ഇംഗ്ലണ്ടിന് ബാറ്റിംഗ്
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്‍റെ ഉദ്ഘാടന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. 200-ാം ഏകദിനത്തിനിറങ്ങുന്ന ഇംഗ്ലീഷ് നായകൻ എയിൻ മോർഗന് ടോസിലെ ഭാഗ്യം ഒപ്പം നിന്നില്ല. ഇംഗ്ലണ്ട് പേസ് നിരയിലെ പുത്തൻ താരോദയം ജോഫ്ര ആർച്ചർ ഉദ്ഘാടന മത്സരത്തിൽ അന്തിമ ഇലവനിൽ സ്ഥാനം നേടി.

പരിക്കേറ്റ ഡെയിൽ സ്റ്റെയിൻ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. സ്റ്റെയിന് ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടമാകുമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ് പറഞ്ഞു.