വിൻഡീസിന് ബാറ്റിംഗ്
നോട്ടിംഗ്ഹാം: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. വിൻഡീസ് നിരയിൽ പേസ് ബൗളർ കീമർ റോച്ച് കളിക്കുന്നില്ല. ഓഷെയ്ൻ തോമസും ഷെൽഡണ്‍ കോട്രലുമാണ് പേസ് നിരയെ നയിക്കുന്നത്. ഓൾറൗണ്ടർമാരായി കാർലോസ് ബ്രാത് വൈറ്റും ആ്രന്ദേ റസലും അന്തിമ ഇലവനിൽ സ്ഥാനം നേടി.

വെറ്ററൻ താരം ഷൊയ്ബ് മാലിക്കിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താതെയാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്. മുഹമ്മദ് ആമിറും വഹാബ് റിയാസുമാണ് പേസ് പടയെ നയിക്കുന്നത്. ഓൾറൗണ്ടറായി മുഹമ്മദ് ഹഫീസ് ടീമിലിടം നേടി.