കി​​ടിലൻ ക​​ടു​​വ​​ക​​ൾ
ല​ണ്ട​ൻ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പാ​​ക്കി​​സ്ഥാ​​നെ​​യും ന്യൂ​​സി​​ല​​ൻ​​ഡ് ശ്രീ​​ല​​ങ്ക​​യെ​​യും ഓ​​സ്ട്രേ​​ലി​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​യും വ​​രി​​ഞ്ഞു മു​​റു​​ക്കി​​യ​​തി​​ന്‍റെ ഓ​​ർ​​മ​​യി​​ൽ ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബൗ​​ളിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ലണ്ട് നേ​​ടി​​യ 311നും ​​ക​​ട​​ന്ന് ബം​​ഗ്ല ക​​ടു​​വ​​ക​​ൾ 330ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഫാ​​ഫ് ഡു​​പ്ല​​സി​​യും കൂ​​ട്ട​​രും ത​​ല​​യി​​ൽ കൈ​​വ​​ച്ചു. അ​​വ​​രു​​ടെ മ​​റു​​പ​​ടി എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 309ൽ ​​അ​​വ​​സാ​​നി​​ച്ചു, ബം​​ഗ്ലാ​​ദേ​​ശി​​ന് 21 റ​​ണ്‍​സ് ജ​​യം. ര​​ണ്ടാം തോ​​ൽ​​വി​​യോ​​ടെ നാ​​ണ​​ക്കേ​​ടി​​ന്‍റെ പ​​ടു​​കു​​ഴി​​യി​​ലാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക.


ആ​​ദ്യ വി​​ക്ക​​റ്റി​​ൽ ത​​മിം ഇ​​ഖ്ബാ​​ലും (16 റ​​ണ്‍​സ്) സൗ​​മ്യ സ​​ർ​​ക്കാ​​രും (42 റ​​ണ്‍​സ്) ചേ​​ർ​​ന്ന് 8.2 ഓ​​വ​​റി​​ൽ 60 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ മു​​ഷ്ഫി​​ക്ക​​ർ റ​​ഹീ​​മും (78 റ​​ണ്‍​സ്) ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​നും (75 റ​​ണ്‍​സ്) ചേ​​ർ​​ന്ന് 142 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യ​​താ​​ണ് ക​​ടു​​വ​​ക​​ളു​​ടെ ഇ​​ന്നിം​​ഗ്സി​​നു ക​​രു​​ത്തേ​​കി​​യ​​ത്. ആ​​റാം വി​​ക്ക​​റ്റി​​ൽ മു​​ഹ​​മ്മ​​ദു​​ള്ള​​യും (46 നോ​​ട്ടൗ​​ട്ട്) മൊ​​സാ​​ഡ​​ക് ഹു​​സൈ​​നും (26 റ​​ണ്‍​സ്) ചേ​​ർ​​ന്ന് 41 പ​​ന്തി​​ൽ 66 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി​​യ​​തോ​​ടെ ബം​ഗ്ലാ​ദേ​​ശ് 300 ക​​ട​​ന്ന് മു​​ന്നേ​​റി.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ത​​ർ​​ച്ച

ജ​​യി​​ക്കാ​​ൻ ഓ​​വ​​റി​​ൽ 6.62 റ​​ണ്‍​സ് ശ​​രാ​​ശ​​രി​​യി​​ൽ റ​​ണ്‍​സ് വേ​​ണ്ടി​​യി​രു​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ തു​​ട​​ക്കം പ​​തു​​ക്കെ​​യാ​​യി​​രു​​ന്നു. 9.4 ഓ​​വ​​റി​​ൽ ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടു​​ന്പോ​​ൾ ആ​​ഫ്രി​​ക്ക​​ൻ സം​​ഘ​​ത്തി​​ന്‍റെ സ്കോ​​ർ​​ബോ​​ർ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് 49 റ​​ണ്‍​സ്. ഇ​​ല്ലാ​​ത്ത റ​​ണ്ണി​​നാ​​യു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ക്വി​​ന്‍റ​​ണ്‍ ഡി ​​കോ​​ക്ക് (23 റ​​ണ്‍​സ്) റ​​ണ്ണൗ​​ട്ടാ​​കു​​ക​​യാ​​യി​​രു​​ന്നു. ഡു​​പ്ല​​സി​​യും (62 റ​​ണ്‍​സ്) വാ​​ൻ​​ഡ​​ർ ഡ​​സ​​നും (41 റ​​ണ്‍​സ്) ഡു​​മി​​നി​​യും (45 റ​​ണ്‍​സ്), മി​​ല്ല​​റും (38 റ​​ണ്‍​സ്) പൊ​​രു​​തി നോ​​ക്കി​​യെ​​ങ്കി​​ലും വി​​ധി മാ​​റ്റി​​യെ​​ഴു​​താ​​ൻ പ്രോ​​റ്റി​​യ​​സി​​നു സാ​​ധി​​ച്ചി​​ല്ല.

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക
ബം​​ഗ്ലാദേ​​ശ് ബാ​​റ്റിം​​ഗ്: ത​​മിം ഇ​​ഖ്ബാ​​ൽ സി ​​ഡി​​കോ​​ക്ക് ബി ​​ഫു​ൽ​​ക്വാ​​യോ 16, സൗ​​മ്യ സ​​ർ​​ക്കാ​​ർ സി ​​ഡി​​കോ​​ക്ക് ബി ​​മോ​​റി​​സ് 42, ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ ബി ​​ഇ​​മ്രാ​​ൻ താ​​ഹി​​ർ 75, മു​​ഷ്ഫി​​ക്ക​​ർ റ​​ഹീം സി ​​വാ​​ൻ​​ഡ​​ർ ഡ​​സ​​ണ്‍ ബി ​​ഫു​​ൽ​​ക്വാ​​യോ 78, മു​​ഹ​​മ്മ​​ദ് മി​​ഥു​​ൻ ബി ​​ഇ​​മ്രാ​​ൻ താ​​ഹി​​ർ 21, മു​​ഹ​​മ്മ​​ദു​​ള്ള നോ​​ട്ടൗ​​ട്ട് 46, മൊ​​സാ​​ഡ​​ക് ഹു​​സൈ​​ൻ സി ​​ഫു​​ൽ​​ക്വാ​​യോ ബി ​​മോ​​റി​​സ് 26, മെ​​ഹ്ഡി ഹ​​സ​​ൻ നോ​​ട്ടൗ​​ട്ട് 5, എ​​ക്സ്ട്രാ​​സ് 21, ആ​​കെ 50 ഓ​​വ​​റി​​ൽ ആ​​റി​​ന് 330.
വി​​ക്ക​​റ്റ് വീ​​ഴ്ച: 60/1, 75/2, 217/3, 242/4, 250/5, 316/6.

ബൗ​​ളിം​​ഗ്: എ​​ൻ​​ഗി​​ഡി 4-0-34-0, റ​​ബാ​​ദ 10-0-57-0, ഫു​​ൽ​​ക്വാ​​യോ 10-1-52-2, ക്രി​​സ് മോ​​റി​​സ് 10-0-73-2, മാ​​ർ​​ക്രം 5-0-38-0, ഇ​​മ്രാ​​ൻ താ​​ഹി​​ർ 10-0-57-2, ഡു​​മി​​നി 1-0-10-0.
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബാ​​റ്റിം​​ഗ്: ഡി ​​കോ​​ക്ക് റ​​ണ്ണൗ​​ട്ട് 23, മാ​​ർ​​ക്രം ബി ​​ഷ​​ക്കീ​​ബ് 45, ഡു​​പ്ല​​സി ബി ​​മെ​​ഹി​​ഡി ഹ​​സ​​ൻ 62, മി​​ല്ല​​ർ സി ​​മെ​​ഹി​​ഡി ബി ​​മു​​സ്താ​​ഫി​​സു​​ർ 38, വാ​​ൻ ഡ​​ർ ഡ​​സ​​ണ്‍ ബി ​​സൈ​​ഫു​​ദ്ദീ​​ൻ 41, ഡു​​മി​​നി ബി ​​മു​​സ്താ​​ഫി​​സു​​ർ 45, ഫു​​ൽ​​ക്വാ​​യോ സി ​​ഷ​​ക്കീ​​ബ് ബി ​​സൈ​​ഫു​​ദ്ദീ​​ൻ 8, മോ​​റി​​സ് സി ​​സൗ​​മ്യ സ​​ർ​​ക്കാ​​ർ ബി ​​മു​​സ്താ​​ഫി​​സു​​ർ 10, റ​​ബാ​​ദ നോ​​ട്ടൗ​​ട്ട് 13, താ​​ഹി​​ർ നോ​​ട്ടൗ​​ട്ട് 10, എ​​ക്സ്ട്രാ​​സ് 14, ആ​​കെ 50 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റി​​ന് 309.

വി​​ക്ക​​റ്റ് വീ​​ഴ്ച: 49/1, 102/2, 147/3, 202/4, 228/5, 252/6, 275/7, 287/8.
ബൗ​​ളിം​​ഗ്: മു​​സ്താ​​ഫി​​സു​​ർ റ​​ഹ്‌​മാ​​ൻ 10-0-67-3, മെ​​ഹ്ഡി ഹ​​സ​​ൻ 10-0-44-1, മു​​ഹ​​മ്മ​​ദ് സൈ​​ഫു​​ദ്ദീ​​ൻ 8-1-57-2, ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ 10-0-50-1, മ​​ഷ്റ​​ഫെ മൊ​​ർ​​താ​​സ 6-0-49-0, മൊ​​സാ​​ഡ​​ക് ഹു​​സൈ​​ൻ 6-0-38-0.