ഇംഗ്ലണ്ട‌ിനെതിരേ ഇ​ന്ത്യ​ ഓ​റ​ഞ്ചണിയും
ല​ണ്ട​ന്‍: ഇ​ന്ത്യ​യു​ടെ മെ​ന്‍ ഇ​ന്‍ ബ്ല്യൂ​വി​നെ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ ഓ​റ​ഞ്ച് ജ​ഴ്‌​സി​യി​ല്‍ കാ​ണാം. ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഈ ​മാ​സം 30ന് ​എ​ഗ്ബാ​സ്റ്റ​ണി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള സൂ​പ്പ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ഓ​റ​ഞ്ച് ജ​ഴ്‌​സി​യി​ല്‍ ഇ​റ​ങ്ങും. ഐ​സി​സി​യാ​ണ് ഇ​ന്ത്യ​യു​ടെ ജ​ഴ്‌​സി​യു​ടെ നി​റം പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍, ജ​ഴ്‌​സി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടും വെ​സ്റ്റ് ഇ​ന്‍ഡീ​സു​മൊ​ഴി​കെ മ​റ്റ് എ​ട്ടു ടീ​മു​ക​ള്‍ക്കും ഇ​ത്ത​വ​ണ എ​വേ ജ​ഴ്‌​സി നി​ര്‍ബ​ന്ധ​മാ​ണ്.

ഇം​ഗ്ല​ണ്ടി​ന്‍റെ ജ​ഴ്‌​സി ഇ​ളം നീ​ല​യാ​യ​തി​നാ​ലാ​ണ് ഇ​ന്ത്യ​യു​ടെ ജ​ഴ്‌​സി ഓ​റ​ഞ്ചി​ലേ​ക്കു മാ​റി​യ​ത്. ശ്രീ​ല​ങ്ക, ഇ​ന്ത്യ, ഇം​ഗ്ല​ണ്ട് ടീ​മു​ക​ള്‍ക്കെ​തി​രേ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ജ​ഴ്‌​സി നീ​ല​യി​ല്‍നി​ന്നു മാ​റി ചു​വ​പ്പ് ആ​കും. പാ​ക്കി​സ്ഥാ​നെ​തി​രേ ബം​ഗ്ലാ​ദേ​ശ് ചു​വ​പ്പ് നി​റ​ത്തു​ള്ള ജ​ഴ്‌​സി അ​ണി​യും. ദ​ക്ഷി​ണാ​ഫ്രി​ക്ക പാ​ക്കി​സ്ഥാ​നെ​തി​രേ ഗോ​ള്‍ഡ​ന്‍ ക​ള​ര്‍ ജ​ഴ്‌​സി​യാ​ണ് ഇ​ടു​ക.

ക​ളി​ക്കാ​ര്‍ക്കു മാ​ത്ര​മ​ല്ല ജ​ഴ്‌​സി​യി​ല്‍ മാ​റ്റം. ചി​ല മ​ത്സ​ര​ങ്ങ​ള്‍ക്കി​റ​ങ്ങു​മ്പോ​ള്‍ അ​മ്പ​യ​ര്‍മാ​രു​ടെ ജ​ഴ്‌​സി​യും മാ​റും. പി​ങ്ക് ക​ള​റാ​ണ് അ​മ്പ​യ​ര്‍മാ​രു​ടെ ജ​ഴ്‌​സി. എ​ന്നാ​ല്‍, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ള്‍ ചു​വ​പ്പ് ജ​ഴ്‌​സി ധ​രി​ക്കു​മ്പോ​ള്‍ അ​മ്പ​യ​ര്‍മാ​ര്‍ക്ക് ക​റു​ത്ത ജ​ഴ്‌​സി​യാ​ണ്.