ല​ളി​തം, സു​ന്ദ​രം..! ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു
ല​ണ്ട​ൻ: ലോ​കം ഇ​നി ക്രി​ക്ക​റ്റി​ന്‍റെ ആ​വേ​ശ​പ്പൂ​ര​ത്തി​ലേ​ക്ക്. 12-ാം ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് ല​ണ്ട​നി​ൽ തി​ര​ശീ​ല ഉ​യ​ർ​ന്നു. ബെ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ന് സ​മീ​പ​ത്തെ ദി ​മാ​ള്‍ റോ​ഡി​ൽ ല​ളി​ത​വും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ രീ​തി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ഓ​രോ ടീ​മി​ന്‍റേ​യും ക്യാ​പ്റ്റ​ന്‍​മാ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ സ്റ്റാ​ൻ​ഡ് ബൈ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 4000 പേ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍​ക്ക് മു​ന്‍​പ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​മാ​യി ടീം ​നാ​യ​ക​ന്‍​മാ​ര്‍ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി.