സ്റ്റോക്ക് ഷോക്ക്
ലണ്ടൻ: ഓവലിൽ ആദ്യ ഓവറിൽ മാത്രമാണ് ദക്ഷിണാഫ്രിക്കയെ കാണാൻ സാധിച്ചത്. ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ ആദ്യ ഓവർ എറിയാനെത്തിയ ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ രണ്ടാം പന്തിൽ ജോണി ബെയർസ്റ്റോയെ പുറത്താക്കി. തുടർന്നങ്ങോട്ട് ഇംഗ്ലീഷ് പടയാളികൾ ദക്ഷിണാഫ്രിക്കയിലേക്ക് ഇരച്ചു കയറുകയായിരുന്നു. ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടുകാരുടെ പടയോട്ടത്തിനൊടുവിൽ ദക്ഷിണാഫ്രിക്ക കീഴടക്കി ഇംഗ്ലീഷ് സംഘം വെന്നിക്കൊടി പാറിച്ചു. 104 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്.
റോയ്, റൂട്ട്, മോർഗൻ, സ്റ്റോക്സ്...
സ്കോർബോർഡിൽ ഒരു റണ്‍ ഉള്ളപ്പോൾ ബെയർസ്റ്റോയെ (പൂജ്യം) നഷ്ടപ്പെട്ട ഇംഗ്ലീഷുകാർ കരുതലോടെയാണ് തുടർന്ന് ബാറ്റേന്തിയത്. ജെസണ്‍ റോയിയും (54 റണ്‍സ്) ജോ റൂട്ടും (51 റണ്‍സ്) സ്കോർ മുന്നോട്ടു കൊണ്ടുപോയി. 8.2-ാം ഓവറിൽ ആതിഥേയർ 50ൽ എത്തി. 17-ാം ഓവറിൽ ഡ്രിങ്ക്സിനു പിരിയുന്പോൾ ഇംഗ്ലണ്ട് സ്കോർ ഒരു വിക്കറ്റിന് 100. ഇംഗ്ലണ്ടിനായി ഇയോൻ മോർഗനും (57 റൺസ്) ബെൻ സ്റ്റോക്സും (89 റൺസ്) നാലാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് സ്ഥാപിച്ചു.
പരിക്കേറ്റ് തുടക്കം
ദക്ഷിണാഫ്രിക്കയുടെ തുടക്കം മുതൽ പിഴവായിരുന്നു. ഓപ്പണർ ഹഷിം അംല പരിക്കേറ്റ് റിട്ടയേർഡ് ഹർട്ട് ആയി. ജോഫ്ര ആർച്ചറിന്റെ 144.8 കിലോമീറ്റർ വേഗത്തിലെത്തിയ പന്ത് അംലയുടെ ഹെൽമറ്റിൽ ഇടിച്ചായിരുന്നു പരിക്കേറ്റത്. ഈ ലോകകപ്പിൽ ഏവരും ഭയക്കേണ്ടവനാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു ആർച്ചറിന്റെ ആ ബുള്ളറ്റ് ബൗണ്‍സർ. 0.47 സെക്കൻഡ് റിയാക്ഷനേ അംലയ്ക്ക് അപ്പോഴുണ്ടായിരുന്നുള്ളൂ. ആദിൽ റഷീദിന്റെ പന്തിൽ ഫുൽക്വായോയെ (24 റണ്‍സ്) പുറത്താക്കാൻ സ്റ്റോക്സ് എടുത്ത ക്യാച്ച് ഈ ലോകകപ്പിൽ വീണ്ടും ചർച്ചയാകുന്ന തരത്തിലുള്ളതായിരുന്നു.
സ്കോർബോർഡ്/ ടോസ്: ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ട് ബാറ്റിംഗ്: ജെസണ്‍ റോയ് സി ഡുപ്ലസി ബി പ്ലങ്കെറ്റ് 54, ബെയർസ്റ്റോ സി ഡികോക്ക് ബി ഇമ്രാൻ താഹിർ 0, ജോ റൂട്ട് സി ഡുമിനി ബി റബാദ 51, മോർഗൻ സി മർക്രാം ബി താഹിർ 57, സ്റ്റോക്സ് സി അംല ബി എൻഗിഡി 89, ബട്ലർ ബി എൻഗിഡി 18, മൊയീൻ അലി സി ഡുപ്ലസി ബി എൻഗിഡി 3, ക്രിസ് വോക്സ് സി ഡുപ്ലസി ബി റബാദ 13, പ്ലങ്കെറ്റ് നോട്ടൗട്ട് 9, ആർച്ചർ നോട്ടൗട്ട് 7, എക്സ്ട്രാസ് 10, ആകെ 50 ഓവറിൽ എട്ടിന് 311.
വിക്കറ്റ് വീഴ്ച: 1/1, 107/2, 111/3, 217/4, 247/5, 260/6, 285/7, 300/8.
ബൗളിംഗ്: താഹിർ 10-0-66-2, എൻഗിഡി 10-0-66-3, റബാദ 10-0-66-2, പ്രിട്ടോറിയസ് 7-0-42-0, ഫുൽ
ക്വായോ 8-0-44-1, ഡുമിനി 2-0-14-0, മർക്രാം 3-0-16-0.
ദക്ഷിണാഫ്രിക്ക ബാറ്റിംഗ്: ഡികോക്ക് സി റൂട്ട് ബി പ്ലങ്കെറ്റ് 68, അംല സി ബട്ലർ ബി പ്ലങ്കെറ്റ് 13, മർക്രാം സി റൂട്ട് ബി ആർച്ചർ 11, ഡുപ്ലസി സി മൊയീൻ അലി ബി ആർച്ചർ 5, വാൻഡർ ഡസൻ സി അലി ബി ആർച്ചർ 50, ഡുമിനി സി സ്റ്റോക്സ് ബി അലി 8, പ്ലിട്ടോറിയസ് റണ്ണൗട്ട് 1, ഫുൽക്വായോ സി സ്റ്റോക്സ് ബി ആദിൽ റഷീദ് 24, റബാദ സി പ്ലങ്കെറ്റ് ബി സ്റ്റോക്സ് 11, എൻഗിഡി നോട്ടൗട്ട് 6, താഹിർ സി റൂട്ട് ബി സ്റ്റോക്സ് 0, എക്സ്ട്രാസ് 10, ആകെ 39.5 ഓവറിൽ 207ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 36/1, 44/2, 129/3, 142/4, 144/5, 167/6, 180/7, 193/8, 207/9, 207/10.
ബൗളിംഗ്: വോക്സ് 5-0-24-0, ആർച്ചർ 7-1-27-3, ആദിൽ റഷീദ് 8-0-35-1, മൊയീൻ അലി 10-0-63-1, പ്ലങ്കെറ്റ് 7-0-37-2, സ്റ്റോക്സ് 2.5-0-12-2.