കോ​ഹ്‌​ലി​ക്ക് പ​രി​ക്കോ, ആ​രു പ​റ​ഞ്ഞു? ; വാ​ർ​ത്ത​ക​ൾ ത​ള്ളി ടീം ​മാ​നേ​ജ്മെ​ന്‍റ്
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ‌​ഹ്‌​ലി​ക്ക് പ​രി​ശീ​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ടീം ​മാ​നേ​ജ്മെ​ന്‍റ്. കോ​ഹ്‌​ലി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കോ​ഹ്‌​ലി ക​ള​ത്തി​ലി​റ​ങ്ങു​മെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്‍റ് വൃ​ത്ത​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ​താം​പ്ട​ണി​ലെ റോ​സ് ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ വച്ചുള്ള പ​രി​ശീ​ല​ത്തി​നി​ടെ കോ​ഹ്‍​ലി​യു​ടെ പെ​രു​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും താ​രം ഉ​ട​നെ ത​ന്നെ പ​രി​ശീ​ല​നം അ​വ​സാ​നി​പ്പി​ച്ച് ടീം ​ഫി​സി​ഷ്യ​ന്‍ പാ​ട്രി​ക്ക് ഫ​ര്‍​ഹാ​ത്തി​ന​ടു​ത്ത് ഫ​സ്റ്റ് എ​യ്ഡി​നാ​യെ​ത്തി​യെ​ന്നു​മാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്ത് വ​ന്ന വാ​ർ​ത്ത​ക​ള്‍.