ച​ഹ​ൽ ചു​ഴ​ലി​യി​ൽ ക​ട​പു​ഴ​കി ദ​ക്ഷി​ണാ​ഫ്രി​ക്ക; ഇ​ന്ത്യ​യ്ക്ക് 228 റൺസ് വി​ജ​യ​ല​ക്ഷ്യം
സ​താം​പ്ട​ണ്‍: ലോ​ക​ക​പ്പി​ലെ ക​ന്നി അ​ങ്ക​ത്തി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ട​ക്കം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഇ​ന്ത്യ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 227 റ​ണ്‍​സി​ന് ചു​രു​ട്ടി​ക്കെ​ട്ടി. ജ​സ്പ്രീ​ത് ബും​റ​​യും യു​സ്‌വേ​ന്ദ്ര ചാ​ഹ​ലും മിന്നും പ്ര​ക​ട​ന​മാ​ണ് കാഴ്ചവച്ചത്.

ജ​സ്പ്രീ​ത് ബും​റ​യു​ടെ പേ​സ് ആ​ക്ര​മ​ണ​മാ​ണ് തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​യ്ക്കു നേ​ട്ട​മാ​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​പ്പ​ണ​റു​മാ​രാ​യ ഹ​ഷിം അം​ല​യെ​യും(6) ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ​യും(10) തു​ട​ക്ക​ത്തി​ൽ ത​ന്നെ ബും​റ പ​വ​ലി​യ​ൻ ക​യ​റ്റി.

പി​ന്നീ​ട് യു​സ്‌വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ മാ​ന്ത്രി​ക വി​ര​ലു​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. മെ​ല്ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്കോ​ർ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്ന റാ​സി വാ​ൻ ഡെ​ർ ഡൂ​സ്സെ​നെ (22) വീ​ഴ്ത്തി ചാ​ഹ​ൽ വീ​ക്ക​റ്റ് വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ചു. ഡൂ​സ്സെ​നു പി​ന്നാ​ലെ ഡു ​പ്ലെ​സി​യെ​യും (38) ചാ​ഹ​ൽ പ​വ​ലി​യ​ൻ ക​യ​റ്റി. ഡു​മി​നി​യെ കു​ൽ​ദീ​പ് യാ​ദ​വും വീ​ഴ്ത്തി. 61 പ​ന്തി​ൽ നി​ന്ന് 34 റ​ണ്‍​സെ​ടു​ത്ത ഫെ​ഹ്ലു​ക്വാ​യോ​യെയും ചാ​ഹ​ൽ മ​ട​ക്കി അ​യ​ച്ചു.

34 പ​ന്തി​ൽ 42 റ​ണ്‍​സ് നേ​ടി​യ ക്രി​സ് മോ​റീ​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ. മോ​റി​സി​നെ അ​വ​സാ​ന ഓ​വ​റി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വീ​ഴ്ത്തുകയായിരുന്നു. 35 പ​ന്തി​ൽ 31 റ​ണ്‍​സ് നേ​ടി റാ​ബാ​ഡ പു​റ​ത്താ​കാ​തെ നി​ന്നു.

യു​സ്‌വേ​ന്ദ്ര ചാ​ഹ​ൽ പ​ത്ത് ഓ​വ​റി​ൽ 51 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി. ജ​സ്പ്രീ​ത് ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ര​ണ്ട് വി​ക്ക​റ് വീ​ത്ത​വും നേ​ടി. കു​ൽ​ദീ​പ് യാ​ദ​വിന് ഒ​രു വീ​റ്റും ലഭിച്ചു.