പരിക്ക്; ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ സ്റ്റെ​​യി​​ൻ കളിക്കി​​ല്ല
ല​​ണ്ട​​ൻ: 12-ാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കൊ​​പ്പം സൂ​​പ്പ​​ർ പേ​​സ​​ർ ഡെ​​യ്ൽ സ്റ്റെ​​യി​​ൻ ഇ​​ല്ല. 30ന് ​​ഇം​ഗ്ല​​ണ്ടും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ഈ ​​ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​രം. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ സ്റ്റെ​​യി​​ൻ വ​​ല​​ത് തോ​​ളി​​ലെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ഏ​​റെ​​നാ​​ളാ​​യി ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്. ഐ​​പി​​എ​​ലി​​നി​​ടെ സ്റ്റെ​​യി​​ൻ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു.

സ്റ്റെ​​യി​​ൻ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നു​​ണ്ടാ​​കി​​ല്ലെ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​രി​​ശീ​​ല​​ക​​ൻ ഒ​​റ്റി​​സ് ഗി​​സ്ബ​​ണ്‍ ആ​​ണ് അ​​റി​​യി​​ച്ച​​ത്. ബം​​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും സ്റ്റെ​​യി​​ൻ ക​​ളി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല. ജൂ​​ണ്‍ അ​​ഞ്ചി​​ന് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രി​​ക്കും സ്റ്റെ​​യി​​ൻ മ​​ട​​ങ്ങി​​യെ​​ത്തു​​ക​​യെ​​ന്നാ​​ണ് സൂ​​ച​​ന.