പ​ച്ച​ക്കു​പ്പാ​യ​ക്കാരെ പ​ച്ച​തൊ​ടീച്ചി​ല്ല; വി​ൻ​ഡീ​സി​ന് 106 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
നോ​ട്ടിം​ഗ്ഹാം: പാ​ക്കി​സ്ഥാ​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 106 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. വെ​സ്റ്റ് ഇ​ൻ​ഡീ​സ് പേ​സ് ബൗ​ളിം​ഗി​നു മു​ന്നി​ൽ മു​ട്ടു​കു​ത്തി​യ പാ​ക്കി​സ്ഥാ​ൻ 105 റ​ൺ​സി​നു പു​റ​ത്താ​യി. ജാ​സ​ൺ ഹോ​ൾ​ഡ​ർ, ഓ​ഷെ​യ്ൻ തോ​മ​സ്, ഷെ​ൽ​ഡ​ണ്‍ കോ​ട്ര​ൽ, ആ​ന്ദ്രേ റ​സ​ൽ പേ​സ് പ​ട പാ​ക്കി​സ്ഥാ​നെ 21.4 ഓ​വ​റി​ൽ എ​റി​ഞ്ഞി​ട്ടു. ഫ​ഖാ​ർ സ​മാ​നും (22) ബാ​ബ​ർ അ​സ​മും (22) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചത്.

പാ​ക് നി​ര​യി​ൽ ഏ​ഴു പേ​ർ​ക്ക് ര​ണ്ട​ക്കം കാ​ണാ​നാ​യി​ല്ല. പ​ച്ച​ക്കു​പ്പാ​യ​ക്കാ​ർ​ക്ക് മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ പോ​ലും സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​സാ​ന വി​ക്ക​റ്റി​ൽ വ​ഹാ​ബ് റി​യാ​സും (17) മു​ഹ​മ്മ​ദ് ആ​മീ​റും (3) ചേ​ർ​ന്നു നേ​ടി​യ 22 റ​ൺ​സാ​ണ് പാ​ക് ഇ​ന്നിം​ഗ്സി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടു​കെ​ട്ട്. ഓ​ഷ​ൻ തോ​മ​സ് നാ​ലും ജാ​സ​ൺ ഹോ​ൾ​ഡ​ർ മൂ​ന്നും റ​സ​ൽ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. റ​സ​ൽ മൂ​ന്നോ​വ​റി​ൽ നാ​ലു റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​ത്.

വി​ൻ​ഡീ​സ് നി​ര​യി​ൽ പേ​സ് ബൗ​ള​ർ കീ​മ​ർ റോ​ച്ച് ക​ളി​ക്കു​ന്നി​ല്ല. ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യി കാ​ർ​ലോ​സ് ബ്രാ​ത് വൈ​റ്റും ആ്ര​ന്ദേ റ​സ​ലും അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം നേ​ടി. വെ​റ്റ​റ​ൻ താ​രം ഷൊ​യ്ബ് മാ​ലി​ക്കി​നെ അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് പാ​ക്കി​സ്ഥാ​ൻ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മു​ഹ​മ്മ​ദ് ആ​മി​റും വ​ഹാ​ബ് റി​യാ​സു​മാ​ണ് പേ​സ് പ​ട​യെ ന​യി​ക്കു​ന്ന​ത്. ഓ​ൾ​റൗ​ണ്ട​റാ​യി മു​ഹ​മ്മ​ദ് ഹ​ഫീ​സ് ടീ​മി​ലി​ടം നേ​ടി.