ആ കോഹിനൂർ ഇങ്ങുകൊണ്ടുപോരേ...
ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയോട് ആരാധകർ ഒരു കാര്യം ആവശ്യപ്പെട്ടു...
കോഹ്ലി, പണ്ട് ഇംഗ്ലീഷുകാർ ഇന്ത്യയിൽനിന്നുകൊണ്ടുപോയ ആ കോഹിനൂർ രത്നം ഇങ്ങുകൊണ്ടുപോരൂ... ട്വിറ്ററിലാണ് ഈ രസകരമായ കമന്റ് വന്നത്. ലോകകപ്പിനു മുന്നോടിയായി ടീം ക്യാപ്റ്റന്മാർ ബെക്കിങാം കൊട്ടാരത്തിലെത്തിയാണ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. ട്രോളർമാരും സംഭവം രസകരമാക്കി. എന്താണ് വേണ്ടതെന്ന് രാജ്ഞി ചോദിക്കുന്നതായും കോഹിനൂർ വേണമെന്ന് കോഹ്ലി മറുപടി പറയുന്നതായും ട്രോളർമാർ കമന്റ് ഇട്ടു.
രാജ്ഞിയുമായുള്ള ടീം ക്യാപ്റ്റന്മാരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ രാജകുടുംബത്തിന്റെ ഒൗദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.