ക്രി​​ക്ക​​റ്റി​​ന്‍റെ ചാ​​ച്ചാ...
ത​​ല​​മൂ​​ത്ത ആ​​രാ​​ധ​​ക​​ർ പ​​ല​​തു​​ണ്ട്... ആ​​രാ​​ധ​​ന​​യു​​ടെ ഏ​​റ്റ​​ക്കു​​റ​​വ് അ​​നു​​സ​​രി​​ച്ച് ആ​​രാ​​ധ​​ക രാ​​ജാ​​ക്ക​ന്മാ​​രു​​മു​​ണ്ട്... അ​​ത്ത​​രം ആ​​രാ​​ധ​​ക രാ​​ജാ​​ക്ക​ന്മാ​​രാ​​ണ് ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​യി​​രു​​ന്ന അ​​ന്ത​​രി​​ച്ച ക്ലോ​​വി​​സ് അ​​കോ​​സ്റ്റ ഫെ​​ർ​​ണാ​​ണ്ട​​സും സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​യ സു​​ധീ​​ർ കു​​മാ​​ർ ചൗ​​ധ​​രി​​യു​​മെ​​ല്ലാം...

പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​നും സ​​മാ​​ന​​മാ​​യൊ​​രു ആ​​രാ​​ധ​​ക​​നു​​ണ്ട്. ക്രി​​ക്ക​​റ്റി​​ന്‍റെ ചാ​​ച്ച എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന ചൗ​​ധ​​രി അ​​ബ്ദു​​ൾ ജ​​ലീ​​ൽ അ​​റു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​ൻ. ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​മാ​​യി പാ​​ക് ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി ഗാ​​ല​​റി​​യി​​ൽ ചാ​​ച്ച ഉ​​ണ്ടാ​​കാ​​റു​​ണ്ട്. 300 ൽ ​​അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ചാ​​ച്ച ഗാ​​ല​​റി​​യി​​ൽ ആ​​വേ​​ശം പ​​ക​​ർ​​ന്നി​​ട്ടു​​ണ്ട്. അ​​തി​​ന്‍റെ അം​​ഗീ​​കാ​​ര​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന് ഇ​​പ്പോ​​ൾ ഗ്ലോബ​​ൽ സ്പോ​​ർ​​ട്സ് ഫാ​​ൻ അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്നു.

ഇ​​ന്ത്യ​​ക്കെ​​തി​​രേ പാ​​ക്കി​​സ്ഥാ​​ന്‍റെ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പ് അ​​വാ​​ർ​​ഡ് അ​​ദ്ദേ​​ഹ​​ത്തി​​നു സ​​മ്മാ​​നി​​ക്കും. ജൂ​​ണ്‍ 14ന് ​​മാ​​ഞ്ച​​സ്റ്റ​​റി​​ലാ​​ണ് അ​​വാ​​ർ​​ഡ് ദാ​​ന ച​​ട​​ങ്ങ്. ജൂ​​ണ്‍ 16ന് ​​മാ​​ഞ്ച​​സ്റ്റ​​റി​​ലെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡ് ക്രി​​ക്ക​​റ്റ് മൈ​​താ​​ന​​ത്താ​​ണ് ഇ​​ന്ത്യ-​​പാ​​ക് തീ​​പ്പൊ​​രി പോ​​രാ​​ട്ടം.