ഗെ​യ്ൽ ഗെ​യിം..! വി​ൻ​ഡീ​സി​ന് അ​നാ​യാസ ജ​യം
നോ​ട്ടിം​ഗ്ഹാം: ക്രി​സ് ഗെ​യ്ൽ തു​മ്മി​യാ​ൽ തെ​റി​ക്കു​ന്ന സ്കോ​ർ മാ​ത്ര​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ വ​ച്ചു​നീ​ട്ടി​യ​ത്. ഗെ​യ്‌​ൽ പ​ട​ക്കം​പൊ​ട്ടു​ന്ന​തു​പോ​ലെ തു​ട​ങ്ങി​യെ​ങ്കി​ലും ഇ​ട​യി​ൽ വി​ല്ല​നാ​യ ന​ടു​വേ​ദ​ന പി​ടി​ച്ചു​നി​ർ​ത്തി. എ​ന്നി​ട്ടും വി​ൻ​ഡീ​സ് അ​നാ​യാ​സം 105 റ​ൺ​സി​ന്‍റെ പാ​ക് ല​ക്ഷ്യം ഭേ​ദി​ച്ചു. അ​ർ​ധ സെ​ഞ്ചു​റി​യു​മാ​യി ഗെ​യ്ൽ (50) ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ പാ​ക്കി​സ്ഥാ​നെ ചെ​ങ്ക​ൽ​കു​പ്പാ​യ​ക്കാ​ർ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ചെ​റു സ്കോ​റി​ൽ പാ​ക്കി​സ്ഥാ​ൻ ഒ​തു​ങ്ങി​യ​തോ​ടെ ഗെ​യ്‌​ലി​ന്‍റെ പ്ര​ക​ട​നം മാ​ത്ര​മാ​യി ശ്ര​ദ്ധാ​കേ​ന്ദ്രം. ഗെ​യ്ൽ അ​ടി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും പു​റം​വേ​ദ​ന ര​സം​കൊ​ല്ലി​യാ​യി. എ​ന്നി​ട്ടും നാ​ലു ഫോ​റും മൂ​ന്നു സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ഗെ​യ്ൽ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്. ബൗ​ണ്ട​റി​ക​ളി​ലൂ​ടെ 42 റ​ൺ​സ് നേ​ടി​യ ഗെ​യ്ൽ ഓ​ടി​യെ​ടു​ത്ത​ത് എ​ട്ട് റ​ൺ​സ് മാ​ത്രം.

മൂ​ന്നു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​ക്കോ​ളാ​സ് പൂ​ര​ൻ (പു​റ​ത്താ​കാ​തെ 34) ക​ളി കൈ​വി​ടാ​തെ വി​ജ​യം ഉ​റ​പ്പി​ച്ചു. അ​നാ​യാ​സം ജ​യി​ക്കാ​വു​ന്ന മ​ത്സ​ര​ത്തി​ൽ അ​നാ​വി​ശ്യ തി​ടു​ക്കം കാ​ണി​ച്ച് മൂ​ന്നു വി​ക്ക​റ്റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​തു മാ​ത്ര​മാ​ണ് വി​ൻ​ഡീ​സി​നു​ണ്ടാ​യ പി​ഴ​വ്. ബോ​ളിം​ഗി​ലെ മേ​ൽ​ക്കൈ ബാ​റ്റിം​ഗി​ലും തു​ട​ർ​ന്ന വി​ൻ​ഡീ​സ് 13.4 ഓ​വ​റി​ൽ മ​ത്സ​രം തീ​ർ​ത്തു.

നേ​ര​ത്തെ വി​ൻ​ഡീ​സ് പേ​സ് ബൗ​ളിം​ഗി​നു മു​ന്നി​ൽ മു​ട്ടു​കു​ത്തി​യ പാ​ക്കി​സ്ഥാ​ന് 105 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ജാ​സ​ൺ ഹോ​ൾ​ഡ​ർ, ഓ​ഷെ​യ്ൻ തോ​മ​സ്, ഷെ​ൽ​ഡ​ണ്‍ കോ​ട്ര​ൽ, ആ​ന്ദ്രേ റ​സ​ൽ പേ​സ് പ​ട പാ​ക്കി​സ്ഥാ​നെ 21.4 ഓ​വ​റി​ൽ എ​റി​ഞ്ഞി​ട്ടു. ഫ​ഖാ​ർ സ​മാ​നും (22) ബാ​ബ​ർ അ​സ​മും (22) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​യ​ത്.

പാ​ക് നി​ര​യി​ൽ ഏ​ഴു പേ​ർ​ക്ക് ര​ണ്ട​ക്കം കാ​ണാ​നാ​യി​ല്ല. പ​ച്ച​ക്കു​പ്പാ​യ​ക്കാ​ർ​ക്ക് മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ പോ​ലും സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​സാ​ന വി​ക്ക​റ്റി​ൽ വ​ഹാ​ബ് റി​യാ​സും (17) മു​ഹ​മ്മ​ദ് ആ​മീ​റും (3) ചേ​ർ​ന്നു നേ​ടി​യ 22 റ​ൺ​സാ​ണ് പാ​ക് ഇ​ന്നിം​ഗ്സി​ലെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടു​കെ​ട്ട്. ഓ​ഷ​ൻ തോ​മ​സ് നാ​ലും ജാ​സ​ൺ ഹോ​ൾ​ഡ​ർ മൂ​ന്നും റ​സ​ൽ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. റ​സ​ൽ മൂ​ന്നോ​വ​റി​ൽ നാ​ലു റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്ത​ത്.