പാക് പടയോട്ടം
നോ​ട്ടി​ങാം​ഷെ​യ​ർ: തു​ട​ർ​ച്ച​യാ​യു​ള്ള നാ​ണ​ക്കേ​ടു​ക​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ലോ​ക​ത്തി​നു മ​റു​പ​ടി ന​ല്കി. ലോ​ക​ക​പ്പ് ഫേ​വ​റി​റ്റു​ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ 14 റ​ൺ​സി​ന് കീ​ഴ​ട​ക്കി പാ​ക്കി​സ്ഥാ​ൻ ത​ങ്ങ​ളു​ടെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കി. ഇം​ഗ്ലീ​ഷ് ത​ല​ക്ക​ന​ത്തി​നു മേ​ൽ പാ​ക് പ​ട​യോ​ട്ട​മാ​യി​രു​ന്നു ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത്.

ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ ചീ​​ട്ടു​​കൊ​​ട്ടാ​​ര​​മാ​​യ പാ​​ക് ടീം ​​ആ​​യി​​രു​​ന്നി​​ല്ല ഇ​​ന്ന​​ല​​ത്തേ​​ത്. നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തോ​​ടെ ബാ​​റ്റ് ച​​ലി​​പ്പി​​ച്ച പാ​​ക് ബാ​​റ്റ്സ്മാ​ന്മാ​​ർ സ്കോ​​ർ മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​യി. ഓ​​പ്പ​​ണിം​​ഗ് വി​​ക്ക​​റ്റി​​ൽ ഇ​​മാം ഉ​​ൾ ഹ​​ഖും (44 റ​​ണ്‍​സ്) ഫ​​ഖാ​​ർ സ​​മാ​​നും (36 റ​​ണ്‍​സ്) 82 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് (84 റ​​ണ്‍​സ്), ബാ​​ബ​​ർ അ​​സം (63 റ​​ണ്‍​സ്) സ​​ഖ്യം 88 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്തു. 76 പ​​ന്തി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ ഈ ​​കൂ​​ട്ടു​​കെ​​ട്ട്. സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 111 റ​​ണ്‍​സു​​ള്ള​​പ്പോ​​ൾ ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച ഇ​​വ​​ർ പി​​രി​​യു​​ന്പോ​​ൾ സ്കോ​​ർ 199ൽ ​​എ​​ത്തി. തു​​ട​​ർ​​ന്നെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദും (55 റ​​ണ്‍​സ്) അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ പാ​​ക്കി​​സ്ഥാ​​ൻ ശ​​ക്ത​​മാ​​യ സ്കോ​​റി​​ലേ​​ക്ക് എ​​ത്തി. 348 റ​​ണ്‍​സ് എ​​ന്ന​​ത് ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ര​​ണ്ടാ​​മ​​ത്തെ സ്കോ​​റാ​​ണ്.

ദ​​യ​​നീ​​യ ഫീ​​ൽ​​ഡിം​​ഗ്

ഇം​​ഗ്ല​​ണ്ടി​​ന്‍റെ ദ​​യ​​നീ​​യ ഫീ​​ൽ​​ഡിം​​ഗ് പാ​​ക്കി​​സ്ഥാ​​ന് അ​​നു​​ഗ്ര​​ഹ​​മാ​​യി. മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് 14ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ജെ​​സ​​ണ്‍ റോ​​യ് ക്യാ​​ച്ച് വി​​ട്ടു​​ക​​ള​​ഞ്ഞ​​തു മു​​ത​​ൽ ഇം​​ഗ്ലീ​​ഷ് പി​​ഴ​​വു​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി. ഹ​​ഫീ​​സ് 39 പ​​ന്തി​​ൽ 50 ക​​ട​​ന്നെ​​ന്ന​​ത് ആ ​​ക്യാ​​ച്ചി​​ന്‍റെ വി​​ല വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം 13 മി​​സ് ഫീ​​ൽ​​ഡു​​ക​​ളാ​​ണ് ഇം​​ഗ്ലീ​ഷു​​കാ​​ർ വ​​രു​​ത്തി​​യ​​ത്. ഇ​​യോ​​ൻ മോ​​ർ​​ഗ​​നും സ​​ബ് ഫീ​​ൽ​​ഡ​​റാ​​യെ​​ത്തി​​യ ജ​​യിം​​സ് വി​​ൻ​​സി​​യും ഫീ​​ൽ​​ഡിം​​ഗ് പി​​ഴ​​വ് വ​​രു​​ത്തി​​യ​​പ്പോ​​ൾ പ​​ന്ത് ബൗ​​ണ്ട​​റി ക​​ട​​ന്നു. ബൗ​​ള​​ർ​​മാ​​ർ 11 വൈ​​ഡു​​ക​​ൾ എ​​റി​​യു​​ക​​യും ചെ​​യ്ത​​തോ​​ടെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീം ​​പാ​​ക്കി​​സ്ഥാ​​ന് 30 റ​​ണ്‍​സ് അ​​ധി​​കം സ​​മ്മാ​​നി​​ച്ചു. ഇം​​ഗ്ല​ണ്ട് നി​​ര​​യി​​ൽ നാ​​ല് ക്യാ​​ച്ചു​​ക​​ൾ ക്രി​​സ് വോ​​ക്സ് എ​​ടു​​ത്തു. അ​​തി​​ൽ ഒ​​രെ​​ണ്ണം റി​​ട്ടേ​​ണ്‍ ക്യാ​​ച്ച് ആ​​യി​​രു​​ന്നു.

റി​​ക്കാ​​ർ​​ഡ് റ​​ണ്‍​സ്

ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ല​​ക്ഷ്യ​​മാ​​ണ് ഇം​ഗ്ല​ണ്ടി​​നു മു​​ന്നി​​ൽ പാ​​ക്കി​​സ്ഥാ​​ൻ വ​​ച്ചു​​നീ​​ട്ടി​​യ​​ത്. ക​​ഴി​​ഞ്ഞ 21 ഹോം ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പി​​ന്തു​​ട​​ർ​​ന്ന് ജ​​യി​​ച്ച ച​​രി​​ത്രം ഇം​ഗ്ല​ണ്ടി​​നു​​ണ്ടാ​​യി​​രു​​ന്നു. 2015 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ഇം​ഗ്ല​​ണ്ട് സ്വ​​ന്തം നാ​​ട്ടി​​ൽ പി​​ന്തു​​ട​​ർ​​ന്നു ജ​​യി​​ക്കാ​​തി​​രു​​ന്ന​​ത്.

സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 12 റ​​ണ്‍​സു​​ള്ള​​പ്പോ​​ൾ ഇം​ഗ്ല​​ണ്ടി​​ന് ആ​​ദ്യ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. ഷ​​ദാ​​ബ് ഖാ​​ന്‍റെ പ​​ന്തി​​ൽ ജെ​​സ​​ണ്‍ റോ​​യ് വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. 60ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ബെ​​യ​​ർ​​സ്റ്റോ​​യും (32 റ​​ണ്‍​സ്) മ​​ട​​ങ്ങി. 15-ാം ഓ​​വ​​ർ എ​​റി​​യാ​​നെ​​ത്തി​​യ മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് ഇം​​ഗ്ലീ​ഷ് ക്യാ​​പ്റ്റ​​ൻ ഇ​​യോ​​ൻ മോ​​ർ​​ഗ​​ന്‍റെ (ഒ​​ന്പ​​ത് റ​​ണ്‍​സ്) സ്റ്റം​​പ് തെ​​റി​​പ്പി​​ച്ചു. ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ഇം​ഗ്ല​ണ്ട് സ്കോ​​ർ മൂ​​ന്നി​​ന് 86.

സെ​ഞ്ചു​റി പി​റ​ന്നു

ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​ഞ്ചു​റി എ​ന്ന നേ​ട്ടം റൂ​ട്ട് സ്വ​ന്ത​മാ​ക്കി. 104 പ​ന്തി​ൽ 107 റ​ണ്‍​സ് എ​ടു​ത്ത റൂ​ട്ട് ഇംഗ്ല​ണ്ടി​നു വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി​യ​ശേ​ഷ​മാ​ണ് പു​റ​ത്താ​യ​ത്. റൂ​ട്ടും ജോ​സ് ബ​ട്‌​ല​റും ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ 130 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഇം​ഗ്ലീ​ഷ് ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ഈ ​കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു. 105 പ​ന്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ 130 റ​ണ്‍​സ്. പി​ന്നാ​ലെ ജോ​സ് ബ​ട്‌​ല​റും സെ​ഞ്ചു​റി​യി​ലെ​ത്തി. നേ​രി​ട്ട 75-ാം പ​ന്തി​ലാ​ണ് ബ​ട്‌ലറി​ന്‍റെ സെ​ഞ്ചു​റി.

എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ബ​ട്‌​ല​ർ പു​റ​ത്താ​യി. അ​പ്പോ​ൾ 33 പ​ന്തി​ൽ 61 ആ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ ല​ക്ഷ്യം. ഈ ​ലോ​ക​ക​പ്പി​ലെ ആ​ദ്യ സെ​ഞ്ചു​റി നേ​ടി​യ ജോ ​റൂ​ട്ട് ഇം​ഗ്ലീ​ഷ് ആ​രാ​ധ​ക​ർ​ക്ക് കി​രീ​ട പ്ര​തീ​ക്ഷ ന​ല്കി. കാ​ര​ണം, ക​ഴി​ഞ്ഞ മൂ​ന്ന് ലോ​ക​ക​പ്പു​ക​ളി​ലും ആ​ദ്യം സെ​ഞ്ചു​റി നേ​ടി​യ താ​ര​ത്തി​ന്‍റെ ടീ​മു​ക​ളാ​ണ് കി​രീ​ടം നേ​ടി​യ​ത്. റി​ക്കി പോ​ണ്ടിം​ഗ് (2007), വി​രേ​ന്ദ​ർ സെ​വാ​ഗ് (2011), ആ​രോ​ണ്‍ ഫി​ഞ്ച് (2015).

സ്കോ​​ർ​​ബോ​​ർ​​ഡ്

ടോ​​സ്: ഇം​​ഗ്ല​ണ്ട്
പാ​​ക്കി​​സ്ഥാ​​ൻ ബാ​​റ്റിം​​ഗ്: ഇ​​മാം ഉ​​ൾ ഹ​​ഖ് സി ​​വോ​​ക്സ് ബി ​​അ​​ലി 44, ഫ​​ഖാ​​ർ സ​​മാ​​ൻ സ്റ്റം​​പ്ഡ് ബ​​ട്‌​ല​​ർ ബി ​​അ​​ലി 36, ബാ​​ബ​​ർ അ​​സം സി ​​വോ​​ക്സ് ബി ​​അ​​ലി 63, മു​​ഹ​​മ്മ​​ദ് ഹ​​ഫീ​​സ് സി ​​വോ​​ക്സ് ബി ​​വു​​ഡ് 84, സ​​ർ​​ഫ്രാ​​സ് അ​​ഹ​​മ്മ​​ദ് സി ​​ആ​​ൻ​​ഡ് ബി ​​വോ​​ക്സ് 55, അ​​സി​​ഫ് അ​​ലി സി ​​ബെ​​യ​​ർ​​സ്റ്റോ ബി ​​വു​​ഡ് 14, ഷൊ​​യ്ബ് മാ​​ലി​​ക്ക് സി ​​മോ​​ർ​​ഗ​​ൻ ബി ​​വോ​​ക്സ് 8, വ​​ഹാ​​ബ് റി​​യാ​​സ് സി ​​റൂ​​ട്ട് ബി ​​വോ​​ക്സ് 4, ഹ​​സ​​ൻ അ​​ലി നോ​​ട്ടൗ​​ട്ട് 10, ഷ​​ദാ​​ബ് ഖാ​​ൻ നോ​​ട്ടൗ​​ട്ട് 10, എ​​ക്സ്ട്രാ​​സ് 20, ആ​​കെ 50 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 348.

വി​​ക്ക​​റ്റ് വീ​​ഴ്ച: 82/1, 111/2, 199/3, 279/4, 311/5, 319/6, 325/7, 337/8.
ബൗ​​ളിം​​ഗ്: ക്രി​​സ് വോ​​ക്സ് 8-1-71-3, ജോ​​ഫ്ര ആ​​ർ​​ച്ച​​ർ 10-0-79-0, മൊ​​യീ​​ൻ അ​​ലി 10-0-50-3, മാ​​ർ​​ക്ക് വു​​ഡ് 10-0-53-2, ബെ​​ൻ സ്റ്റോ​​ക്സ് 7-0-43-0, ആ​​ദി​​ൽ റ​​ഷീ​​ദ് 5-0-43-0.

ഇം​​ഗ്ല​ണ്ട് ബാ​​റ്റിം​​ഗ്: ജെ​​സ​​ണ്‍ റോ​​യ് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ഷ​​ദാ​​ബ് ഖാ​​ൻ 8, ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ്: ജെ​സ​ണ്‍ റോ​യ് എ​ൽ​ബി​ഡ​ബ്ല്യു ബി ​ഷ​ദാ​ബ് ഖാ​ൻ 8, ജോ​ണി ബെ​യ​ർ​സ്റ്റോ സി ​സ​ർ​ഫ്രാ​സ് ബി ​വ​ഹാ​ബ് റി​യാ​സ് 32, ജോ ​റൂ​ട്ട് സി ​ഹ​ഫീ​സ് ബി ​ഷ​ദാ​ബ് ഖാ​ൻ 107, ഇ​യോ​ൻ മോ​ർ​ഗ​ൻ ബി ​മു​ഹ​മ്മ​ദ് ഹ​ഫീ​സ് 9, ബെ​ൻ സ്റ്റോ​ക്സ് സി ​സ​ർ​ഫ്രാ​സ് ബി ​ഷൊ​യ്ബ് മാ​ലി​ക്ക് 13, ജോ​സ് ബ​ട്‌​ല​ർ സി ​വ​ഹാ​ബ് റി​യാ​സ് ബി ​മു​ഹ​മ്മ​ദ് അ​മീ​ർ 103, മൊ​യീ​ൻ അ​ലി സി ​ഫ​ഖാ​ർ സ​മാ​ൻ ബി ​വ​ഹാ​ബ് റി​യാ​സ് 19, ക്രി​സ് വോ​ക്സ് സി ​സ​ർ​ഫ്രാ​സ് ബി ​വ​ഹാ​ബ് റി​യാ​സ് 21, ജോ​ഫ്ര ആ​ർ​ച്ച​ർ സി ​വ​ഹാ​ബ് റി​യാ​സ് ബി ​മു​ഹ​മ്മ​ദ് അ​മീ​ർ 1, ആ​ദി​ൽ റ​ഷീ​ദ് നോ​ട്ടൗ​ട്ട് 3, മാ​ർ​ക്ക് വു​ഡ് നോ​ട്ടൗ​ട്ട് 10, എ​ക്സ്ട്രാ​സ് 8, ആ​കെ 50 ഓ​വ​റി​ൽ ഒ​ന്പ​തി​ന് 334.

വി​ക്ക​റ്റ് വീ​ഴ്ച: 12/1, 60/2, 86/3, 118/4, 248/5, 288/6, 320/7, 320/8, 322/9.
ബൗ​ളിം​ഗ്: ഷ​ദാ​ബ് ഖാ​ൻ 10-0-63-2, മു​ഹ​മ്മ​ദ് അ​മീ​ർ 10-0-67-2, വ​ഹാ​ബ് റി​യാ​സ് 10-0-82-3, ഹ​സ​ൻ അ​ലി 10-0-66-0, മു​ഹ​മ്മ​ദ് ഹ​ഫീ​സ് 7-0-43-1, ഷൊ​യ്ബ് മാ​ലി​ക്ക് 3-0-10-1.