ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് കൂ​റ്റ​ൻ സ്കോ​ർ
ല​ണ്ട​ൻ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ക​ടു​ത്ത​താ​യി​രി​ക്കു​മെ​ന്ന അ​വ​രു​ടെ മു​ൻ നാ​യ​ക​ൻ ഗ്രെയിം സ്മി​ത്തി​ന്‍റെ വാ​ക്കു​ക​ൾ അ​ക്ഷ​രം​പ്ര​തി ശ​രി​യാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് കൂ​റ്റ​ൻ സ്കോ​ർ. നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 330 റ​ൺ​സാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നും മു​ഷ്ഫി​ക്കര്‍ റ​ഹി​മും സൗ​മ്യ സ​ര്‍​ക്കാ​രും മ​ഹ​മ്മ​ദു​ള്ള​യു​മെ​ല്ലാം അ​ങ്ക​ക്ക​ലി പൂ​ണ്ട​വ​രാ​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​രെ​റി​ഞ്ഞ പ​ന്തു​ക​ൾ കെ​ന്നിം​ഗ്ട​ൺ ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നാ​ലു​പാ​ടും പ​റ​ന്നു.



മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​ന​യ​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തീ​രു​മാ​നം തെ​ല്ലൊ​ന്ന് പാ​ളി​പ്പോ​യോ എ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു ബം​ഗ്ലാ ബാ​റ്റ്സ്മാ​ൻ​മാ​ർ ബാ​റ്റു​വീ​ശി​യ​ത്. ഒ​ൻ​പ​താം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ അ​വ​രു​ടെ ആ​ദ്യ വി​ക്ക​റ്റ് വീ​ഴു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ 60 റ​ൺ​സാ​യി​രു​ന്നു. 16 റ​ൺ​സെ​ടു​ത്ത ത​മീം ഇ​ക്ബാ​ലും 42 റ​ൺ​സെ​ടു​ത്ത സൗ​മ്യ സ​ർ​ക്കാ​രും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​ർ ഒ​ന്നാ​ഹ്ലാ​ദി​ച്ച​താ​ണ്.

എ​ന്നാ​ൽ, ആ ​ആ​ഘോ​ഷ​ത്തി​ന് നി​മി​ഷ​മാ​ത്ര ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പി​ന്നാ​ലെ​യെ​ത്തി​യ ഷാ​ക്കി​ബ് അ​ൽ ഹ​സ​നും മു​ഷ്ഫി​ക്കർ റ​ഹീ​മും ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​രെ ത​ല്ലി നി​ലം​പ​രി​ശാ​ക്കി. ഒ​ടു​വി​ൽ 36ാം ഓ​വ​റി​ലെ ആ​ദ്യ​പ​ന്തി​ലാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യ​ത്. 84 പ​ന്തി​ൽ 75 റ​ൺ​സു​മാ​യി ഷാ​ക്കി​ബ് മ​ട​ങ്ങി. 142 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.



അ​വി​ടു​ന്ന് ഡ്യു​പ്ല​സി​സും കൂ​ട്ട​രും തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തി. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ളും വീ​ണു. ഷാ​ക്കി​ബി​നൊ​പ്പം ആ​ക്ര​മി​ച്ചു ക​ളി​ച്ച മു​ഷ്ഫി​ക്കർ 80 പ​ന്തി​ൽ 78 റ​ൺ​സ് നേ​ടി​യാ​ണ് പു​റ​ത്താ​യ​ത്. ഇ​ട​യ്ക്ക് വി​ക്ക​റ്റു​വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഷാ​ക്കി​ബും മു​ഷ്ഫി​ക്കറും നി​ർ​ത്തി​യ​തി​ന്‍റെ ബാ​ക്കി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​ത് മഹ​മ്മ​ദു​ള്ള​യു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു.

33 പ​ന്തി​ല്‍ നി​ന്ന് 46 റ​ൺ​സ് നേ​ടി​യ മ​ഹ​മ്മ​ദു​ള്ള​യും 20 പ​ന്തി​ൽ നി​ന്ന് 26 റ​ൺ​സ് നേ​ടി​യ മൊ​സാദേ​ക്ക് ഹു​സൈ​നും ചേ​ർ​ന്ന് ബം​ഗ്ലാ സ്കോ​ർ 330ൽ ​എ​ത്തി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഇ​മ്രാ​ന്‍ താ​ഹി​ര്‍, ആ​ന്‍​ഡി​ലെ ഫെ​ഹ്‌​ലു​ക്വാ​യോ, ക്രി​സ് മോ​റി​സ് എ​ന്നി​വ​ര്‍ ര​ണ്ട് വീ​തം വി​ക്ക​റ്റ് നേ​ടി.