ഇം​​ഗ്ല​ണ്ട് x പാ​​ക്കി​​സ്ഥാ​​ൻ
ഇം​​ഗ്ല​ണ്ടും പാ​​ക്കി​​സ്ഥാ​​നും ലോ​​ക​​ക​​പ്പി​​ലെ ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്ന് നേ​​ർ​​ക്കു നേ​​ർ. നോ​​ട്ടി​​ങാം​​ഷെ​​യ​​റി​​ലെ ട്രെ​​ന്‍റ് ബ്രി​​ഡ്ജി​​ലാ​​ണ് മ​​ത്സ​​രം. ഉ​ദ്ഘാ​ട​ന മ​​ത്സ​​ര​​ത്തി​​ൽ ഇം​ഗ്ല​ണ്ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 104 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു. പാ​​ക്കി​​സ്ഥാ​​ൻ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നോ​​ട് ഏ​​ഴ് വി​​ക്ക​​റ്റി​​നു തോ​​റ്റു. ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഇ​​തു​​വ​​രെ 87 ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യി​​ട്ടു​​ണ്ട്. അ​​തി​​ൽ 53 ജ​​യം ഇം​ഗ്ല​ണ്ട് നേ​​ടി.

റി​​ക്കാ​​ർ​​ഡ് മൈ​​താ​​നം

ഏ​​ക​​ദി​​ന​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ ര​​ണ്ട് ത​​വ​​ണ ഇം​ഗ്ല​​ണ്ട് ടീം ​​തി​​രു​​ത്തി​​യ മൈ​​താ​​ന​​മാ​​ണ് ട്രെ​​ന്‍റ് ബ്രി​​ഡ്ജ്. 2016ൽ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഇം​​ഗ്ല​ണ്ട് മൂ​​ന്നി​​ന് 444 റ​​ണ്‍​സ് ഇ​​വി​​ടെ അ​​ടി​​ച്ചെ​​ടു​​ത്തി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇം​​ഗ്ല​ണ്ട് ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 481 അ​​ടി​​ച്ച​​തും ഇ​​വി​​ടെ​​വ​​ച്ചു​​ത​​ന്നെ.