെ കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ ആ​ക്കും.

വൃ​ക്ഷ​ങ്ങ​ൾ ന​ടാ​ൻ വാ​യ്പ ബാ​ങ്ക് വ​ഴി.

വ​യ​നാ​ട് പാ​ക്കേ​ജി​ൽ കു​രു​മു​ള​കി​ന് പ​ത്ത് കോ​ടി രൂ​പ.

വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ​ക്ക് 6,700 കോ​ടി രൂ​പ.

പ്ര​തി​വ​ർ​ഷം 10 ല​ക്ഷം തെ​ങ്ങും തൈകൾ നടും.

നാ​ളി​കേ​ര വി​ക​സ​ന​ത്തി​ന് 170 കോ​ടി.

അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് 75 കോ​ടി.

റൈ​സ്പാ​ർ​ക്കു​ക​ൾ​ക്ക് 20 കോ​ടി.

റ​ബ​ർ വി​ല​സ്ഥി​ര​ത​യ്ക്ക് 500 കോ​ടി.

ട​യ​ർ ഫാ​ക്ട​റി അ​ട​ക്കം റ​ബ​ർ വ്യ​വ​സാ​യ സ​മു​ച്ച​യം ആ​ലോ​ച​ന​യി​ൽ.

ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേ​രി റോ​ഡ് പ്ര​ള​യാ​തീ​ത​മാ​ക്കാ​ൻ പ​ദ്ധ​തി.

തീ​ര​ദേ​ശ വി​ക​സ​ന​ത്തി​ന് 1,000 കോ​ടി.

സി​എ​ഫ്എ​ൽ മാ​റ്റി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ആ​ക്കും; വി​ല ഗ​ഡു​ക്ക​ളാ​യി ന​ൽ​കാം.

വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡ് നി​കു​തി​യി​ൽ ഇ​ള​വ്.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള കെഎസ്ആർടിസി സർവീസുകൾക്ക് പൂർണമായും ഇലക്‌ട്രിക് ബസുകളാക്കും.

ബേ​ക്ക​ൽ-കോ​വ​ളം ജ​ല​പാ​ത 2020 ൽ ​പൂ​ർ​ത്തീ​ക​രി​ക്കും.

തെ​ക്കു​-വ​ട​ക്ക് സ​മാ​ന്ത​ര റെ​യി​ൽ​വേ പ​ണി തു​ട​ങ്ങും, എ​ലി​വേ​റ്റ​ഡ് റെ​യി​ൽ​വേ ആ​ണ് പ​ണി​യു​ക, ഏ​ഴു​വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കും. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം-കാ​സ​ർ​ഗോ​ഡ് ട്രെ​യി​ൻ യാ​ത്ര​യ്ക്ക് നാ​ലു​മ​ണി​ക്കൂ​ർ മ​തി​യാ​കും.


ആ​റാ​യി​രം കോ​ടി​യു​ടെ സ്പൈ​സ് റൂ​ട്ട് (തീ​ര​ദേ​ശ​പാ​ത) കി​ഫ്ബി വ​ഴി പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചെ​ല​വ് നോ​ർ​ക്ക വ​ഹി​ക്കും.

കേ​ര​ള ബാ​ങ്ക് 2019-ൽ.

​പ്ര​വാ​സി ചി​ട്ടി കൂ​ടു​ത​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്.

വി​ശ​പ്പു​ര​ഹി​ത കേ​ര​ള​ത്തി​ന് 20 കോ​ടി.

സ്ത്രീ​ക​ൾ​ക്കു​ള്ള പ​ദ്ധ​തി​ച്ചെ​ല​വ് 1,420 കോ​ടി.

സ​മ​ഗ്ര ആ​രോ​ഗ്യ സു​ര​ക്ഷാ​പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കും. ഇ​വ​യി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ വീ​തം ഉ​ണ്ടാ​കും.

42 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്രീ​മി​യം അ​ട​യ്ക്കു​ന്ന സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി; മേ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​ർ​ക്ക് പ്രീ​മി​യം അ​ട​ച്ച് പ​ദ്ധ​തി​യി​ൽ ചേ​രാം.

കാ​രു​ണ്യ പ​ദ്ധ​തി ആ​ർ​എ​സ്ബി​വൈ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​ക്കും.‌‌

പ​ച്ച​ക്ക​റി കൃ​ഷി​ക്ക് 75 കോ​ടി; ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്ക് 167 കോ​ടി.

കൃ​ഷി​ക്ക് മൊ​ത്തം 2500 കോ​ടി.

ക​യ​ർ മേ​ഖ​ല​യ്ക്ക് 142 കോ​ടി.

കശുവണ്ടി വികസന ബോർഡിന് 30 കോ​ടി.

ഐ​ടി മേ​ഖ​ല​യ്ക്ക് 574 കോ​ടി.

പ്ര​ള​യ​ത്തി​ൽ ന​ഷ്ടം വ​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് സ​ഹാ​യ​മാ​യി 20 കോ​ടി രൂ​പ.

വി​ള ഇ​ൻ​ഷു​റ​ൻ​സി​ന് 20 കോ​ടി.

ടൂ​റി​സ​ത്തി​ന് 278 കോ​ടി.

ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് 163 കോ​ടി.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 43 ല​ക്ഷം പേ​ർ​ക്ക്. ചെ​ല​വ് 7,500 കോ​ടി.

പാ​ല​ക്കാ​ട്ടും തൃ​ശൂ​രും ആ​ല​പ്പു​ഴ​യി​ലും റൈ​സ് പാ​ർ​ക്കു​ക​ൾ.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ മാ​സം 1,200 രൂ​പ​യാ​ക്കി. വ​ർ​ധ​ന 100 രൂ​പ.

ബ​ഡ്സ് സ്കൂ​ളു​ക​ൾ​ക്ക് 35 കോ​ടി.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് 20 കോ​ടി.

ശ​ബ​രി​മ​ല റോ​ഡു​ക​ൾ​ക്ക് 200 കോ​ടി.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് 232 കോ​ടി.

റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന് 73 കോ​ടി.

ചാ​വ​റ സ്മാ​ര​ക​ത്തി​ന് 50 ല​ക്ഷം രൂ​പ.

വ​യ​നാ​ട്-ബി​ന്ദി​പ്പൂ​ർ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ പ​കു​തി ചെ​ല​വ് സം​സ്ഥാ​നം വ​ഹി​ക്കും. 463 കോ​ടി​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന ചെ​ല​വ്.

ഭ​വ​ന ര​ഹി​ത​ർ​ക്ക് ഫ്ലാറ്റ് സ​മു​ച്ച​യ​ത്തി​ന് 1,203 കോ​ടി.

ജ​ല​സേ​ച​ന മേ​ഖ​ല​യ്ക്ക് 517 കോ​ടി രൂ​പ.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് 900 കോ​ടി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 1,1867 കോ​ടി.

എ​ല്ലാ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ൻ​ജി​നീ​യ​റെ നി​യ​മി​ക്കും.

എ​ല്ലാ ജി​ല്ല​യി​ലും മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്.

കു​ടി​ശി​ക​യാ​യ ര​ണ്ടു​ഗ​ഡു ഡി​എ ഏ​പ്രി​ലി​ൽ പ​ണ​മാ​യി ന​ൽ​കും.

ജി​എ​സ്ടി വ​രു​മാ​നം 30 ശ​ത​മാ​നം കൂ​ടു​മെ​ന്ന് പ്ര​തീ​ക്ഷ. ഇ​തോ​ടെ റ​വ​ന്യൂ ക​മ്മി ഒ​രു ശ​ത​മാ​ന​മാ​യി കു​റ​യും.

40 ല​ക്ഷം മു​ത​ൽ ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള​വ​ർ ഒ​രു ശ​ത​മാ​നം അ​നു​മാ​ന നി​കു​തി ന​ൽ​കി​യാ​ൽ മ​തി.

വി​ല​യു​ടെ ഒ​രു ശ​ത​മാ​നം ജി​എ​സ്ടി സെ​സ് ചു​മ​ത്തി. ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്കാ​ണ് അ​ധി​ക നി​കു​തി
സ്വ​ർ​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​നം സെ​സ്.

ഭൂ​മി​യു​ടെ ന്യാ​യ​വി​ല 10 ശ​ത​മാ​നം കൂ​ട്ടും.

പാ​ട്ട​ക്കു​ടി​ശി​ക ഈ​ടാ​ക്കാ​ൻ ന​ട​പ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.