കെ​എ​ൽ 7 ; ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ​​ ഇ​ന്ത്യക്ക് 95 റ​ൺ​സ് ജ​യം
കാ​​ർ​​ഡി​​ഫ്: ഇ​​നി ആ​​ശ്വാ​​സ​​ത്തോ​​ടെ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കാം. സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ​​ ഇ​ന്ത്യ 95 റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി. 50 ഓ​വ​റി​ൽ ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 359 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടിയപ്പോൾ ബം​ഗ്ലാ​ദേ​ശ് 49.3 ഓ​വ​റി​ൽ 264നു ​പു​റ​ത്താ​യി. മ​​ത്സ​​രം ഇ​​ന്ത്യ​​ക്ക് അ​​നു​​കൂ​​ല​​മാ​​ക്കി​​യ​​ത് കെ.​​എ​​ൽ. രാ​​ഹു​​ലും ജ​​ഴ്സി ന​​ന്പ​​ർ ഏ​​ഴ് അ​​ല​​ങ്ക​​രി​​ക്കു​​ന്ന എം.​​എ​​സ്. ധോ​​ണി​​യു​​മാ​​യി​​രു​​ന്നു. രാ​​ഹു​​ൽ 99 പ​​ന്തി​​ൽ 108ഉം ​​ധോ​​ണി 78 പ​​ന്തി​​ൽ 113ഉം റ​​ണ്‍​സ് വീ​​തം അ​​ടി​​ച്ചെ​​ടു​​ത്തു.

തു​​ട​​ക്കം പി​​ഴ​​ച്ചു

ഓ​​പ്പ​​ണ​​ർ​​മാ​​ർ വീ​​ണ്ടും പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​താ​​ണ് കാ​​ർ​​ഡി​​ഫി​​ലെ സോ​​ഫി​​യ ഗാ​​ർ​​ഡ​​ൻ​​സി​​ൽ ക​​ണ്ട​​ത്. സ്കോ​​ർ 50ൽ ​​എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും രോ​​ഹി​​ത് ശ​​ർ​​മ​​യും ശി​​ഖ​​ർ ധ​​വാ​​നും പ​​വ​​ലി​​യ​​നി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി. ഒ​​ന്പ​​ത് പ​​ന്തി​​ൽ ഒ​​രു റ​​ണ്‍ നേ​​ടി​​യ ധ​​വാ​​നാ​​ണ് ആ​​ദ്യം വീ​​ണ​​ത്. മു​​സ്താ​​ഫി​​സു​​ർ റ​​ഹ്‌​മാ​​ന്‍റെ ഉ​​ജ്വ​​ല പ​​ന്തി​​ൽ ഇ​​ടം​​കൈ ബാ​​റ്റ്സ്മാ​​ൻ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങി. 42 പ​​ന്തി​​ൽ 19 റ​​ണ്‍​സ് എ​​ടു​​ത്ത രോ​​ഹി​​ത് ശ​​ർ​​മ​​യെ റു​​ബെ​​ൽ ഹു​​സൈ​​ൻ ബൗ​​ൾ​​ഡാ​​ക്കി. ഇ​​ൻ​​സൈ​​ഡ് എ​​ഡ്ജ് ആ​​യാ​​ണ് രോ​​ഹി​​തി​​ന്‍റെ വി​​ക്ക​​റ്റ് തെ​​റി​​ച്ച​​ത്.

കോ​​ഹ്‌​ലി, ​രാ​​ഹു​​ൽ, ധോ​​ണി

ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും രാ​​ഹു​​ലും മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ 33 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഈ ​​കൂ​​ട്ടു​​കെ​​ട്ട് മു​​ന്നോ​​ട്ട് പോ​​കു​​ന്പോ​​ൾ മു​​ഹ​​മ്മ​​ദ് സൈ​​ഫു​​ദ്ദീ​​ന്‍റെ മി​​ന്നും ബോ​​ളി​​ൽ കോ​​ഹ്‌​ലി ​ബൗ​​ൾ​​ഡ്. 46 പ​​ന്തി​​ൽ 47 റ​​ണ്‍​സ് ആ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​ന്‍റെ സ​​ന്പാ​​ദ്യം. പി​​ന്നാ​​ലെ വി​​ജ​​യ് ശ​​ങ്ക​​റും (ര​​ണ്ട് റ​​ണ്‍​സ്) മ​​ട​​ങ്ങി.

തു​​ട​​ർ​​ന്ന് രാ​​ഹു​​ലും ധോ​​ണി​​യും ക്രീ​​സി​​ൽ ഒ​​ന്നി​​ച്ചു. അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ 164 റ​​ണ്‍​സ് കൂ​​ട്ടു​കെട്ട് ഇ​​വ​​ർ സ്ഥാ​​പി​​ച്ചു. ഈ ​​കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഇ​​ന്നിം​​ഗ്സി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്. ഏ​​ഴ് സി​​ക്സും എ​​ട്ട് ഫോ​​റും ധോ​​ണി​​യു​​ടെ ഇ​​ന്നിം​​ഗ്സി​​ന് അ​​ല​​ങ്കാ​​ര​​മാ​​യി. നാ​​ല് സി​​ക്സും 12 ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ ഇ​​ന്നിം​​ഗ്സ്.

ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ (11 പ​​ന്തി​​ൽ 21 റ​​ണ്‍​സ്), ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (നാ​​ല് പ​​ന്തി​​ൽ 11 നോ​​ട്ടൗ​​ട്ട്), ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (അ​​ഞ്ച് പ​​ന്തി​​ൽ ഏ​​ഴ് നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് സ്കോ​​ർ 350 ക​​ട​​ത്തി.

ബം​ഗ്ല മ​​റു​​പ​​ടി

360 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ൻ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റ് ച​​ലി​​പ്പി​​ച്ച ബം​​ഗ്ലാ​ദേ​​ശി​​ന്‍റെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​യി​​രു​​ന്നു. 9.3 ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 49 റ​​ണ്‍​സ് അ​​വ​​ർ എ​​ടു​​ത്തു. എ​​ന്നാ​​ൽ, പ​​ത്താം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​ൽ സൗ​​മ്യ സ​​ർ​​ക്കാ​​റി​​നെ (29 പ​​ന്തി​​ൽ 25 റ​​ണ്‍​സ്) വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച് ജ​​സ്പ്രീ​​ത് ബും​​റ ആ​​ദ്യ പ്ര​​ഹ​​ര​​മേ​​ൽ​​പ്പി​​ച്ചു. തൊ​​ട്ട​​ടു​​ത്ത പ​​ന്തി​​ൽ ഷ​​ക്കീ​​ബ് അ​​ൽ​​ ഹ​​സ​​ന്‍റെ വി​​ക്ക​​റ്റും ബും​റ തെ​​റി​​പ്പി​​ച്ചു. അ​​തോ​​ടെ ര​​ണ്ട​​ന് 49 എ​​ന്ന നി​​ല​​യി​​ലാ​​യി ബം​​ഗ്ലാ​​ദേ​​ശ്.

മൂ​ന്നാം വി​ക്ക​റ്റി​ൽ ലി​ട​ണ്‍ ദാ​സും മു​ഷ്ഫി​ക്ക​ർ റ​ഹീ​മും 120 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. അ​പ​ക​ട​ക​ര​മാ​യി മു​ന്നേ​റി​യ ഈ ​കൂ​ട്ടു​കെ​ട്ട് ത​ക​ർ​ത്ത​ത് യു​വ്‌​വേ​ന്ദ്ര ചാ​ഹ​ൽ ആ​ണ്. 90 പ​ന്തി​ൽ 73 റ​ണ്‍​സ് നേ​ടി​യ ദാ​സി​നെ ചാ​ഹ​ലി​ന്‍റെ പ​ന്തി​ൽ സ്റ്റം​പ് ചെ​യ്ത് പു​റ​ത്താ​ക്കി. 31.3-ാം ഓ​വ​റി​ലാ​യി​രു​ന്നു ദാ​സ് വീ​ണ​ത്. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ മു​ഹ​മ്മ​ദ് മി​ഥ​നും (പൂ​ജ്യം) ചാ​ഹ​ലി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ഒ​ന്പ​ത് റ​ണ്‍​സ് എ​ടു​ത്ത മു​ഹ​മ്മ​ദു​ള്ള​യെ കു​ൽ​ദീ​പ് യാ​ദ​വ് ബൗ​ൾ​ഡാ​ക്കി​യ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശ് സ്കോ​ർ 35.4 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191.