ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക
ല​ണ്ട​ന്‍: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ കൗ​ണ്ട്ഡൗ​ണ്‍ അ​വ​സാ​നി​ച്ചു. ഇ​ന്ന് ഐ​സി​സി ഏ​ക​ദി​ന ഒ​ന്നാം റാ​ങ്കു​കാ​രാ​യ ഇം​ഗ്ല​ണ്ട് മൂ​ന്നാം റാ​ങ്കു​കാ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും.

ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് നേ​ടാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള ടീ​മു​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഇം​ഗ്ല​ണ്ട്. ഇ​തു​വ​രെ ഏ​ക​ദി​ന ലോ​ക​ക​പ്പ് കി​രീ​ടം നേ​ടാ​നാ​കാത്ത ഇം​ഗ്ല​ണ്ടി​ന് സ്വ​ന്തം നാ​ട്ടി​ല്‍ അ​തി​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​ത്ത​വ​ണ കാ​ത്തി​രി​ക്കു​ന്ന​ത്. 2011 ഇ​ന്ത്യ​യും 2015ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യും സ്വ​ന്തം നാ​ട്ടി​ല്‍ കൈ​വ​രി​ച്ച ലോ​ക​ക​പ്പ് നേ​ട്ട​മാ​ണ് ക്രി​ക്ക​റ്റി​ന്‍റെ ജ​ന്മ​നാ​ടെ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടി​ല്‍ ഇ​ത്ത​വ​ണ ഇം​ഗ്ലീ​ഷ് ടീം ​ല​ക്ഷ്യ​മി​ടു​ന്ന​ത്. താ​ര​സ​മ്പ​ന്ന​മാ​യ ബാ​റ്റിം​ഗ് നി​ര​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റേ​ത്. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടു​ക​ളാ​യ ജേ​സ​ന്‍ റോ​യ്-​ജോ​ണി ബെ​യ​ര്‍സ്റ്റോ എ​ന്നി​വ​ര്‍ മു​ത​ല്‍ ബാ​റ്റിം​ഗ് ശ​ക്തം. ഇ​യോ​ന്‍ മോ​ര്‍ഗ​നും ജോ ​റൂ​ട്ടും ജോ​സ് ബ​ട്‌​ല​റും ചേ​രു​മ്പോ​ള്‍ ബാ​റ്റിം​ഗ് നി​ര ഏ​തു ടീ​മി​നെ​ക്കാ​ളും ഒ​രു​പ​ടി മു​ക​ളി​ലാ​യി​രി​ക്കും.

ലോ​ക​ക​പ്പി​ല്‍ വ​ലി​യ റി​ക്കാ​ര്‍ഡു​ക​ളൊ​ന്നു​മി​ല്ലാ​ത്ത ടീ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. എ​ന്നാ​ല്‍ സ​ന്തു​ലി​ത​മാ​യ ടീ​മാ​ണ് ഇ​ത്ത​വ​ണ അ​വ​രു​ടേ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഓ​പ്പ​ണിം​ഗ് ബൗ​ളിം​ഗ് നി​ര​യെ ത​ച്ചു​ത​ക​ര്‍ക്കാ​ന്‍ കെ​ല്പു​ള്ള​യാ​ളാ​ണ് ഓ​പ്പ​ണ​റും വി​ക്ക​റ്റ് കീ​പ്പ​റു​മാ​യ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്. പി​ന്നെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഹ​ഷിം അം​ല​യും നാ​യ​ക​ന്‍ ഫ​ഫ് ഡു ​പ്ല​സി​യും. തോ​ളി​നേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തി​നാ​ല്‍ പേ​സ​ര്‍ ഡെ​യ്ൽ സ്റ്റെ​യി​ന്‍ ഇ​ന്ന് ഇ​റ​ങ്ങി​ല്ല. എ​ന്നാ​ല്‍ ഫോ​മി​ലു​ള്ള സ്പി​ന്ന​ര്‍ ഇ​മ്രാ​ന്‍ താ​ഹി​റും പേ​സ​ര്‍ കാ​ഗി​സോ റ​ബാ​ദ​യും ചേ​രു​മ്പോ​ള്‍ ബൗ​ളിം​ഗ് നി​ര ശ​ക്ത​മാ​കും. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​രു​വ​രു​മാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്.

20 വ​ര്‍ഷം മു​മ്പ്

=ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ ഓ​വ​ലി​ല്‍ ക​ഴി​ഞ്ഞ നാ​ല് ഏ​ക​ദി​ന​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. അ​വ​സാ​ന​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ക്കു​ന്ന​ത് 1999ലെ ​ലോ​ക​ക​പ്പി​ലാ​യി​രു​ന്നു.

ര​ണ്ടു വ​ര്‍ഷ​മാ​യി

=ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷം ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റു​മു​ട്ടി​യി​ട്ടി​ല്ല. അ​വ​സാ​ന​മാ​യി 2017 മേ​യ് 29നാ​യി​രു​ന്നു. ലോ​ഡ്‌​സി​ലാ​യി​രു​ന്നു മ​ത്സ​രം. ലോ​ഡ്‌​സി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു.

അം​ല​യും റൂ​ട്ടും

ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ ഹ​ഷിം അം​ല​യു​ടെ പേ​രി​ല്‍. 2012 ഓ​ഗ​സ്റ്റി​ല്‍ സ​താം​പ്ട​ണി​ല്‍ 24 പ​ന്തി​ല്‍ നേ​ടി​യ 150 റ​ണ്‍സാ​ണ് സ്‌​കോ​ര്‍. മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യി​ക്കു​ക​യും ചെ​യ്തു. മൂ​ന്നു വ​ര്‍ഷം​മു​മ്പ് സെ​ഞ്ചു​റി​യ​നി​ല്‍ ജോ ​റൂ​ട്ട് നേ​ടി​യ 125 ആ​ണ് ഒ​രു ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍.

കഗിസൊ റ​ബാ​ദ

ഇം​ഗ്ല​ണ്ടി​നെ​തി​രേ ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് നേ​ട്ടം കാ​ഗി​സോ റ​ബാ​ദ​യ്ക്ക്. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ല്‍ 20.68 ശ​രാ​ശ​രി​യി​ല്‍ 16 വി​ക്ക​റ്റ്. ക​രി​യ​റി​ലെ ശ​രാ​ശ​രി​യെ​ക്കാ​ള്‍ കു​റ​വാ​ണി​ത്.

ജെ.പി. ഡു​മി​നി

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍ ജെ.​പി. ഡു​മി​നി​യു​ടെ പേ​രി​ലാ​ണ് ഇം​ഗ്ല​ണ്ടി​നെതിരേ കൂ​ടു​ത​ല്‍ മ​ത്സ​ര​ങ്ങ​ള്‍. 22 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഡു​മി​നി​ക്ക് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ശ​രാ​ശ​രി 18 ഇ​ന്നിം​ഗ്‌​സി​ല്‍ 21 ആ​ണ്. ഒ​രു അ​ര്‍ധ സെ​ഞ്ചു​റി പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല.