ക്യാ​പ്റ്റ​ൻ ഡാ....​ബം​ഗ്ലാ​ദേ​ശി​നും ഫീ​ൽ​ഡ് സെ​റ്റ് ചെ​യ്തു കൊ​ടു​ത്ത് ധോ​ണി
കാ​ര്‍​ഡി​ഫ്: എ​തി​ർ ടീ​മു​ക​ളും ഫീ​ൽ​ഡിം​ഗ് ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു എം.​എ​സ്.​ധോ​ണി. കേ​ൾ​ക്കു​മ്പോ​ൾ അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നാം. എ​ന്നാ​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ക്കാ​ര്യം സം​ഭ​വി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ 40-ാം ഓ​വ​റി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സാ​ബി​ര്‍ റ​ഹ്മാ​ന്‍റെ പ​ന്ത് നേ​രി​ടാ​നൊ​രു​ങ്ങി​യ പെ​ട്ടെ​ന്ന് ധോ​ണി പി​ൻ​വാ​ങ്ങി. മി​ഡ് വി​ക്ക​റ്റ് പൊ​സി​ഷ​നി​ൽ നി​ല്‍​ക്കു​ന്ന ഫീ​ല്‍​ഡ​റെ ഷോ​ര്‍​ട്ട് സ്ക്വ​യ​ര്‍ ലെ​ഗി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം ക്യാ​പ്റ്റ​ൻ മൊ​ർ​ത്താ​സ​യോ​ടു പോ​ലും ആ​ലോ​പി​ക്കാ​തെ ഫീ​ൽ​ഡ​റെ മാ​റ്റി​നി​ർ​ത്തി ധോ​ണി​യു​ടെ വാ​ക്കു​ക​ൾ അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ചു സാ​ബി​ർ റ​ഹ്മാ​ൻ.

മ​ത്സ​ര​ത്തി​ൽ ധോ​ണി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ‌വെ​റും 73 പ​ന്തി​ലാ​ണ് ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ സെ​ഞ്ചു​റി തി​ക​ച്ച​ത്. ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ ധോ​ണി നേ​ടു​ന്ന ആ​ദ്യ സെ​ഞ്ചു​റി​യാ​ണി​ത്.