എൻഗിഡി ഇല്ല, സ്റ്റെയിൻ ഉണ്ടാകും
ല​ണ്ട​ന്‍: ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ര​ണ്ടു തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​ടു​ത്ത തി​രി​ച്ച​ടി. കാ​ലി​നു പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പേ​സ​ര്‍ ലും​ഗി എ​ന്‍ഡി​ഗി ഇ​ന്ത്യ​ക്കെ​തി​രേ ക​ളി​ക്കി​ല്ല. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ടെ​യാ​ണ് എ​ന്‍ഗി​ഡി​ക്കു പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മ​ത്സ​രം.

എ​ന്നാ​ല്‍, ഡെ​യ്ൽ സ്റ്റെ​യി​ന്‍റെ​യും ഹ​ഷിം അം​ല​യു​ടെ​യും കാ​ര്യ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ശു​ഭ​വാ​ര്‍ത്ത​ക​ളാ​ണ്. ഇ​ന്ത്യ​ക്കെ​തി​രേ സ്റ്റെ​യി​നും ഓ​പ്പ​ണ​ര്‍ അം​ല​യും ക​ളി​ക്കു​മെ​ന്ന് ടീം ​മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് സ്റ്റെ​യി​ന്‍ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും ക​ളി​ച്ചി​ല്ല. അം​ല ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യും ഇ​റ​ങ്ങി​യി​ല്ല.