അ​ഞ്ഞൂ​റി​ൽ നോ​ട്ട​മി​ട്ട് വി​ൻ​ഡീ​സും; എ​ത്തി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ഷാ​യ് ഹോ​പ്പ്
ല​ണ്ട​ൻ: വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ പൊ​ടി​പൂ​ര​മാ​കാ​നൊ​രു​ങ്ങു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഏ​വ​രും ആ​കാം​ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്.‍.. ഏ​ക​ദി​ന​ത്തി​ൽ 500 റ​ൺ​സെ​ന്ന മാ​ന്ത്രി​ക സ​ഖ്യ​യു​ടെ പി​റ​വി ഉ​ണ്ടാ​കു​മോ എ​ന്ന​ത്. മ​റ്റാ​രെ​ക്കാ​ളും മു​മ്പ് പ​വ​ർ ഹി​റ്റ​ർ​മാ​ര​ട​ങ്ങു​ന്ന ഇം​ഗ്ല​ണ്ട് 500 റ​ൺ‌​സ് എ​ത്തി​പ്പി​ടി​ക്കു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി അ​ട​ക്ക​മു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

എ​ന്നാ​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ സ​ന്നാ​ഹ​മ​ത്സ​ര​ത്തോ​ടെ വെ​സ്റ്റി​ൻ​ഡീ​സും സാ​ധ്യ​ത​ക​ളി​ൽ മു​ന്നി​ലെ​ത്തി. ഇ​ന്ത്യ​യെ 179 റ​ണ്‍​സി​നു ചു​രു​ട്ടി​ക്കെ​ട്ടി​യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 421 അ​ടി​ച്ചെ​ടു​ത്താ​ണ് ത​ങ്ങ​ളെ എ​ഴു​ത്ത​ള്ളാ​നാ​വി​ല്ലെ​ന്ന് വി​ൻ​ഡീ​സ് തെ​ളി​യി​ച്ച​ത്. 500 ത​ങ്ങ​ളു​ടെ​യും ല​ക്ഷ്യ​മാ​ണെ​ന്ന് മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി നേ​ടി​യ ഷാ​യ് ഹോ​പ്പ് പ​റ​ഞ്ഞു. തീ​ർ​ച്ച​യാ​യും, ല​ക്ഷ്യം നേ​ടാ​ൻ ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ത​ങ്ങ​ൾ ശ്ര​മി​ക്കു​മെ​ന്ന് ഹോ​പ്പ് പ​റ​ഞ്ഞു.

വ​മ്പ​ന​ട​ക്കാ​രാ​യ ക്രി​സ് ഗെ​യി​ൽ, ആ​ന്ദ്രേ റ​സ​ൽ എ​ന്നി​വ​രും ഷിം​റോ​ൺ ഹെ​റ്റ്മെ​യ​ർ, എ​വി​ൻ ലെ​വി​സ്, ക​രോ​ളി​ൻ ബ്രാ​ത്‌​വൈ​റ്റ്, നി​ക്കോ​ളാ​സ് പൂ​ര​ൻ തു​ട​ങ്ങി​യ​വ​രും അ​ട​ങ്ങി​യ വി​ൻ​ഡീ​സി​നെ മെ​രു​ക്കാ​ൻ എ​തി​ർ ടീ​മു​ക​ൾ ന​ന്നേ വി​യ​ർ​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് മ​ത്സ​രം തെ​ളി​യി​ച്ച​ത്. റ​സ​ലി​ന്‍റെ ബാ​റ്റിം​ഗി​നെ മ​ത്സ​ര​ശേ​ഷം ഹോ​പ്പ് പ്ര​ശം​സി​ച്ചു. അ​ടി​ക്കു​ന്ന അ​ടി​യെ​ല്ലാം സി​ക്സ​ർ പാ​യി​ക്കു​ന്ന റ​സ​ൽ സ്വ​ന്തം ടീ​മി​ലാ​യ​ത് സ​ന്തോ​ഷ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ ഏ​ക​ദി​ന​ത്തി​ലെ ഉ​യ​ർ​ന്ന സ്കോ​റി​ന്‍റെ റി​ക്കാ​ർ​ഡ് ഇം​ഗ്ല​ണ്ടി​ന്‍റെ പേ​രി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ആ​റി​ന് 481 റ​ണ്‍​സ് ഇം​ഗ്ല​ണ്ട് നേ​ടി​യി​രു​ന്നു.