അഫ്ഗാനിസ്ഥാന് ടോസ്, ബൗളിംഗ് തെരഞ്ഞെടുത്തു
കാർഡിഫ്: ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന് ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കൻ നിരയിൽ ജീവൻ മെൻഡിസിനു പകരം നുവാൻ പ്രദീപ് ഇടംപിടിച്ചു. എന്നാൽ ഓസീസിനെതിരായ ആദ്യ മത്സരത്തിലെ അതേ ടീമിനെ അഫ്ഗാൻ നിലനിർത്തി.
ഏഷ്യൻ ടീമുകളുടെ പോരാട്ടമെന്ന രീതിയിലും ഇന്നത്തെ മത്സരം ശ്രദ്ധേയമാണ്. ഓസ്ട്രേലിയയ്ക്കെതിരേ പരാജയപ്പെട്ടശേഷമാണ് അഫ്ഗാന്റെ വരവ്. ശ്രീലങ്കയാകട്ടെ ന്യൂസിലൻഡിനു മുന്നിൽ നാണംകെട്ടിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇരു ടീമുകളും ഒരു തവണമാത്രമാണ് ഏറ്റുമുട്ടിയത്. അതിൽ ജയം ശ്രീലങ്കയ്ക്കായിരുന്നു. 2015 ലോകകപ്പിലാണ് അഫ്ഗാന്റെ അരങ്ങേറ്റം. 1996ൽ ലോകകപ്പ് സ്വന്തമാക്കിയവരാണ് ലങ്കക്കാർ.