വി​​ൻ​​ഡീ​​സ് വെ​​ള്ളി​​ടി
നോ​​ട്ടി​​ങാം​​ഷെ​​യ​​ർ: ഒ​​രു ഇ​​ടി​​യും മി​​ന്ന​​ലു​​മേ ക​​ണ്ടു​​ള്ളൂ... എ​​ന്നു പ​​റ​​ഞ്ഞ അ​​വ​​സ്ഥ​​യി​​ലാ​​ണ് പാ​​ക്കി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ടീം. ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ വെ​​ള്ളി​​ടി​​ക്കു മു​​ന്നി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ഭ​​സ്മം. 21.4 ഓ​​വ​​റി​​ൽ 105 റ​​ണ്‍​സി​​ന് പാ​​ക്കി​​സ്ഥാ​​നെ എ​​റി​​ഞ്ഞി​​ട്ട വി​​ൻ​​ഡീ​​സ് 13.4 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം നേ​​ടി.

ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ഏ​​റ്റ​​വും നാ​​ണം​​കെ​​ട്ട തോ​​ൽ​​വി​​യാ​​യി അ​​ത്. 218 പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​യി​​രു​​ന്നു വി​​ൻ​​ഡീ​​സ് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ഏ​​റ്റ​​വും ചെ​​റി​​യ ര​​ണ്ടാ​​മ​​ത്തെ സ്കോ​​റാ​​ണ് 105. ട്രെ​​ന്‍റ് ബ്രി​​ഡ്ജ് ഗ്രൗ​​ണ്ടി​​ൽ ഒ​​രു ടീം ​​നേ​​ടു​​ന്ന ഏ​​റ്റ​​വും കു​​റ​​ഞ്ഞ ര​​ണ്ടാ​​മ​​ത്തെ സ്കോ​​റും 105 ആ​​ണ്. 2009ൽ ​​കൗ​​ണ്ടി ടീം ​​നോ​​ട്ടി​​ങാം​​ഷെ​​യ​​ർ നേ​​ടി​​യ 57 റ​​ണ്‍​സാ​​ണ് ഏ​​റ്റ​​വും കു​​റ​​ഞ്ഞ സ്കോ​​ർ.

പേ​​സ് ആ​​ക്ര​​മ​​ണം

പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ കാ​​ലി​​സ്പോ സം​​ഗീ​​ത​​മാ​​യി​​രു​​ന്നു ട്രെ​​ന്‍റ് ബ്രി​​ഡ്ജ് മൈ​​താ​​ന​​ത്ത് അ​​ര​​ങ്ങേ​​റി​​യ​​ത്. ഓ​​പ്പ​​ണിം​​ഗ് ബൗ​​ളിം​​ഗി​​നെ​​ത്തി​​യ ഷെ​​ൽ​​ഡ​​ണ്‍ കാ​​ട്ര​​ൽ മു​​ത​​ൽ ഒ​​ഷെ​​യ്ൻ തോ​​മ​​സ് വ​​രെ​​യു​​ള്ള​​വ​​രു​​ടെ ഷോ​​ർ​​ട്ട്, ലെം​​ഗ്ത് ബോ​​ൾ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പാ​​ക് ബാ​​റ്റ്സ്മാ​ന്മാ​​ർ​​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​താ​​യി. പാ​​ക് ഇ​​ന്നിം​​ഗ്സി​​ൽ ഫ​​ഖ​​ർ സ​​മാ​​ൻ (22 റ​​ണ്‍​സ്), ബാ​​ബ​​ർ അ​​സം (22 റ​​ണ്‍​സ്), മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് (16 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം ക​​ണ്ട​​ത്.

ഗെ​​യ്ൽ പ​​വ​​ർ

106 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ക്രീ​​സി​​ലെ​​ത്തി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നാ​​യി ക്രി​​സ് ഗെ​​യ്ൽ ത​​ക​​ർ​​ത്ത​​ടി​​ച്ചു. 34 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം ഗെ​​യ്ൽ 50 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. അ​​തോ​​ടെ ബാ​​ക്കി​​യു​​ള്ള​​വ​​രു​​ടെ പ​​ണി പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞു. ഗെ​​യ്‌​ലി​​നെ​​യും ഷാ​​യ് ഹോ​​പ്പി​​നെ​​യും ഡാ​​ര​​ൻ ബ്രാ​​വോ​​യെ​​യും പു​​റ​​ത്താ​​ക്കി മു​​ഹ​​മ്മ​​ദ് അ​​മീ​​ർ വി​​ൻ​​ഡീ​​സി​​ന്‍റെ മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ​​ക്കും ഉ​​ട​​മ​​യാ​​യി.

1992 മ​​റ​​ക്ക​​രു​​ത്

1992ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 74 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യ​​താ​​ണ് പാ​​ക് ടീ​​മി​​ന്‍റെ ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​ർ. അ​​ന്ന് 74 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യെ​​ങ്കി​​ലും മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​യി​​രു​​ന്നി​​ല്ല. ഓ​​സ്ട്രേ​​ലി​​യ​​യും ന്യൂ​​സി​​ല​​ൻ​​ഡും സം​​യു​​ക്ത​​മാ​​യി ആ​​തി​​ഥേ​​യ​​രാ​​യ 92 ലോ​​ക​​ക​​പ്പി​​ൽ പാ​​ക്കി​​സ്ഥാ​​ൻ കി​​രീ​​ട​​വു​​മാ​​യാ​​ണ് നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്
പാ​​ക്കി​​സ്ഥാ​​ൻ ബാ​​റ്റിം​​ഗ്: ഇ​​മാം ഉ​​ൾ ഹ​​ഖ് സി ​​ഹോ​​പ്പ് ബി ​​കോ​​ട്ര​​ൽ 2, സ​​മാ​​ൻ ബി ​​റ​​സ​​ൽ 22, അ​​സം സി ​​ഹോ​​പ് ബി ​​തോ​​മ​​സ് 22, സൊ​​ഹൈ​​ൽ സി ​​ഹോ​​പ് ബി ​​റ​​സ​​ൽ 8, സ​​ർ​​ഫ്രാ​​സ് സി ​​ഹോ​​പ് ബി ​​ഹോ​​ൾ​​ഡ​​ർ 8, മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് സി ​​കോ​​ട്ര​​ൽ ബി ​​തോ​​മ​​സ് 16, ഇ​​മാ​​ദ് വ​​സിം സി ​​ഗെ​​യ്ൽ ബി ​​ഹോ​​ൾ​​ഡ​​ർ 1, ഷ​​ദാ​​ബ് ഖാ​​ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​തോ​​മ​​സ് 0, ഹ​​സ​​ൻ അ​​ലി സി ​​കോ​​ട്ര​​ൽ ബി ​​ഹോ​​ൾ​​ഡ​​ർ 1, വ​​ഹാ​​ബ് റി​​യാ​​സ് ബി ​​തോ​​മ​​സ് 18, മു​​ഹ​​മ്മ​​ദ് അ​​മീ​​ർ നോ​​ട്ടൗ​​ട്ട് 3, എ​​ക്സ്ട്രാ​​സ് 4, ആ​​കെ 21.4 ഓ​​വ​​റി​​ൽ 105.
വി​​ക്ക​​റ്റ് വീ​​ഴ്ച: 17/1, 35/2, 45/3, 62/4, 75/5, 77/6, 78/7, 81/8, 83/9, 105/10.
ബൗ​​ളിം​​ഗ്: ഷെ​​ൽ​​ഡ​​ണ്‍ കോ​​ട്ര​​ൽ 4-0-18-1, ഹോ​​ൾ​​ഡ​​ർ 5-0-42-3, ആ​ന്ദ്രേ റ​​സ​​ൽ 3-1-4-2, കാ​​ർ​​ലോ​​സ് ബ്രാ​​ത്‌​വൈ​​റ്റ് 4-0-14-0, ഒ​​ഷെ​​യ്ൻ തോ​​മ​​സ് 5.4-0-27-4.

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ബാ​​റ്റിം​​ഗ്: ക്രി​​സ് ഗെ​​യ്ൽ സി ​​ഷ​​ദാ​​ബ് ബി ​​അ​​മീ​​ർ 50, ഹോ​​പ്പ് സി ​​ഹ​​ഫീ​​സ് ബി ​​അ​​മീ​​ർ 11, ഡാ​​ര​​ൻ ബ്രാ​​വോ സി ​​ബാ​​ബ​​ർ അ​​സം ബി ​​അ​​മീ​​ർ 0, നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ നോ​​ട്ടൗ​​ട്ട് 34, ഹെ​​റ്റ്മേ​​യ​​ർ നോ​​ട്ടൗ​​ട്ട് 7, എ​​ക്സ്ട്രാ​​സ് 6, ആ​​കെ 13.4 ഓ​​വ​​റി​​ൽ മൂ​​ന്നി​​ന് 108.
വി​​ക്ക​​റ്റ് വീ​​ഴ്ച: 36/1, 46/2, 77/3.
ബൗ​​ളിം​​ഗ്: മു​​ഹ​​മ്മ​​ദ് അ​​മീ​​ർ 6-0-26-3, ഹ​​സ​​ൻ അ​​ലി 4-0-39-0, വ​​ഹാ​​ബ് റി​​യാ​​സ് 3.4-1-40-0.