തി​​രി​​ച്ചു​​വ​​ര​​വി​​നു പ്രോ​​റ്റി​​യ​​സ്...
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ടി​​നു മു​​ന്നി​​ൽ ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്ന് ര​​ണ്ടാം പോ​​രി​​നു ക​​ള​​ത്തി​​ൽ. പ്രോ​​റ്റി​​യ​​സ് എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​കാ​​രു​​ടെ എ​​തി​​രാ​​ളി ബം​​ഗ്ലാ​ദേ​​ശ് ആ​​ണ്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ഓ​​വ​​ലി​​ലാ​​ണ് മ​​ത്സ​​രം.

ഇം​​ഗ്ല​​ണ്ടി​​നോ​​ട് 104 റ​​ണ്‍​സി​​ന്‍റെ നാ​​ണം​​കെ​​ട്ട തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ പ്രോ​​റ്റി​​യ​​സി​​ന് ഇ​​ന്ന് ജ​​യം അ​​നി​​വാ​​ര്യ​​മാ​​ണ്. ബം​​ഗ്ലാ​​ദേ​​ശ് ആ​​ക​​ട്ടെ സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യോ​​ട് 95 റ​​ണ്‍​സി​​നു തോ​​റ്റി​​രു​​ന്നു. 2015ൽ ​​ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന ടീ​​മാ​​ണ് ബം​​ഗ്ലാ​ദേ​​ശ്. ഈ ​​ലോ​​ക​​ക​​പ്പി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് ബം​​ഗ്ല ക​​ടു​​വ​​ക​​ൾ ഇ​​റ​​ങ്ങു​​ന്ന​​ത്.

ച​​രി​​ത്രം ഇ​​തു​​വ​​രെ

ലോ​​ക​​ക​​പ്പി​​ൽ ഇ​​രു ടീ​​മു​​ക​​ളും ത​​മ്മി​​ലു​​ള്ള നാ​​ലാ​​മ​​ത് പോ​​രാ​​ട്ട​​മാ​​ണ് ഇ​​ന്ന​​ത്തേ​​ത്. അ​​തി​​ൽ ര​​ണ്ട് ജ​​യം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സ്വ​​ന്ത​​മാ​​ക്കി. 2015 ലോ​​ക​​ക​​പ്പി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​ക്കി​​യ​​തി​​ൽ ബം​​ഗ്ലാ​ദേ​​ശി​​ന്‍റെ പ​​ങ്ക് വ​​ലു​​താ​​ണ്. 2007ൽ ​​ഇ​​ന്ത്യ​​യെ​​യും ബം​​ഗ്ലാ​​ദേ​​ശ് പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. അ​​തി​​നാ​​ൽ ബം​ഗ്ലാ​ദേ​​ശി​​നെ ത​​ള്ളി​​ക്ക​​ള​​യു​​ക അ​​സാ​​ധ്യ​​മാ​​ണ്.

ഇ​​വ​​രെ ശ്ര​​ദ്ധി​​ക്കു​​ക

മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം: ബം​​ഗ്ലാ​ദേ​​ശി​​ന്‍റെ ബാ​​റ്റിം​​ഗ് ക​​രു​​ത്താ​​ണ് മു​​ഷ്ഫി​​ക്ക​​ർ. വി​​ക്ക​​റ്റി​​നു പി​​ന്നി​​ലും മു​​ഷ്ഫി​​ക്ക​​റി​​ന്‍റെ പ്ര​​ക​​ട​​നം മി​​ക​​ച്ച​​തു​​ത​​ന്നെ. 205 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ലെ 191 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി 5558 റ​​ണ്‍​സ് ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്.

ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നി​​ര​​യി​​ലെ ശ്ര​​ദ്ധേ​​യ താ​​ര​​മാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക്. ഇം​ഗ്ല​​ണ്ടി​​നെ​​തി​​രേ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​പ്പോ​​ൾ 68 റ​​ണ്‍​സു​​മാ​​യി ഡി​​കോ​​ക്ക് ആ​​യി​​രു​​ന്നു പ്രോ​​റ്റി​​യ​​സ് നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ർ.