ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്തെ​റി​ഞ്ഞ് ബം​ഗ്ലാ ക​ടു​വ​ക​ൾ; അട്ടിമറി വി​ജ​യം 21 റ​ൺ​സി​ന്
ല​ണ്ട​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് 21 റ​ൺ​സി​ന്‍റെ മി​ന്നും ജ​യം. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 331 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 309 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.

ബം​ഗ്ലാ​ദേ​ശ് മു​ന്നോ​ട്ട് വ​ച്ച കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക തി​രി​ച്ച​ടി​ച്ചു​നോ​ക്കി​യെ​ങ്കി​ലും ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ണു​കൊ​ണ്ടി​രു​ന്ന​ത് വി​ന​യാ​വു​ക​യാ​യി​രു​ന്നു. 53 പ​ന്തി​ൽ 62 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ഡ്യു​പ്ലെ​സി​സും, 37 പ​ന്തി​ൽ നി​ന്ന് 45 റ​ൺ​സെ​ടു​ത്ത ഡു​മി​നി​യും 38 പ​ന്തി​ൽ നി​ന്ന് 41 റ​ൺ​സെ​ടു​ത്ത വാ​ൻ ഡെ​ർ ദു​സ​നു​മെ​ല്ലാം കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ഈ ​പ്ര​ക​ട​ന​ങ്ങ​ൾ വി​ജ​യ​ത്തി​ലെ​ത്താ​ൻ മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല.



ബം​ഗ്ലാ​ദേ​ശ് ഫീ​ൽ​ഡ​ർ​മാ​ർ​ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ സം​ഭ​വി​ച്ച പി​ഴ​വു​ക​ൾ മു​ത​ലാ​ക്കു​ന്ന​തി​ൽ പോ​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. നാ​ലാം വി​ക്ക​റ്റി​ൽ വ​രെ ഭേ​ദ​പ്പെ​ട്ട കൂ​ട്ടു​കെ​ട്ടു​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് വ​ന്ന​വ​ർ​ക്ക് അ​തി​ന്‍റെ നി​ഴ​ലാ​കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. ബം​ഗ്ലാ​ദേ​ശി​നാ​യി മൂ​ന്ന് വി​ക്ക​റ്റു​ക​ൾ പി​ഴു​ത മു​സ്തി​ഫി​സു​ർ റ​ഹ്മാ​നും ര​ണ്ടു വി​ക്ക​റ്റെ​ടു​ത്ത മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​നു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗി​ന്‍റെ ന​ടു​വൊ​ടി​ച്ച​ത്.

നേ​ര​ത്തെ, നി​ശ്ചി​ത 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 330 റ​ൺ​സാ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നും മു​ഷ്ഫി​ക്ക​ര്‍ റ​ഹി​മും സൗ​മ്യ സ​ര്‍​ക്കാ​രും മ​ഹ​മ്മ​ദു​ള്ള​യു​മെ​ല്ലാം അ​ങ്ക​ക്ക​ലി പൂ​ണ്ട​വ​രാ​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​രെ​റി​ഞ്ഞ പ​ന്തു​ക​ൾ കെ​ന്നിം​ഗ്ട​ൺ ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നാ​ലു​പാ​ടും പ​റ​ന്നു.



മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ​ടി ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​ന​യ​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തീ​രു​മാ​നം തെ​ല്ലൊ​ന്ന് പാ​ളി​പ്പോ​യോ എ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു ബം​ഗ്ലാ ബാ​റ്റ്സ്മാ​ൻ​മാ​ർ ബാ​റ്റു​വീ​ശി​യ​ത്. ഒ​ൻ​പ​താം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ അ​വ​രു​ടെ ആ​ദ്യ വി​ക്ക​റ്റ് വീ​ഴു​മ്പോ​ൾ സ്കോ​ർ ബോ​ർ​ഡി​ൽ 60 റ​ൺ​സാ​യി​രു​ന്നു. 16 റ​ൺ​സെ​ടു​ത്ത ത​മീം ഇ​ക്ബാ​ലും 42 റ​ൺ​സെ​ടു​ത്ത സൗ​മ്യ സ​ർ​ക്കാ​രും അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യ​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​ർ ഒ​ന്നാ​ഹ്ലാ​ദി​ച്ച​താ​ണ്.

എ​ന്നാ​ൽ, ആ ​ആ​ഘോ​ഷ​ത്തി​ന് നി​മി​ഷ​മാ​ത്ര ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പി​ന്നാ​ലെ​യെ​ത്തി​യ ഷാ​ക്കി​ബ് അ​ൽ ഹ​സ​നും മു​ഷ്ഫി​ക്ക​ർ റ​ഹീ​മും ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബോ​ള​ർ​മാ​രെ ത​ല്ലി നി​ലം​പ​രി​ശാ​ക്കി. ഒ​ടു​വി​ൽ 36ാം ഓ​വ​റി​ലെ ആ​ദ്യ​പ​ന്തി​ലാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യ​ത്. 84 പ​ന്തി​ൽ 75 റ​ൺ​സു​മാ​യി ഷാ​ക്കി​ബ് മ​ട​ങ്ങി. 142 റ​ൺ​സാ​ണ് ഈ ​കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന​ത്.



അ​വി​ടെ നി​ന്ന് ഡ്യു​പ്ല​സി​സും കൂ​ട്ട​രും തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തി. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ളും വീ​ണു. ഷാ​ക്കി​ബി​നൊ​പ്പം ആ​ക്ര​മി​ച്ചു ക​ളി​ച്ച മു​ഷ്ഫി​ക്ക​ർ 80 പ​ന്തി​ൽ 78 റ​ൺ​സ് നേ​ടി​യാ​ണ് പു​റ​ത്താ​യ​ത്. ഇ​ട​യ്ക്ക് വി​ക്ക​റ്റു​വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ഷാ​ക്കി​ബും മു​ഷ്ഫി​ക്ക​റും നി​ർ​ത്തി​യ​തി​ന്‍റെ ബാ​ക്കി വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​ത് മ​ഹ​മ്മ​ദു​ള്ള​യു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു.

33 പ​ന്തി​ല്‍ നി​ന്ന് 46 റ​ൺ​സ് നേ​ടി​യ മ​ഹ​മ്മ​ദു​ള്ള​യും 20 പ​ന്തി​ൽ നി​ന്ന് 26 റ​ൺ​സ് നേ​ടി​യ മൊ​സാ​ദേ​ക്ക് ഹു​സൈ​നും ചേ​ർ​ന്ന് ബം​ഗ്ലാ സ്കോ​ർ 330ൽ ​എ​ത്തി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ഇ​മ്രാ​ന്‍ താ​ഹി​ര്‍, ആ​ന്‍​ഡി​ലെ ഫെ​ഹ്‌​ലു​ക്വാ​യോ, ക്രി​സ് മോ​റി​സ് എ​ന്നി​വ​ര്‍ ര​ണ്ട് വീ​തം വി​ക്ക​റ്റ് നേ​ടി.