ആ​രാ​ധ​ക​ർ​ക്ക് ബി​ഗ് സ​ർ​പ്രൈ​സ്; ക​മ​ന്‍റേ​റ്റ​റാ​യി സ​ച്ചി​ൻ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു
ല​ണ്ട​ൻ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെൻണ്ടു​ൽ​ക്ക​ർ വീ​ണ്ടും അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. കേ​ട്ടി​ട്ട് അ​ദ്ഭു​ത​പ്പെ​ട്ടോ? എ​ന്നാ​ൽ അ​റി​ഞ്ഞോ​ളൂ, ക​മ​ന്‍റേ​റ്റ​റു​ടെ റോ​ളി​ലാ​ണ് ഇ​തി​ഹാ​സ താ​രം അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പോ​കു​ന്ന​ത്. ഓ​വ​ലി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടു​മ്പോ​ൾ ക​മ​ന്‍റ​റി ബോ​ക്സി​ൽ സ​ച്ചി​നു​മു​ണ്ടാ​കും.

സ്റ്റാ​ർ സ്പോ​ർ​ട്സി​ൽ ഉ​ച്ച​യ്ക്ക് 1.30 മു​ത​ലു​ള്ള പ്രീ​ഷോ​യി​ലാ​ണ് ക​ളി വി​ല​യി​രു​ത്താ​ൻ ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​നാ​യി സ​ച്ചി​നെ​ത്തു​ക. ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ "സ​ച്ചി​ന്‍ ഓ​പ്പ​ണ്‍​സ് എ​ഗെ​യി​ന്‍' എ​ന്നാ​ണ് സ​ച്ചി​ന്‍റെ സെ​ഷ​ന്‍റെ പേ​ര്. മ​റ്റു മു​ൻ താ​ര​ങ്ങ​ളും സ​ച്ചി​നൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ക്ക് വേ​ണ്ടി ആ​റു ലോ​ക​ക​പ്പു​ക​ൾ ക​ളി​ച്ച താ​രം 2,278 റ​ൺ​സ് വാ​രി​ക്കൂ​ട്ടി. 2003ല്‍ 11 ​ഇ​ന്നിംഗ്സി​ല്‍ നി​ന്നും 673 റ​ണ്‍​സാ​ണ് സ​ച്ചി​ന്‍ വാ​രി​ക്കൂ​ട്ടി​യ​ത്. 24 വ​ർ​ഷ​ത്തെ ക്രി​ക്ക​റ്റ് ക​രി​യ​റി​ൽ 34,357 റ​ൺ​സാ​ണ് ഇ​തി​ഹാ​സ താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം.