പാ​​ക്കി​​സ്ഥാ​​ൻ വെ​​റു​​മൊ​​രു എ​​തി​​രാളി: സ​​ച്ചി​​ൻ
മും​​ബൈ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​നൊ​​രു​​ങ്ങു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്ക് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ ഉ​​പ​​ദേ​​ശം. ജൂ​​ണ്‍ 16ന് ​​ന​​ട​​ക്കു​​ന്ന പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ന് അ​​മി​​ത പ്രാ​​ധാ​​ന്യം ന​​ൽ​​കേ​​ണ്ടെ​​ന്നും അ​​വ​​ർ ഈ ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​റ്റു​​ള്ള ടീ​​മു​​ക​​ളേ​​പ്പോ​​ലെ വെ​​റു​​മൊ​​രു എ​​തി​​രാ​​ളി​​ക​​ൾ മാ​​ത്ര​​മാ​​ണെ​​ന്നും സ​​ച്ചി​​ൻ പ​​റ​​ഞ്ഞു.

ലോ​​ക​​ക​​പ്പ് നേ​​ട്ടം ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണം ടീം ​​ഇ​​ന്ത്യ​​യു​​ടെ പ്ര​​ഥ​​മ പ​​രി​​ഗ​​ണ​​ന. ലോ​​ക​​ക​​പ്പി​​ൽ കി​​രീ​​ടം നേ​​ടാ​​നാ​​ണ് ഇ​​ന്ത്യ പോ​​യി​​രി​​ക്കു​​ന്ന​​ത്. ഒ​​രു പ്ര​​ത്യേ​​ക എ​​തി​​രാ​​ളി​​യെ മാ​​ത്രം നേ​​രി​​ടു​​ക​​യ​​ല്ല പ്ര​​ധാ​​ന​​മെ​​ന്നും സ​​ച്ചി​​ൻ പ​​റ​​യു​​ന്നു.


ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ ഇ​​തു​​വ​​രെ പാ​​ക്കി​​സ്ഥാ​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. ആ​​റ് ത​​വ​​ണ ഏ​​റ്റുമു​​ട്ടി​​യതി​​ൽ ആ​​റു ജ​​യ​​വും ഇ​​ന്ത്യ നേ​​ടി.