രോഹിത് ശർമയ്ക്കു സെഞ്ചുറി
സതാംപ്ടണ്: ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ശർമയ്ക്കു സെഞ്ചുറി. 128 പന്തിൽ രണ്ട് സിക്സും പത്ത് ഫോറും ഉൾപ്പെടെയാണ് രോഹിത് സെഞ്ചുറി തികച്ചത്. ഏകദിനത്തിൽ രോഹിത്തിന്റെ 23-ാം സെഞ്ചുറിയാണിത്.
ദക്ഷിണാഫ്രിക ഉയർത്തിയ 228 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയിട്ടുണ്ട്.
ശിഖര്‍ ധവാന് (8), കോഹ്ലി (18), രാഹുൽ (26) എന്നിവരെയാണ് ഇന്ത്യയ്ക്കു നഷ്ടമായത്. റബാഡ രണ്ട് വിക്കറ്റും ഫെഹ്ലുക്വായോ ഒരു വിക്കറ്റും വീഴ്ത്തി. 21 റൺസുമായി ധോണിയാണ് രോഹിത്തിനൊപ്പം ക്രീസിൽ.