അ​​ങ്ങ​​നെ​​യൊ​​ന്നും വീ​​ഴി​​ല്ല മ​ക്ക​ളേ...
ഇ​​തും ഇ​​തി​​ന​​പ്പു​​റ​​വും ചാ​​ടി​​ക്ക​​ട​​ന്ന​​വ​​നാ​​ണ് എ​​ന്നൊ​​രു സി​​നി​​മ ഡ​​യ​​ലോ​​ഗ് ഉ​​ണ്ട്. അ​​ത് അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ളാ​​ണ് 12-ാം എ​​ഡി​​ഷ​​ൻ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലും അ​​ര​​ങ്ങേ​​റു​​ന്ന​​ത്. വി​​ക്ക​​റ്റി​​ൽ പ​​ന്ത് കൊ​​ണ്ടാ​​ലും ബെ​​യ്ൽ​​സി​​നു കു​​ലു​​ക്ക​​മി​​ല്ല. പ​​ന്തി​​നെ​​യും ബൗ​​ള​​റെ​​യും നോ​​ക്കി ചി​​രി​​ച്ചു​​കൊ​​ണ്ട് ബെ​​യ്ൽ​​സ് സ്റ്റം​​പി​​നു മു​​ക​​ളി​​ൽ അ​​തേ ഇ​​രി​​പ്പ് തു​​ട​​രും, അ​​ന്പ​​ട ഞാ​​നേ എ​​ന്ന ഭാ​​വ​​ത്തി​​ൽ.

ബെ​​യ്ൽ​​സ് അ​​ന​​ങ്ങി​​യാ​​ൽ​​പോ​​ലും താ​​ഴെ വീ​​ഴാ​​തി​​രി​​ക്കു​​ന്ന​​തോ​​ടെ ബാ​​റ്റ്സ്മാ​​ൻ ക്രീ​​സി​​ൽ തു​​ട​​രും. ബാ​​റ്റ്സ്മാ​​ന്‍റെ ഭാ​​ഗ്യ നി​​മി​​ഷ​​മാ​​ണെ​​ങ്കി​​ലും ബൗ​​ള​​ർ​​ക്ക് നി​​രാ​​ശ​​യാ​​ണ് ഫ​​ലം, അ​​ധ്വാ​​നി​​ച്ചി​​ട്ടും പ്ര​​തി​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത അ​​വ​​സ്ഥ!

ഈ ​​ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ട് ത​​വ​​ണ പ​​ന്ത് വി​​ക്ക​​റ്റി​​ൽ കൊ​​ണ്ടി​​ട്ടും ബെ​​യ്ൽ​​സ് താ​​ഴെ വീ​​ഴാ​​തി​​രു​​ന്നു. ലോ​​ക​​ക​​പ്പ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ല​ണ്ടി​​ന്‍റെ ആ​​ദി​​ൽ റ​​ഷീ​​ദി​​ന്‍റെ പ​​ന്ത് വി​​ക്ക​​റ്റി​​ൽ കൊ​​ണ്ടെ​​ങ്കി​​ലും ബൗ​​ണ്ട​​റി ക​​ട​​ന്നു. ഭാ​​ഗ്യ​​വാ​​ൻ എ​​ന്ന് ഏ​​വ​​രും പ​​റ​​ഞ്ഞ ബാ​​റ്റ്സ്മാ​​ൻ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഓ​​പ്പ​​ണ​​ർ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക് ആ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന്യൂ​​സി​​ല​​ൻ​​ഡ്-​​ശ്രീ​​ല​​ങ്ക മ​​ത്സ​​ര​​ത്തി​​ലും സ​​മാ​​ന സം​​ഭ​​വം അ​​ര​​ങ്ങേ​​റി. ഇ​​ത്ത​​വണ ബെ​​യ്ൽ ഇ​​രി​​ക്കു​​ന്നി​​ട​​ത്തു​​നി​​ന്ന് അ​​ന​​ങ്ങാ​​തി​​രു​​ന്ന​​പ്പോ​​ൾ ജീ​​വ​​ൻ ല​​ഭി​​ച്ച​​ത് ല​​ങ്ക​​ൻ ക്യാ​​പ്റ്റ​​ൻ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​ക്ക്, നി​​ർ​​ഭാ​​ഗ്യ​​വാ​​നാ​​യ ബൗ​​ള​​ർ ട്രെ​​ന്‍റ് ബോ​​ൾ​​ട്ടും. ഇ​​ന്നിം​​ഗ്സി​​ലെ അ​​ഞ്ചാം ഓ​​വ​​റി​​ലെ നാ​​ലാം പ​​ന്തി​​ലാ​​യി​​രു​​ന്നു അ​​ത്. ഭാ​​ഗ്യം​​സി​​ദ്ധി​​ച്ച ല​​ങ്ക​​ൻ നാ​​യ​​ക​​ൻ 84 പ​​ന്തി​​ൽ 52 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ടീ​​മി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​യി.

ചൂ​​ടേ​​റി​​യ ച​​ർ​​ച്ച

എ​​ന്ത് സം​​ഭ​​വി​​ച്ചാ​​ലും ര​​ണ്ട് അ​​ഭി​​പ്രാ​​യ​​മു​​ണ്ടെ​​ന്ന​​ത് ലോ​​ക ത​​ത്ത്വം. അ​​ത് ബെ​​യ്ൽ​​സ് വീ​​ഴാ​​ത്ത കാ​​ര്യ​​ത്തി​​ലും മാ​​റ്റ​​മി​​ല്ലാ​​തെ ന​​ട​​ന്നു. സിം​​ഗ് സ്റ്റം​​പ്സും ബെ​​യ്ൽ​​സു​​മാ​​ണ് ഇ​​പ്പോ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ബെ​​യ്ൽ​​സ് വീ​​ണാ​​ൽ മാ​​ത്ര​​മേ ബാ​​റ്റ്സ്മാ​​ൻ പു​​റ​​ത്താ​​കു​​ക​​യു​​ള്ളൂ എ​​ന്ന​​താ​​ണ് ക്രി​​ക്ക​​റ്റ് ത​​ത്ത്വം.

നി​​യ​​മം മാ​​റ​​ണ​​മെ​​ന്നും ബെ​​യ്ൽ​​സി​​ലെ ലൈ​​റ്റ് തെ​​ളി​​ഞ്ഞാ​​ൽ ബാ​​റ്റ്സ്മാ​​ൻ ഒൗ​​ട്ടാ​​ണെ​​ന്ന് വി​​ധി​​ക്ക​​ണ​​മെ​​ന്നും ഇം​​ഗ്ല​​ണ്ടി​​ന്‍റെ മു​​ൻ താ​​രം മൈ​​ക്കി​​ൾ വോ​​ണ്‍ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ട് രം​​ഗ​​ത്തെ​​ത്തി. ബൗ​​ള​​ർ ബാ​​റ്റ്സ്മാ​​നെ പു​​റ​​ത്താ​​ക്കി​​യാ​​ലും ബെ​​യ്ൽ​​സി​​ലെ ലൈ​​റ്റ് തെ​​ളി​​ഞ്ഞാ​​ലും അ​​ത് വീ​​ഴ​​ണ​​മെ​​ന്ന​​ത് ദ​​യ​​നീ​​യ​​മാ​​ണെ​​ന്നും വോ​​ണ്‍ പ​​റ​​ഞ്ഞു.

ഐ​പി​എ​ലി​ൽ നാ​ല് ത​വ​ണ സ​മാ​നസം​ഭ​വം അ​ര​ങ്ങേ​റി​യ​ത് വ​ൻ ച​ർ​ച്ച​യ്ക്ക് വ​ഴി തെ​ളി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഇം​ഗ്ലീ​ഷ് താ​രം ജോ​ഫ്ര ആ​ർ​ച്ച​റി​ന്‍റെ പ​ന്തി​ൽ ര​ണ്ട് ത​വ​ണ​യാ​ണ് ബെ​യ്ൽ താ​ഴെ വീ​ഴാ​തി​രു​ന്ന​ത്.

കാ​​ര​​ണം ഇ​​താ​​ണ്

ബെ​​യ്ൽ​​സ് താ​​ഴെ വീ​​ഴാ​​ത്ത​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത് അ​​തി​​ന്‍റെ തൂ​​ക്ക​​മാ​​ണ്. ലൈ​​റ്റ് തെ​​ളി​​യു​​ന്ന സിം​​ഗ് ബെ​​യ്ൽ​​സി​​ന്‍റെ ഉ​​ള്ളി​​ൽ ഇ​​ല​​ക്‌ട്രി​​ക് വ​​യ​​ർ (വൈ​​ദ്യു​​ത ചാ​​ല​​കം) ഉ​​ണ്ട്. അ​​തി​​നാ​​ൽ ബെ​​യ്ൽ​​സി​​നു തൂ​​ക്കം കൂ​​ടു​​ത​​ൽ ഉ​​ണ്ടാ​​കും.