ഓസീസിനു ജയം
ബ്രി​​സ്റ്റ​​ൾ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് കി​രീ​ടം നി​ല​നി​ർ​ത്താ​നൊ​രു​ങ്ങു​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്ക് ഇം​ഗ്ല​ണ്ട് മ​ണ്ണി​ൽ വി​ജ​യ​ത്തു​ട​ക്കം. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ൽ​സ​ര​ത്തി​ൽ ഏ​ഴു വി​ക്ക​റ്റി​നാ​ണ് ഓ​സീ​സിന്‍റെ വി​ജ​യം. ടോ​സ് നേ​ടി ബാ​റ്റിംഗ് തി​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 38.2 ഓ​വ​റി​ൽ 207 റ​ൺസി​നു പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിംഗിൽ ഓ​പ്പ​ണ​ർ​മാ​ർ ആ​രോ​ണ്‍ ഫി​ഞ്ച്, ഡേ​വി​ഡ് വാ​ർ​ണ​ർ എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​തോ​ടെ ഓ​സീ​സ് അ​നാ​യാ​സം വി​ജ​യ​ത്തി​ലെ​ത്തി. 34.5 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ലാ​ണ് ഓ​സീ​സ് വി​ജ​യ​ത്തി​ലെ​ത്തി​യ​ത്.

49 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ഏ​​ഴ് ഫോ​​റും അ​​ട​​ക്കം 51 റ​​ണ്‍​സ് നേ​​ടി​​യ ന​​ജി​​ബു​​ള്ള സാ​​ഡ്ര​​ൻ ആ​​ണ് അ​​ഫ്ഗാ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. ക്യാ​​പ്റ്റ​​ൻ ഗു​​ൽ​​ബാ​​ദി​​ൻ നൈ​​ബ് 33 പ​​ന്തി​​ൽ 31ഉം ​​റ​​ഹ്‌​മ​​ത് ഷാ 60 ​​പ​​ന്തി​​ൽ 43ഉം ​​റ​​ണ്‍​സ് വീ​​തം സ്വ​​ന്ത​​മാ​​ക്കി. 11 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 27 റ​​ണ്‍​സ് എ​​ടു​​ത്ത റ​​ഷീ​​ദ് ഖാ​​ൻ ആ​​ണ് അ​​ഫ്ഗാ​​ന്‍റെ സ്കോ​​ർ 200 ക​​ട​​ത്തി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി പാ​​റ്റ് ക​​മ്മി​​ൻ​​സ് 8.2 ഓ​​വ​​റി​​ൽ 40 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​നി​​സ് ര​​ണ്ടും ആ​​ദം സാം​​പ മൂ​​ന്നും വി​​ക്ക​​റ്റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി.

208 റ​ണ്‍​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ ആ​രോ​ണ്‍ ഫി​ഞ്ചും ഡേ​വി​ഡ് വാ​ർ​ണ​റും മി​ക​ച്ച തു​ട​ക്കം ന​ൽ​കി. വാ​ർ​ണ​ർ സാ​വ​ധാ​നം ബാ​റ്റ് വീ​ശി​യ​പ്പോ​ൾ ഫി​ഞ്ച് ആ​ക്ര​മ​ണ മൂ​ഡി​ലാ​യി​രു​ന്നു. 96 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് പി​രി​യു​ന്ന​ത്. 49 പ​ന്തി​ൽ ആ​റു ഫോ​റും നാ​ലു സി​ക്സും സ​ഹി​തം 66 റ​ണ്‍​സ് എ​ടു​ത്ത് ഫി​ഞ്ചി​നെ ഗു​ൽ​ബാ​ദി​ൻ നെ​യ്ബ് പു​റ​ത്താ​ക്കി. മു​ജീ​ബ് ഉ​ർ റ‌​ഹ്‌​മാ​നാ​യി​രു​ന്നു ക്യാ​ച്ച്.