ഇന്ത്യയെ കുരുക്കി പത്രസമ്മേളന വിവാദം
സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം പത്രസമ്മേളന വിവാദത്തിൽ. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം നടത്തിയ പത്രസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്കരിച്ചു. ടീമിലെ മുതിർന്ന താരങ്ങളോ ടീം അംഗങ്ങളോ എത്താതെ പകരം മൂന്ന് നെറ്റ് ബൗളർമാരെ ബിസിസി പത്രസമ്മേളനത്തിന് അയച്ചതിനെ തുടർന്നാണിത്.
പത്രസമ്മേളനത്തിനായി ആവേഷ് ഖാൻ, ദീപക് ചാഹർ, ഖലീൽ അഹമ്മദ് എന്നീ നെറ്റ് ബൗളർമാരാണ് എത്തിയത്. ഇതിൽ തന്നെ ആവേഷിനെയും ചാഹറിനെയും സേവനം ആവശ്യമില്ലത്തതിനാൽ തിരിച്ചയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
2015ലെ ലാകകപ്പിനിടയിലും ഇന്ത്യൻ ടീമും മാധ്യമങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മത്സരങ്ങൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ എം.എസ്. ധോണി മാത്രം എത്തുന്നതായിരുന്നു അന്നത്തെ പ്രശ്ന കാരണം.
അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന്റെ തലേദിനം വൈകുന്നേരം പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി പങ്കെടുത്തു. ഇതിന്റെ ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു.