ലോ​​കം യു​​കെ​​യി​​ൽ ; ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഇ​​ന്നു മു​​ത​​ൽ
ല​​ണ്ട​​ൻ: 12-ാം എ​​ഡി​​ഷ​​ൻ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന് ഇ​​ന്ന് തു​​ട​​ക്കം. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​ഗ്ല​​ണ്ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ നേ​​രി​​ടും. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന് മ​​ണി​​ക്കാ​​ണ് മ​​ത്സ​​രം. റൗ​​ണ്ട് റോ​​ബി​​ൻ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ലോ​​ക​​ക​​പ്പ് എ​​ന്ന​​താ​​ണ് പ്ര​​ത്യേ​​ക​​ത. ഒ​​രേ നി​​റ​​ത്തി​​ലു​​ള്ള ജ​​ഴ്സി അ​​ണി​​യു​​ന്ന ടീ​​മു​​ക​​ൾ​​ക്ക് എ​​വേ ജ​​ഴ്സി സ​​ന്പ്ര​​ദാ​​യ​​വും ഈ ​​ലോ​​ക​​ക​​പ്പി​​ൽ ന​​ട​​പ്പാക്കും.

ലോ​​ക​​ക​​പ്പ് ഓ​​പ്പ​​ണിം​​ഗ് പാ​​ർ​​ട്ടി ഇ​​ന്ന​​ലെ ല​​ണ്ട​​നി​​ൽ ന​​ട​​ന്നു. ഇ​​ത് അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് യു​​കെ ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്. ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ 10 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. ടെ​​സ്റ്റ് അം​​ഗ​​ത്വ​​മു​​ള്ള എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കാ​​ത്ത ആ​​ദ്യ ലോ​​ക​​ക​​പ്പാ​​ണി​​ത്.

ജൂ​​ണ്‍ അ​​ഞ്ചി​​ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം. ജൂ​​ണ്‍ 16നാ​​ണ് ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നും ഇ​​ന്ത്യ​​യും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ന്ന​​ത്. ജൂ​​ലൈ 14ന് ​​ലോ​​ഡ്സി​​ലാ​​ണ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ.