ചാഹൽ എറിഞ്ഞൊതുക്കി; രോഹിത് അടിച്ചെടുത്തു: ലോകകപ്പിൽ ഇന്ത്യയ്ക്കു ജയത്തുടക്കം
സ​താം​പ്ട​ണ്‍: ലോ​ക​ക​പ്പി​ൽ ജ​യ​ത്തോ​ടെ ഇ​ന്ത്യ അ​ങ്കം കു​റി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ആ​റു വി​ക്ക​റ്റിന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിച്ചത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 228 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ 47.3 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

സെ​ഞ്ചു​റി നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ന്‍റെ ന​ട്ടെ​ല്ല്. 128 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും പ​ത്ത് ഫോ​റും ഉ​ൾ​പ്പെ​ടെ​യാ​ണ് രോ​ഹി​ത് സെ​ഞ്ചു​റി നേ​ടി​യ​ത്. 144 പ​ന്തു​ക​ള്‍ നേ​രി​ട്ട രോ​ഹി​ത് 122 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.ശി​ഖ​ര്‍ ധ​വാ​ന്‍ എ​ട്ട് റ​ൺ​സും വി​രാ​ട് കോ​ഹ്‍​ലി18 റ​ൺ​സു​മെ​ടു​ത്തു മ​ട​ങ്ങി. പി​ന്നീ​ട് കെ.​എ​ല്‍. രാ​ഹു​ലു​മാ​യി ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ല്‍ 85 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടാ​ണ് രോ​ഹി​ത്ത് പ​ടു​ത്തു​യ​ർ​ത്ത​ത്. ഇ​താ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യാ​യ​ത്. 26 റ​ൺ​സെ​ടു​ത്ത രാ​ഹു​ലി​നെ റ​ബാ​ഡ പു​റ​ത്താ​ക്കി.

തു​ട​ര്‍​ന്ന് ധോ​ണി​യോ​ടൊ​പ്പം ചേ​ർ​ന്ന് രോ​ഹി​ത്ത് ഇ​ന്ത്യ​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് 74 റ​ൺ​സാ​ണ് അ​ടു​ച്ചു​കൂ​ട്ടി​യ​ത്. 34 റ​ൺ​സെ​ടു​ത്ത ധോ​ണി മോ​റി​സി​നു മു​ന്നി​ൽ കീ​ട​ങ്ങി​യ​പ്പോ​ൾ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ പാ​ണ്ഡ്യ 17 റ​ൺ​സു​മാ​യി ഇ​ന്ത്യ​യെ വി​ജ​യ തേ​രി​ലേ​റ്റി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കാ​ഗി​സോ റ​ബാ​ഡ ര​ണ്ടും ഫെ​ഹ്ലു​ക്‌​വാ​യോ, ക്രി​സ് മോ​റി​സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും നേ​ടി.നേ​ര​ത്തെ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഇ​ന്ത്യ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന് 227 റ​ണ്‍​സി​ന് ചു​രു​ട്ടി​ക്കെ​ട്ടി. ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വി​ന​യാ​യ​ത്.

ജ​സ്പ്രീ​ത് ബും​റ​യു​ടെ പേ​സ് ആ​ക്ര​മ​ണ​മാ​ണ് തു​ട​ക്ക​ത്തി​ൽ ഇ​ന്ത്യ​യ്ക്കു നേ​ട്ട​മാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​പ്പ​ണ​റു​മാ​രാ​യ ഹ​ഷിം അം​ല​യെ​യും(6) ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ​യും(10) തു​ട​ക്ക​ത്തി​ൽ ത​ന്നെ ബും​റ പ​വ​ലി​യ​ൻ ക​യ​റ്റി.

പി​ന്നീ​ട് യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലി​ന്‍റെ മാ​ന്ത്രി​ക വി​ര​ലു​ക​ളു​ടെ പ്ര​ക​ട​ന​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്കോ​ർ മെ​ല്ലെ ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്ന റാ​സി വാ​ൻ ഡെ​ർ ഡൂ​സ്സെ​നെ (22) വീ​ഴ്ത്തി ചാ​ഹ​ൽ വീ​ക്ക​റ്റ് വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ക്കു​ക​യാ​യി​രു​ന്നു. ഡൂ​സ്സെ​നു പി​ന്നാ​ലെ ഡു ​പ്ലെ​സി​യെ​യും (38) ചാ​ഹ​ൽ പ​വ​ലി​യ​ൻ ക​യ​റ്റി. ഡു​മി​നി​യെ കു​ൽ​ദീ​പ് യാ​ദ​വും വീ​ഴ്ത്തി. 61 പ​ന്തി​ൽ നി​ന്ന് 34 റ​ണ്‍​സെ​ടു​ത്ത ഫെ​ഹ്ലു​ക്‌​വാ​യോ​യെ​യും ചാ​ഹ​ൽ മ​ട​ക്കി അ​യ​ച്ചു.34 പ​ന്തി​ൽ 42 റ​ണ്‍​സ് നേ​ടി​യ ക്രി​സ് മോ​റീ​സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ. മോ​റി​സി​നെ അ​വ​സാ​ന ഓ​വ​റി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. 35 പ​ന്തി​ൽ 31 റ​ണ്‍​സ് നേ​ടി റാ​ബാ​ഡ പു​റ​ത്താ​കാ​തെ നി​ന്നു.

യു​സ്‌​വേ​ന്ദ്ര ചാ​ഹ​ൽ പ​ത്ത് ഓ​വ​റി​ൽ 51 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി. ജ​സ്പ്രീ​ത് ബും​റ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ര​ണ്ട് വി​ക്ക​റ് വീ​ത്ത​വും നേ​ടി. കു​ൽ​ദീ​പ് യാ​ദ​വ് ഒ​രു വീ​റ്റും ല​ഭി​ച്ചു.