കോ​​ഹ്‌​ലി​​യു​​ടെ ബൗ​​ളിം​​ഗ്
ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​നെ​​റ്റ്സി​​ൽ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ന​​ത്തി​​ൽ ഏ​​റെ നേ​​രം ചെല​​വ​​ഴി​​ച്ച​​താ​​ണ് ഇ​​പ്പോ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ ച​​ർ​​ച്ചാ വി​​ഷ​​യം. സ​​താം​​പ്ട​​ണി​​ൽ ന​​ട​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​ണ് കോ​​ഹ്‌​ലി ​ത​​ന്‍റെ ബൗ​​ളിം​​ഗ് മി​​ക​​വ് വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​ത്.

സാ​​ധാ​​ര​​ണ ഗ​​തി​​യി​​ൽ നെ​​റ്റ്സി​​ൽ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​നം മാ​​ത്രം ന​​ട​​ത്താ​​റു​​ള്ള കോ​​ഹ്‌​ലി ​ബൗ​​ളിം​​ഗി​​നും സ​​മ​​യം ചെ​​ല​​വ​​ഴി​​ച്ച​​ത് ആ​​രാ​​ധ​​ക​​ർ ആ​​വേ​​ശ​​ത്തോ​​ടെ​​യാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. ഓ​​ഫ് ക​​ട്ട​​റു​​ക​​ളാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ പ്ര​​ധാ​​ന​​മാ​​യും പ​​രീ​​ക്ഷി​​ച്ച​​ത്. ബാ​​റ്റിം​​ഗി​​ൽ വി​വി​ധ റി​​ക്കാ​​ർ​​ഡു​​ക​​ൾ പി​​ന്നി​​ടു​​ന്ന കോ​​ഹ്‌​ലി​​ക്ക് ഇ​​തു​​വ​​രെ ബൗ​​ളിം​​ഗി​​ൽ മി​​ക​​വ് കാ​​ണി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​തു​​വ​​രെ ഇ​​ന്ത്യ​​ക്കു വേ​​ണ്ടി ക​​ളി​​ച്ച 227 ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 48 എ​​ണ്ണ​​ത്തി​​ൽ മാ​​ത്ര​​മാ​​ണ് കോ​​ഹ്‌​ലി ​പ​​ന്തെ​​റി​​ഞ്ഞ​​ത്. ഇ​​തി​​ൽ നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ നെ​​റ്റ്സി​​ൽ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ ബി​​സി​​സി​​ഐ ത​​ങ്ങ​​ളു​​ടെ ഒൗ​​ദ്യോ​​ഗി​​ക ട്വി​​റ്റ​​ർ അ​​ക്കൗ​​ണ്ടി​​ൽ പ​​ങ്കു​​വ​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ക്ക് മ​​റ്റൊ​​രു ബൗ​​ളിം​​ഗ് സാ​​ധ്യ​​ത​​കൂ​​ടി ല​​ഭി​​ച്ചെ​​ന്നും, ഇ​​ത് ഇ​​ന്ത്യ​​യു​​ടെ ആ​​റാം ബൗ​​ളിം​​ഗ് ഓാ​​പ്ഷ​​നാ​​ണെ​​ന്നു​​മാ​​ണ് ആ​​രാ​​ധ​​ക​​ർ ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ച​​ത്.