സിംഹള വീര്യം...
കാ​ർ​ഡി​ഫ്: ബാ​റ്റിം​ഗി​ൽ ത​ക​ർ​ന്നെ​ങ്കി​ലും ശ​ക്ത​മാ​യ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നെ വ​രി​ഞ്ഞു മു​റു​ക്കി ശ്രീ​ല​ങ്ക​ൻ വിജയം. മ​ഴ​യെ​ത്തു​ട​ർ​ന്ന് 41 ഓ​വ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ല​ങ്ക 36.5 ഓ​വ​റി​ൽ 201നു ​പു​റ​ത്താ​യി​രു​ന്നു. ഡെക്‌വർത്ത് ലൂയിസ് നിയമപ്രകാരം അ​ഫ്ഗാ​ന്‍റെ ല​ക്ഷ്യം 41 ഓ​വ​റി​ൽ 187 ആ​യി പു​ന​ർ​നി​ശ്ചി​യി​ച്ചു. എ​ന്നാ​ൽ, സിം​ഹ​ള​വീ​ര്യ​ത്തി​നു മു​ന്നി​ൽ അ​ഫ്ഗാ​ൻ വി​പ്ല​വം ന​ട​ന്നി​ല്ല. 32.4 ഓവറിൽ 152 റൺസിന് അ​ഫ്ഗാ​നെ പുറത്താക്കി ലങ്ക 34 റൺസ് ജയം സ്വന്തമാക്കി.

മി​​ക​​ച്ച തു​​ട​​ക്ക​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ല​​ങ്ക​​ൻ ത​​ക​​ർ​​ച്ച സോ​​ഫി​​യ ഗാ​​ർ​​ഡ​​ൻ​​സി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്. ല​​ങ്ക​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യും (30 റ​​ണ്‍​സ്) കു​​ശാ​​ൽ പെ​​രേ​​ര​​യും (78 റ​​ണ്‍​സ്) ആദ്യ വിക്കറ്റിൽ 13 ഓ​​വ​​റി​​ൽ 91 റ​​ണ്‍​സ് നേ​​ടി. ക​​രു​​ണ​​ര​​ത്നെ​​യെ പു​​റ​​ത്താ​​ക്കി മു​​ഹ​​മ്മ​​ദ് ന​​ബി​​യാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ന് ബ്രേ​​ക്ക് ത്രൂ ​​ന​​ല്കി​​യ​​ത്. തി​​രി​​മ​​നെ​​യു​​ടെ (25 റ​​ണ്‍​സ്) വി​​ക്ക​​റ്റും അ​​ദ്ദേ​​ഹം തെ​​റി​​പ്പി​​ച്ചു. 21-ാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ലാ​​യി​​രു​​ന്നു അ​​ത്. തു​​ട​​ർ​​ന്ന് കു​​ശാ​​ൽ മെ​​ൻ​​ഡി​​സ് (ര​​ണ്ട് റ​​ണ്‍​സ്), എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് (പൂ​​ജ്യം) എ​​ന്നി​​വ​​രെ​​യും പു​​റ​​ത്താ​​ക്കി ന​​ബി ആ ഓവറിൽ അ​​ദ്ഭു​​തം കാ​​ണി​​ച്ചു. 0-w-2-w-0-w എ​​ന്ന​​താ​​യി​​രു​​ന്നു ഓ​​വ​​റി​​ന്‍റെ അ​​വ​​സ്ഥ. അ​​തോ​​ടെ ഒ​​രു വി​​ക്ക​​റ്റി​​ന് 144 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് നാ​​ലി​​ന് 146ലേ​​ക്ക് ല​​ങ്ക കൂ​​പ്പു​​കു​​ത്തി. ഒടുവിൽ 36.5 ഓ​വ​റി​ൽ 201 റ​ണ്‍​സി​ന് അ​ഫ്ഗാ​ൻ ല​ങ്ക​യെ ചു​രു​ട്ടി​ക്കെ​ട്ടി.


മ​​ഴ​​ക്ക​​ളി

33 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ത്സ​​രം നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നു. എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 182 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു ശ്രീ​​ല​​ങ്ക.

മ​​ഴ​​യ്ക്കു​​ശേ​​ഷം 3.5 ഓ​​വ​​ർ മാ​​ത്രം എ​​റി​​ഞ്ഞ് ല​​ങ്ക​​യെ പു​​റ​​ത്താ​​ക്കി​​യ അ​ഫ്ഗാ​നു​ള്ള ല​ങ്ക​യു​ടെ മ​റു​പ​ടി നു​വാ​ൻ പ്ര​ദീ​പി​ലൂ​ടെ​യാ​യി​രു​ന്നു. പ്ര​ദീ​പ് 31 റ​ൺ​സിന് നാ​ല് വി​ക്ക​റ്റ് വീഴ്ത്തി മാൻ ഓഫ് ദ മാച്ചായി.