മാ​റ്റിനു മുന്നിൽ ബം​ഗ്ലാ ക​ടു​വ​ക​ൾ വിറച്ചു; ന്യൂ​സി​ലാ​ൻ​ഡി​ന് 245 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
ഓ​വ​ൽ: ലോ​ക​ക​പ്പി​ലെ ര​ണ്ടാം അ​ങ്ക​ത്തി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നു ത​ക​ർ​ച്ച. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നെ 244 റ​ണ്‍​സി​ന് ന്യൂ​സി​ല​ൻ​ഡ് എ​റി​ഞ്ഞൊ​തു​ക്കി. നാ​ല് വി​ക്ക​റ്റ് നേ​ടി​യ മാ​റ്റ് ഹെ​ൻ‌റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ വീ​ഴ്ത്തി​യ​ത്.

ത​മീം ഇ​ക്ബാ​ലും (24) സൗ​മ്യ സ​ർ​ക്കാ​രും (25) ചേ​ർ​ന്നു ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ബം​ഗ്ലാ​ദേ​ശി​നു ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ കൂ​ട്ടു​ക്കെ​ട്ടി​നെ വീ​ഴ്ത്തി​ക്കൊ​ണ്ട് മാ​റ്റ് ഹെ​ൻ‌റി ​വി​ക്ക​റ്റ് വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ചു. ബം​ഗ്ലാ​ദേ​ശ് 45 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ൾ സൗ​മ്യ സ​ർ​ക്കാ​രി​നെ​യാ​ണ് മാ​റ്റ് പ​വ​ലി​യ​ൻ ക​യ​റ്റി​യ​ത്.

സ​ർ​ക്കാ​രി​നു പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ഷാ​ക്കി​ബ് അ​ൽ ഹ​സ​നും മി​ക​ച്ച പോരാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 68 പ​ന്തി​ൽ 64 റ​ണ്‍​സെ​ടു​ത്ത ഹ​സ​നെ ഗ്രാ​ൻ​ഡോം പു​റ​ത്താ​ക്കി. മു​ഹ​മ്മ​ദ് മി​ഥു​ൻ 26 റ​ണ്‍​സും മ​ഹ​മ്മ​ദു​ള്ള 20 റ​ണ്‍​സും മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ 29 റ​ണ്‍​സും ബം​ഗ്ലാ​ദേ​ശി​നാ​യി നേ​ടി.

9.2 ഓ​വ​റി​ൽ 47 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് മാ​റ്റ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ബോ​ൾ​ട്ട് ര​ണ്ട് വി​ക്ക​റ്റും ഫെ​ർ​ഗൂ​സ​ണ്‍, ഗ്രാ​ൻ​ഡോം, സാ​ന്‍റ​ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.