ഏ​​ഷ്യ​​ൻ പോ​​രാ​​ട്ടം
കാ​​ർ​​ഡി​​ഫ്: 12-ാം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ആ​​ദ്യ ജ​​യം മോ​​ഹി​​ച്ച് ശ്രീ​​ല​​ങ്ക​​യും അ​​ഫ്ഗാ​​നി​​സ്ഥാ​​നും നേ​​ർ​​ക്കു​​നേ​​ർ. ഏ​​ഷ്യ​​ൻ ടീ​​മു​​ക​​ളു​​ടെ പോ​​രാ​​ട്ട​​മെ​​ന്ന രീ​​തി​​യി​​ലും ഇ​​ന്ന​​ത്തെ മ​​ത്സ​​രം ശ്ര​​ദ്ധേ​​യ​​മാ​​ണ്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​ണ് അ​​ഫ്ഗാ​​ന്‍റെ വ​​ര​​വ്. ശ്രീ​​ല​​ങ്ക​​യാ​​ക​​ട്ടെ ന്യൂ​​സി​​ല​​ൻ​​ഡി​​നു മു​​ന്നി​​ൽ നാ​​ണം​​കെ​​ട്ടി​​രു​​ന്നു. ഓ​​സീ​​സി​​നു മു​​ന്നി​​ൽ അ​​ഞ്ചി​​ന് 77 എ​​ന്ന നി​​ല​​യി​​ൽ പ​​ത​​റി​​യ​​ശേ​​ഷം 207ൽ ​​എ​​ത്തി​​യ​​ത് അ​​ഫ്ഗാ​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം വ​​ർ​​ധി​​പ്പി​​ക്കും.

എ​​ന്നാ​​ൽ, ന്യൂ​​സി​​ല​​ൻ​​ഡി​​നു മു​​ന്നി​​ൽ 136 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി പ​​ത്ത് വി​​ക്ക​​റ്റ് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​ന്‍റെ ക്ഷീ​​ണ​​മ​​ക​​റ്റാ​​നാ​​ണ് ല​​ങ്ക​​യു​​ടെ പ​​രി​​ശ്ര​​മം. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ 52 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ക്യാ​​പ്റ്റ​​ൻ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യാ​​ണ് ല​​ങ്ക​​യു​​ടെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം. ക്യാ​​പ്റ്റ​​ൻ ഗു​​ൽ​​ബാ​​ദി​​ൻ നൈ​​ബ്, ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 51 റ​​ണ്‍​സ് നേ​​ടി​​യ ന​​ജീ​​ബു​​ള്ള സ​​ഡ്രാ​​ൻ, റ​​ഷീ​​ദ് ഖാ​​ൻ തു​​ട​​ങ്ങി​​യ​​വ​​രി​​ലാ​​ണ് അ​​ഫ്ഗാ​​ൻ പ്ര​​തീ​​ക്ഷ.

ച​​രി​​ത്ര​​ത്തി​​ൽ

ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​രു ടീ​​മു​​ക​​ളും ഒ​​രു ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​തി​​ൽ ജ​​യം ശ്രീ​​ല​​ങ്ക​​യ്ക്കാ​​യി​​ന്നു. 2015 ലോ​​ക​​ക​​പ്പി​​ലാ​​ണ് അ​​ഫ്ഗാ​​ന്‍റെ അ​​ര​​ങ്ങേ​​റ്റം. 1996ൽ ​​ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​വ​​രാ​​ണ് ല​​ങ്ക​​ക്കാ​​ർ. ക​​ഴി​​ഞ്ഞ ലോ​​ക​​ക​​പ്പി​​ൽ ഇ​​രു​​വ​​രും നേ​​ർ​​ക്കു​​നേ​​ർ വ​​ന്ന​​പ്പോ​​ൾ ല​​ങ്ക ഒ​​രു ഘ​​ട്ട​​ത്തി​​ൽ അ​​ഞ്ചി​​ന് 51 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​ന സെ​​ഞ്ചു​​റി നേ​​ടി ല​​ങ്ക​​യ്ക്ക് ജ​​യം സ​​മ്മാ​​നി​​ച്ചു.