വ​​ന്പ​​നെ​​തി​​രേ കു​​ഞ്ഞ​​ൻ
ബ്രി​​സ്റ്റ​​ൾ: ലോ​​ക​​ക​​പ്പ് കി​​രീ​​ട നേ​​ട്ട​​ത്തി​​ൽ ആ​​റാം ത​​ന്പു​​രാ​​ക്കന്മാ​​രാ​​കാ​​ൻ കോ​​പ്പു​​കൂ​​ട്ടു​​ന്ന ഓ​​സ്ട്രേ​​ലി​​യ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തെ കു​​ഞ്ഞ​ന്മാ​​രാ​​യ അ​​ഫ്ഗാ​​നി​​സ്ഥ​​നു​​മാ​​യി ഇ​​ന്ന് ഏ​​റ്റു​​മു​​ട്ടും. ബ്രി​​സ്റ്റ​​ൾ കൗ​​ണ്ടി ഗ്രൗ​​ണ്ടി​​ൽ വൈ​​കു​​ന്നേ​​രം ആ​​റി​​നാ​​ണ് മ​​ത്സ​​രം. ഈ ​​ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ ഡേ-​​നൈ​​റ്റ് മ​​ത്സ​​ര​​മാ​​ണ് ഇ​​തെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്.

2015ലെ ​​ചാ​​ന്പ്യ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​​ണ്ടി​​നെ കെ​​ട്ടു​​കെ​​ട്ടി​​ച്ച​​ത് അ​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ് ന​​ല്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പ്ര​​ക​​ട​​നം അ​​തു​​ല്യ​​മാ​​ണെ​​ന്ന​​താ​​ണ് ച​​രി​​ത്രം. ഹാ​​ട്രി​​ക്ക് കി​​രീ​​ടം നേ​​ടി​​യ ച​​രി​​ത്ര​​വും ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു മാ​​ത്രം സ്വ​​ന്തം.

മ​​റു​​വ​​ശ​​ത്ത് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി​​യ ആ​​വേ​​ശ​​വു​​മാ​​യാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ എ​​ത്തു​​ന്ന​​ത്. ഏ​​ത് ടീ​​മി​​നെ​​യും അ​​ട്ടി​​മ​​റി​​ക്കാ​​ൻ കെ​​ൽ​​പ്പു​​ള്ള​​വ​​രാ​​ണ് ത​​ങ്ങ​​ളെ​​ന്ന് അ​​ടി​​വ​​ര​​യി​​ടു​​ന്ന​​താ​​യി​​രു​​ന്നു പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ജ​​യം. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ വ​​ജ്രാ​​യു​​ധം സ്പി​​ന്ന​​ർ​​മാ​​രാ​​യ റ​​ഷീ​​ദ് ഖാ​​നും മു​​ഹ​​മ്മ​​ദ് ന​​ബി​​യു​​മാ​​ണ്.

ച​​രി​​ത്രം

1987 മു​​ത​​ൽ 2015വ​​രെ​​യാ​​യി അ​​ഞ്ച് കി​​രീ​​ട​​ങ്ങ​​ൾ ഓ​​സ്ട്രേ​​ലി​​യ നേ​​ടി​​യി​​ട്ടു​​ണ്ട്. ലോ​​ക​​ക​​പ്പി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഒ​​രു ത​​വ​​ണ മാ​​ത്ര​​മാ​​ണ് നേ​​ർ​​ക്കു​​നേ​​ർ വ​​ന്ന​​ത്. അ​​ന്ന് ജ​​യം ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി​​രു​​ന്നു. ര​​ണ്ട് ത​​വ​​ണ റ​​ണ്ണേ​​ഴ്സ് അ​​പ്പു​​മാ​​യി​​ട്ടു​​ണ്ട് കം​​ഗാ​​രു​​ക്ക​​ൾ. 2015 ലോ​​ക​​ക​​പ്പി​​ൽ ക​​ളി​​ച്ച പ​​രി​​ച​​യം മാ​​ത്ര​​മാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​ള്ള​​ത്.

ഇ​​വ​​രെ ശ്ര​​ദ്ധി​​ക്കു​​ക

സ്റ്റീ​​വ് സ്മി​​ത്ത്: പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തി​​നു​​ശേ​​ഷം ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​യ സ്മി​​ത്ത് മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്.

റ​​ഷീ​​ദ് ഖാ​​ൻ: ഉ​​ജ്വ​​ല ഫോ​​മി​​ലാ​​ണ് റ​​ഷീ​​ദ് ഖാ​​ൻ. ഐ​​സി​​സി ബൗ​​ളിം​​ഗ് റാ​​ങ്കി​​ൽ മൂ​​ന്നാ​​മ​​താ​​ണ് താ​​രം. 2015 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഏ​​റ്റ​​വും അ​​ധി​​കം വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​തി​​ൽ ര​​ണ്ടാം​​സ്ഥാ​​ന​​ത്താ​​ണ് (125 വി​​ക്ക​​റ്റ്).